Jump to content

പാകിസ്താനിലെ ഹിന്ദുമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിംഗ്ലാജ് ക്ഷേത്രം തയ്യാറാക്കൽ.


ഹിന്ദുമതം, ഇസ്ലാമിന് ശേഷം പാക്കിസ്താനിലെ രണ്ടാമത്തെ വലിയ മതമാണ്.[1] 2017-ലെ പാകിസ്താൻ സെൻസസ് പ്രകാരം ഹിന്ദുക്കൾ പാകിസ്താൻ ജനസംഖ്യയുടെ 2.14%, അതായത് 4.4 ദശലക്ഷത്തോളം വരും. എന്നാൽ പാകിസ്താൻ ഹിന്ദു കൗൺസിൽ എന്ന സംഘടന അഭിപ്രായപ്പെടുന്നത് പാക് ജനസംഖ്യയുടെ 4% അതായത് ഏകദേശം 8 ദശലക്ഷത്തോളം ഹിന്ദുക്കൾ ഇപ്പോൾ പാകിസ്താനിൽ ജീവിക്കുന്നുണ്ട് എന്നാണ്.[2][3] പ്യൂ റിസർച്ച് സെന്ററിന്റെ കണക്കനുസരിച്ച്, 2010 ൽ ലോകത്തിലെ അഞ്ചാമത്തെ വലിയ ഹിന്ദു ജനസംഖ്യ പാകിസ്താനിലുണ്ട്. 2050 ഓടെ ലോകത്തിലെ നാലാമത്തെ വലിയ ഹിന്ദു ജനസംഖ്യയായി പാകിസ്താൻ മാറിയേക്കാം. എന്നിരുന്നാലും, നിർബന്ധിത മതപരിവർത്തനങ്ങളും മറ്റും പാകിസ്താനിലെ ഹിന്ദുക്കളുടെ എണ്ണം പ്രതിവർഷം 1,000 വരെ കുറയ്ക്കുന്നു എന്നും അഭിപ്രായമുണ്ട്.[4][5]

പാകിസ്താന്റെ ഭരണഘടന ജാതി, മത വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ നൽകുന്നുണ്ടെങ്കിലും പാകിസ്ഥാൻ ഇസ്ലാം രാഷ്ട്രമായതിനാൽ മുസ്ലീം മതവിശ്വാസികൾക്ക് ഹിന്ദുക്കളേയും മറ്റ് മതവിശ്വാസികളേയും അപേക്ഷിച്ച് പരിഗണനയും ആനുകൂല്യങ്ങളും ലഭിക്കുന്നു[6][7] . ക്രിസ്ത്യാനികൾ, അഹ്മദിയ, മറ്റ് ന്യൂനപക്ഷങ്ങൾ എന്നിവരോടൊപ്പം ഹിന്ദുക്കൾക്കെതിരരേയും നിരവധി അക്രമങ്ങളും വിവേചനങ്ങളും നടന്നിട്ടുണ്ട്.[8]

ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ

[തിരുത്തുക]

പാകിസ്താനിൽ മൊത്തം 1830 ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ ഉണ്ടെന്നാണ് അടുത്തകാലത്തെ കണക്കെടുപ്പിൽ കാണുന്നത്. എന്നാൽ ഇവയിൽ മുപ്പതെണ്ണത്തിൽ മാത്രമേ ആരാധന നടക്കുന്നുള്ളു. ഇവയിൽ പലതും പുതുക്കിപ്പണിയാനുള്ള പദ്ധതി പാകിസ്താൻ ഭരണകൂടത്തിൻറെ പരിഗണനയിലുണ്ട് [9] . ഹിംഗ്ലാജ് മാതാ മന്ദിർ (ബലൂചിസ്താൻ), പഞ്ച് മുഖി ഹനുമാൻ മന്ദിർ(കറാച്ചി) ,കടാസ് രാജ് ക്ഷേത്രസമുച്ചയം( പഞ്ചാബ്), സൂര്യക്ഷേത്രം (മൂൾടാൻ), വരുണക്ഷേത്രം( മനോറ ദ്വീപ്, കറാച്ചി) എന്നിവയാണ് പാകിസ്താനിലെ പ്രധാന ഹിന്ദു ദേവാലയങ്ങൾ[10].

അവലംബം

[തിരുത്തുക]
  1. "Headcount finalised sans third-party audit". 2018-05-26. Retrieved 2021-02-24.
  2. NW, 1615 L. St; Washington, Suite 800; Inquiries, DC 20036 USA202-419-4300 | Main202-419-4349 | Fax202-419-4372 | Media. "10 Countries With the Largest Hindu Populations, 2010 and 2050" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-02-24.{{cite web}}: CS1 maint: numeric names: authors list (link)
  3. NW, 1615 L. St; Washington, Suite 800; Inquiries, DC 20036 USA202-419-4300 | Main202-419-4349 | Fax202-419-4372 | Media. "Projected Population Change in Countries With Largest Hindu Populations in 2010" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-02-24.{{cite web}}: CS1 maint: numeric names: authors list (link)
  4. Imtiaz, Saba (2017-08-14). "Hindu Today, Muslim Tomorrow" (in ഇംഗ്ലീഷ്). Retrieved 2021-02-24.
  5. https://www.nytimes.com/2020/08/04/world/asia/pakistan-hindu-conversion.html
  6. "Hindus feel the heat in Pakistan". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2007-03-02. Retrieved 2021-02-07.{{cite news}}: CS1 maint: url-status (link)
  7. Rehman, Javaid (2000-04-13). The Weaknesses in the International Protection of Minority Rights (in ഇംഗ്ലീഷ്). Martinus Nijhoff Publishers. ISBN 978-90-411-1350-4.
  8. Haq, Farhat (2019-05-10). Sharia and the State in Pakistan: Blasphemy Politics (in ഇംഗ്ലീഷ്). Routledge. pp. 124–136. ISBN 978-0-429-61999-1.
  9. "Pakistan to renovate gurudwaras and temples across thecountry". tribuneindia.com. Tribune ,India. 2021-01-29. Retrieved 2021-11-23.
  10. Pandey, Nikhil (2018-02-17). "Five historical Hindu temples of Pakistan". wionews.com. Wion web Team. Retrieved 2021-11-23.