തുളൂർ വനം
ദൃശ്യരൂപം
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ പാണത്തൂരിന്റെ 4 കിലോമീറ്റർ കിഴക്കായി ഉള്ള ഒരു സ്ഥലമാണ് തുളൂർ വനം. ഇവിടത്തെ ക്ഷേത്രം പ്രശസ്തമാണ്. ക്ഷേത്രപാലനും ഭഗവതിയും ആണ് ഇവിടത്തെ പ്രതിഷ്ഠകൾ. ശിവരാത്രി ദിവസം മുതൽ 8 ദിവസമാണ് ഇവിടത്തെ ഉത്സവം. ഈ ഉത്സവത്തിന് ജില്ലയിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും കൂർഗ്ഗിൽ നിന്നും ധാരാളം ജനങ്ങൾ ഒത്തുകൂടുന്നു.
തുളൂർവനത്തു ഭഗവതിയും ക്ഷേത്രപാലനുമാണ് പ്രധാന ദേവതയെങ്കിലും ഏറെ പ്രസിദ്ധിയാർജിച്ചത് മുന്നായരീശ്വരൻ എന്ന തെയ്യമാണ്. കളിയാട്ട സമയത്ത് നൂറ്റിയൊന്നോളം തെയ്യക്കോലങ്ങൾ ഇവിടെ കെട്ടിയാടുന്നുണ്ട്. എട്ടു ദിവസങ്ങളായി നീണ്ടു നിൽക്കുന്ന കളിയാട്ടത്തിൽ ഏഴാം ദിവസമാണ് മുന്നായരീശ്വരൻ മുടിയെടുക്കുന്നത്.