നെറ്റിപ്പട്ടം
ഉത്സവങ്ങൾക്കും മറ്റും എഴുന്നള്ളിക്കുന്ന ആനകളെ അലങ്കരിക്കുന്ന പ്രത്യേക ആഭരണമാണ് നെറ്റിപ്പട്ടം. (ഇംഗ്ലീഷ്:Caparison). ആനയുടെ നെറ്റിയിലാണിതണിയിക്കുന്നത്. ചെമ്പും സ്വർണ്ണവും ഉപയോഗിച്ചുണ്ടാക്കുന്ന നെറ്റിപ്പട്ടം കേരളത്തിന്റെ തനതായ പാരമ്പര്യമാണ്. ബുദ്ധമതത്തിന്റെ സംഭാവനയാണ് നെറ്റിപ്പട്ടവും മുത്തുക്കുടയും.[1] ചൂരല്പ്പുലി, നാഗപടം, വണ്ടോട് എന്നിങ്ങനെ വിവിധതരം നെറ്റിപ്പട്ടങ്ങൾ പാരമ്പര്യമനുസരിച്ച് നിർമ്മിക്കപ്പെടുന്നു. നെറ്റിപ്പട്ടം എന്ന് പറയുന്നുവെങ്കിലും ക്ഷേത്രങ്ങളിൽ ഇതിനെ അറിയപ്പെടുന്നത് തലെകെട്ട് എന്നാണ്.[അവലംബം ആവശ്യമാണ്]
പേരിനു പിന്നിൽ
[തിരുത്തുക]നെറ്റിപ്പട്ടം എന്നത് പാലിഭാഷയിൽ നിന്ന് ആദേശം ചെയ്യപ്പെട്ട പദമാണ്. പാലിയില് പട്ടം എന്നാൽ ഇല എന്നാണർത്ഥം.[2]
ചരിത്രം
[തിരുത്തുക]പ്രത്യേക സ്ഥാനം നൽകുന്നതിനു ബുദ്ധമതക്കാരുടെ ആചാരപ്രകാരം ആലില നെറ്റിയിൽ ബന്ധിക്കുകയായിരുന്നു പതിവ്. ഇതിനെ പട്ടം കെട്ടുക എന്നാണ് പറയുക. ഉത്സവങ്ങൾക്കെഴുന്നള്ളിക്കുന്ന ആനകളേയും പ്രത്യേകമായി പട്ടം കെട്ടിയിരുന്നു. അലങ്കാരങ്ങൾക്കൊപ്പം ആലില കെട്ടുകയും ചെയ്തിരിന്നു. എന്നാൽ ആലിലയുടെ സ്ഥാനത്തിനു പകരം ആഭരണത്തിനു നെറ്റിപ്പട്ടം എന്ന പേർ വന്നു ചേരുകയായിരുന്നു.
നിർമ്മാണം
[തിരുത്തുക]കേരളത്തിൽ തൃശ്ശൂരാണ് ഭൂരിഭാഗം നെറ്റിപ്പട്ടത്തിന്റെ നിർമ്മാണം നടക്കുന്നത്. തൃപ്പൂണിത്തുറയുമാണ് മറ്റൊരു പ്രധാന കേന്ദ്രം. തുണിയിലും ചാക്കിലും നിർമ്മിച്ച പ്രത്യേക ആകൃതിയുള്ള ഒരു ആവരണത്തിൽ പലആകൃതിയിലുള്ള ലോഹത്തിലുള്ള രൂപ ഭാഗങ്ങൾ തുന്നി ചേർത്ത് ആണ് ഇത് നിർമ്മിക്കുന്നത്. രൂപഭാഗങ്ങൾ ചെമ്പിലാണ് പൊതുവെ ഇത് നിർമ്മിക്കുന്നത് . വളരെ അപൂർ വ്വമായി പിച്ചളയിലും ഇക്കാലത്ത് ഉപയോഗിക്കുന്നുണ്ട്. ചെമ്പിൽ നിർമ്മിച്ച ഇവയെ സ്വർണ്ണം പൂശിയോ, അല്ലെങ്കിൽ സ്വർണ്ണം പതിച്ചോ ആണ് ഉപയോഗിക്കുന്നത്.[അവലംബം ആവശ്യമാണ്] വളരെയധികം മിനുക്ക് പണികൾ ഈ ഭാഗങ്ങൾക്ക് ഉണ്ട്. ചന്ദ്രക്കലയാകൃതിയിലുള്ളവ 11 എണ്ണം, കൂമ്പൻ കിണ്ണം എന്നറിയപ്പെടുന്ന മുനയാകൃതിയിലുള്ളവ 1 എണ്ണം, വട്ടക്കിണ്ണം 2 എണ്ണം, എടക്കിണ്ണം (ചെറിയത്) -37 എണ്ണം. നിറക്കിണ്ണം 40 എണ്ണം, ചെറു കുമിള 5000 എണ്ണം, കലഞ്ഞി 1 എണ്ണം എന്നിവയാണ് നെറ്റിപ്പട്ടത്തിനു വേണ്ടത്. [3]
പരാമർശങ്ങൾ
[തിരുത്തുക]- ↑ പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-13. Retrieved 2009-03-10.
ചിത്രശാല
[തിരുത്തുക]-
സ്വർണ്ണം കൊണ്ടുള്ള നെറ്റിപട്ടം
-
വെള്ളി കൊണ്ടുള്ള നെറ്റിപട്ടം
-
ആനയെ നെറ്റിപ്പട്ടം കെട്ടിക്കുന്ന പാപ്പാൻ
-
നെറ്റിപ്പട്ടം