പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന
ഭാരത സർക്കാർ 2015ൽ ആരംഭിച്ച ഭവന നിർമ്മാണ പദ്ധതിയാണ് പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന (PMAY). ഇന്ദിര ആവാസ് യോജനയുടെ പരിഷ്കരിച്ച പതിപ്പാണ് ഇത്. നഗര മേഖലയിലെ ഭവന നിർമ്മാണ പദ്ധതിയായ 2022-ഓടെ എല്ലാവർക്കും വീട് എന്ന പദ്ധതിയുടെ സമാന പദ്ധതിയാണിത്.
ചരിത്രം
[തിരുത്തുക]ഗ്രാമീണ മേഖലയിലെ വരുമാനത്തിൽ താഴ്ന്ന ശ്രേണിയിലുള്ളവർക്കും, പട്ടികവർഗ്ഗ, പട്ടികജാതിയിൽപ്പെട്ട കുടുംബങ്ങൾക്കും വീട് നിർമ്മിയ്ക്കുന്നതിനും, അറ്റകുറ്റപ്പണികൾ നടത്തുന്നതിനും 1985 ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആരംഭിച്ച ഒരു കേന്ദ്രസർക്കാർ പദ്ധതിയാണ് ഇന്ദിരാ ആവാസ് യോജന (IAY). ഇതനുസരിച്ച് ഉയർന്നപ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ വീട് നിർമ്മിയ്ക്കുന്നതിനു 75000 രൂപയും,സമതലപ്രദേശങ്ങളിൽ 70000 രൂപയും അർഹതപ്പെട്ട വ്യക്തികൾക്കു ലഭിയ്ക്കും.[1] കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല. 1985 ൽ ഗ്രാമീണ ഭൂരഹിത തൊഴിലുറപ്പ് പദ്ധതി (RLEGP ) യുടെ ഭാഗമായി ആരംഭിച്ച ഇന്ദിര ആവാസ് യോജന 1989 ൽ ജവഹർ റോസ്ഗാർ യോജനയിൽ ലയിക്കുകയും 1996 മുതൽ സ്വതന്ത്ര പദ്ധതിയായി നടത്തി വരികയും ആയിരിന്നു. 1995-96 മുതൽ വീരമൃത്യു വരിച്ച ജവാൻമാരുടെ വിധവ അല്ലെങ്കിൽ കുട്ടികൾ, വിമുക്ത ഭടൻമാർ, അർദ്ധസൈനിക വിഭാഗത്തിൽ നിന്നും വിരമിച്ചവർ എന്നിവരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന ആയി പരിഷ്കരിച്ചു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-25. Retrieved 2014-06-09.