ദ സെർപെന്റ്‌സ് എഗ്ഗ്
ദ സെർപെന്റ്‌സ് എഗ്ഗ് | |
---|---|
സംവിധാനം | ഇംഗ്മർ ബർഗ്മാൻ |
നിർമ്മാണം | Dino De Laurentiis |
രചന | ഇംഗ്മർ ബർഗ്മാൻ |
അഭിനേതാക്കൾ | ഡേവിഡ് കരാഡിൻ ഐസോൾഡ് ബാർത് ഹൈൻസ് ബെന്നന്റ് ടോണി ബെർഗർ ക്രിസ്റ്റ്യൻ ബെർക്ക്l ലിവ് ഉൽമാൻ |
ഛായാഗ്രഹണം | സ്വെൻ നിക്വിസ്റ്റ് |
വിതരണം | പാരാമൗണ്ട് പിക്ചേർസ് എംജിഎം ഹോം എന്റർടൈൻമെന്റ് (DVD) |
റിലീസിങ് തീയതി | 28 ഒക്ടോബർ 1977 |
ഭാഷ | ഇംഗ്ലീഷ് ജർമ്മൻ |
സമയദൈർഘ്യം | 120 min. |
ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ആണ് ദ സെർപെന്റ്‌സ് എഗ്ഗ്.ഇത് ഒരു ജർമ്മൻ-അമേരിക്കൻ സംയുക്ത നിർമ്മിതിയായിരുന്നു.ദ ടച്ചിനു ശേഷമുള്ള ,ബെർഗ്മാന്റെ രണ്ടാമത്തെ ഇംഗ്ലീഷ് ചലച്ചിത്രം കൂടിയാണ് ഇത്. ബർഗ്മാന്റെ സിനിമകളിലെ സ്ഥിരം പ്രമേയങ്ങളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയം ആണ് സിനിമയുടെ പ്രധാന അന്തർധാര.
പ്രമേയം
[തിരുത്തുക]1920 കളിലെ,ഹിറ്റ്‌ലറിന്റെ ഉയർച്ചയ്ക്ക് തൊട്ടുമുൻപുള്ള ബെർലിനിൽ ആണ് കഥ നടക്കുന്നത്. ദാരിദ്ര്യം നിറഞ്ഞ നഗരത്തിൽ മറ്റൊരു ജോലിയും കണ്ടെത്താനാകാതെ വിഷമിക്കുന്ന ആബേൽ എന്ന ജൂതനായ ട്രപീസ് കലാകാരനും അയാളുടെ മരണമടഞ്ഞ സഹോദരന്റെ പത്‌നിയായ മാനുവേലയും -അവൾ ഒരു കാബറേ നർത്തകിയും ലൈംഗികത്തൊഴിലാളിയും ആയിരുന്നു-ഡോ.വെർഗെറൂസ് നടത്തുന്ന ക്ലിനിക്കിൽ തൊഴിൽ ചെയ്യുന്നു.തുടർന്നാണ് അവർ ആ നടുക്കുന്ന രഹസ്യം മനസ്സിലാക്കുന്നത്,ഒരു ഭ്രാന്തൻ ശാസ്ത്രജ്ഞൻ എന്ന മട്ടിൽ പെരുമാറുന്ന ഡോ.വെർഗെറൂസ് രഹസ്യമായി മനുഷ്യരെ പരീക്ഷണത്തിനു ഉപയോഗിക്കുകയാണെന്ന്.വരാനിരിക്കുന്ന ഭീഷണമായ കോൺസന്ട്രെഷൻ ക്യാമ്പുകളുടെ പ്രവചനസ്വഭാവമുള്ള ഒരു മുന്നറിയിപ്പായി മാറുന്നു, ഈ അറിവ്.
ദ സെർപെന്റ്‌സ് എഗ്ഗ്, വർദ്ധിച്ചു കൊണ്ടിരുന്ന നാസി ഭീകരതയുടെ,സമൂഹത്തിലെ ധാർമ്മിക അധഃപതനത്തിന്റെ ശക്തമായ ഒട്ടേറെ ദ്യശ്യങ്ങൾ ഒരു പേടിസ്വപ്നത്തിന്റെ പ്രവചനസ്വഭാവത്തോടെ കാണിച്ചു തരുന്നു.
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- ഡേവിഡ് കരാഡിൻ -ആബേൽ
- ലിവ് ഉൾമാന്-മാനുവേല
- ഹീൻസ് ബെന്നെറ്റ്-ഡോ.വെർഗെറൂസ്