നഹുവാസ്
Regions with significant populations | |
---|---|
Mexico Oaxaca, Morelos, Puebla, Hidalgo, Michoacán, Veracruz, Jalisco, Estado de México, Distrito l, Tlaxcala, Chihuahua, Durango, San Luis Potosi and Guerrero El Salvador Ahuachapan, Sonsonate, San Salvador, Santa Ana | |
Languages | |
Nahuatl, Pipil, and Spanish | |
Religion | |
Christianity (Predominantly Roman Catholic with pre-Columbian influence) Aztec religion | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Indigenous people of the Americas and Mestizo |
നഹുവാസ് (/ˈnɑːwɑːz/[1]) മെക്സിക്കോ, എൽ സാൽവദോർ, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നിവിടങ്ങളിലെ തദ്ദേശവാസികളുടെ ഒരു സമൂഹമാണ്.[2] മെക്സിക്കോയിലെ ഏറ്റവും വലിയ തദ്ദേശീയ സമൂഹവും അതുപോലെതന്നെ എൽ സാൽവദോറിലെ രണ്ടാമത്തെ വലിയ സമൂഹവും ഉൾപ്പെടുന്നതാണ് നഹുവാസ്.[3][4] ആസ്ടെക്കുകളേപ്പോലെ ടോൾടെക്കുകളും പലപ്പോഴും നഹുവ വംശത്തിൽ പെട്ടവരായിരുന്നുവെന്ന് കരുതപ്പെടുന്നുവെങ്കിലും ക്രിസ്റ്റഫർ കൊളംബസിനു മുൻപുള്ള കാലഘട്ടത്തിൽ നഹുവാസ് പല വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നുവെന്നതിനാൽ അവ ഒരു പൊതു സ്വത്വം പങ്കിട്ടിരിക്കണമെന്ന് നിർബന്ധമില്ല.
നഹുവാൻ ഭാഷകൾ, അല്ലെങ്കിൽ നഹുവാത്ൽ പല വകഭേദങ്ങളും ഉൾക്കൊള്ളുന്നതും അവയിൽ പലതും പരസ്പരം മനസ്സിലാക്കാൻ കഴിയാത്തവയുമാണ്. ഏകദേശം 1.5 ദശലക്ഷം നഹുവകൾ നഹുവാത്ൽ ഭാഷ സംസാരിക്കുമ്പോൾ, മറ്റൊരു ദശലക്ഷം സ്പാനിഷ് ഭാഷ മാത്രമേ സംസാരിക്കുന്നുള്ളു. എൽ സാൽവദോറിൽ നഹുവാത്ൽ പ്രാദേശിക ഭാഷ സംസാരിക്കുന്ന 1,000-ൽ താഴെ ആളുകൾ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.[5]
ഇന്നത്തെ മെക്സിക്കൻ സംസ്ഥാനങ്ങളായ ഡുരാംഗോ, നായരിറ്റ് എന്നിവിടങ്ങളിലുൾപ്പെട്ട പ്രദേശങ്ങളിലെ അരിഡോഅമേരിക്കയാണ് നഹുവ ജനതയുടെ ഉത്ഭവ പ്രദേശമെന്ന് അഭിപ്രായമുണ്ട്. മറ്റ് ഉട്ടോ-ആസ്ടെക്കൻ ഭാഷ സംസാരിക്കുന്ന ജനങ്ങളിൽ നിന്ന് അവർ വേർപിരിഞ്ഞ് എ.ഡി 500 ഓടെ മധ്യ മെക്സിക്കോയിലേക്ക് കുടിയേറ്റം നടത്തി. നഹുവ പിന്നീട് മെക്സിക്കൻ നദീതടത്തിലും പരിസരത്തും താമസമാക്കുകയും ക്രമേണ മധ്യ മെക്സിക്കോയിലെ പ്രബല ജനവിഭാഗങ്ങളായി മറ്റു പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്തു. എന്നിരുന്നാലും, മെസോഅമേരിക്കയിലുടനീളമുള്ള ജനസംഖ്യയിൽ ചെറിയൊരു വിഭാഗമേ നഹുവത്ൽ ഭാഷ സംസാരിക്കുന്നവായിട്ടുള്ളു.
അവലംബം
[തിരുത്തുക]- ↑ "Nahua". Dictionary.com. 2012. Retrieved September 7, 2012.
- ↑ https://www.territorioindigenaygobernanza.com/web/nnic_09/
- ↑ Refugees, United Nations High Commissioner for. "Refworld | World Directory of Minorities and Indigenous Peoples - El Salvador". Refworld (in ഇംഗ്ലീഷ്). Retrieved 2019-05-06.
- ↑ "Nahua Peoples | Encyclopedia.com". www.encyclopedia.com. Retrieved 2019-05-06.
- ↑ "Did you know Pipil is critically endangered?". Endangered Languages.