Jump to content

പ്ലിംസോൾ രേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കപ്പലുകളുടെയും ബോട്ടിന്റെയും താഴെയായി കാണുന്ന ഒരു സുരക്ഷാ അടയാളമാണിത്. ചരക്കോടുകൂടി വെള്ളത്തിൽ എത്രമാത്രം മുങ്ങിയെന്ന് ഈ മാർക്ക് നോക്കി മനസ്സിലാക്കാം. മാർക്കിൽനിന്ന് വ്യത്യാസമായാണ് കപ്പലിന്റെ നിൽപ്പെങ്കിൽ അതത്ര പന്തിയല്ലെന്ന് അർഥം. കപ്പലിന് താങ്ങാവുന്നതിൽ അധികം ഭാരം അതിലുള്ളതാവാം ഇതിന് കാരണം.കടൽവെള്ളത്തിലും ശുദ്ധജലത്തിലും ഈ മാർക്കിങ്ങിന് വ്യത്യാസങ്ങളുണ്ടാകും. വെള്ളത്തിന്റെ സാന്ദ്രതയിലുള്ള വ്യത്യാസമാണിതിന് കാരണം. കപ്പലുകളുടെ വലുപ്പത്തിനസരിച്ചും ഈ മാർക്കിങ്ങിൽ വ്യത്യാസമുണ്ടാകാം.

സാമുവൽ പിംസോൾ എന്ന ബ്രിട്ടീഷുകാരനാണ് പിംസോൾ രേഖ എന്ന ആശയം മുന്നോട്ടുവെച്ചത്. അക്കാലത്ത് കപ്പലുകളിൽ കണക്കില്ലാതെ ഭാരം കയറ്റി കപ്പൽ മുങ്ങി അപകടം പറ്റുന്നത് സ്ഥിരമായിരുന്നു. സാമുവൽ ശാസ്ത്രതത്ത്വങ്ങളുടെ സഹായത്തോടെ ഇത്തരമൊരു മാർക്കിങ് രീതി വെച്ചതോടെ അപകടങ്ങൾ കുറഞ്ഞു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ രേഖയ്ക്ക് പ്ലിംസോൾ രേഖ എന്ന പേരുനൽകിയത്.

"https://ml.wikipedia.org/w/index.php?title=പ്ലിംസോൾ_രേഖ&oldid=3921587" എന്ന താളിൽനിന്ന് ശേഖരിച്ചത്