Jump to content

ഡൊമിനിക് ഡൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡൊമിനിക് ഡൺ
പ്രമാണം:Ellen Griffin Dunne and Dominique Dunne.png
Dominique Dunne and her mother
ജനനം
ഡൊമിനിക് എല്ലെൻ ഡൺ

(1959-11-23)നവംബർ 23, 1959
മരണംനവംബർ 4, 1982(1982-11-04) (പ്രായം 22)
മരണ കാരണംStrangulation
അന്ത്യ വിശ്രമംവെസ്റ്റ്‍വുഡ് വില്ലേജ് മെമ്മോറിയൽ പാർക്ക് സെമിത്തേരി
വിദ്യാഭ്യാസംഹാർവാർഡ്-വെസ്റ്റ്‍ലേക്ക് സ്കൂൾ
ടാഫ്റ്റ് സ്കൂൾ
ഫൌണ്ടൻ വാലി സ്കൂൾ
തൊഴിൽനടി
സജീവ കാലം1979–1982
അറിയപ്പെടുന്ന കൃതി
Poltergeist (1982)
മാതാപിതാക്ക(ൾ)Dominick Dunne
Ellen Griffin Dunne
ബന്ധുക്കൾGriffin Dunne (brother)
John Gregory Dunne (uncle)
Hannah Dunne (niece)

ഡൊമിനിക് എല്ലെൻ ഡൺ (ജീവിതകാലം: നവംബർ 23, 1959 - നവംബർ 4, 1982) ഒരു അമേരിക്കൻ നടിയായിരുന്നു. 1979 മുതൽ 1982 വരെ നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചെങ്കിലും 1982 ൽ പുറത്തിറങ്ങിയ പോൾട്ടേർജിസ്റ്റ് എന്ന ഹൊറർ സിനിമയിലെ ഡാന ഫ്രീലിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

1982 ഒക്ടോബർ 30 ന് ഡൊമിനിക് ഡണ്ണിനെ അവളുടെ മുൻ കാമുകൻ ജോൺ തോമസ് സ്വീനി വെസ്റ്റ് ഹോളിവുഡ് ഭവനത്തിന്റെ നടവഴിയിൽവച്ച് കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും അവർ കോമ അവസ്ഥയിലേയ്ക്കെത്തുകയും ചെയ്തിരുന്നു. ഒരിക്കലും ബോധം വീണ്ടെടുക്കാതിരുന്ന അവൾ അഞ്ച് ദിവസത്തിന് ശേഷം മരണത്തിനു കീഴടങ്ങി. വിവാദമായ ഒരു കോടതി കേസിൽ, മനപ്പൂർവ്വമുള്ള നരഹത്യക്ക് ശിക്ഷിക്കപ്പെട്ട സ്വീനി മൂന്നര വർഷം തടവ് ശിക്ഷ അനുഭവിച്ചു.

ആദ്യകാലജീവിതം

[തിരുത്തുക]

കാലിഫോർണിയയിലെ സാന്താ മോണിക്കയിൽ ഒരു മേച്ചിൽപ്രദേശത്തിന്റെ ഉടമയായിരുന്ന എല്ലെൻ ബിയാട്രിസ് "ലെന്നി" (മുമ്പ്, ഗ്രിഫിൻ), എഴുത്തുകാരനും നിർമ്മാതാവും നടനുമായിരുന്ന ഡൊമിനിക് ഡൺ എന്നിവരുടെ ഇളയ മകളായാണ് ഡോമിനിക് ഡൺ ജനിച്ചത്.[1] അവർക്ക് അലക്സാണ്ടർ "അലക്സ്", ഒരു നടനായ ഗ്രിഫിൻ ഡൺ എന്നിങ്ങനെ രണ്ട് മൂത്ത സഹോദരന്മാർ ഉണ്ടായിരുന്നു. നോവലിസ്റ്റുകളായ ജോൺ ഗ്രിഗറി ഡണിന്റെയും ജോവാൻ ഡിഡിയന്റെയും ഭാഗിനേയി കൂടിയായിരുന്നു അവർ.[2] അഭിനേതാക്കളായ ഗാരി കൂപ്പറിന്റെയും വെറോണിക്ക "റോക്കി" കൂപ്പറിന്റെയും മകളായ മരിയ കൂപ്പർ-ജാനിസ്, നിർമ്മാതാവ് മാർട്ടിൻ മാനുലിസ് എന്നിവരായിരുന്നു അവളുടെ ഗോഡ് പാരന്റ്സ്.[3] അവളുടെ മാതാപിതാക്കൾ 1967 ൽ വിവാഹമോചനം നേടിയിരുന്നു.[4]

ലോസ് ഏഞ്ചൽസിലെ ഹാർവാർഡ്-വെസ്റ്റ്‌ലേക്ക് സ്‌കൂൾ, കണക്റ്റിക്കട്ടിലെ വാട്ടർടൗണിലെ ടാഫ്റ്റ് സ്‌കൂൾ, കൊളറാഡോയിലെ ഫൌണ്ടെയ്‌നിലെ ഫൌണ്ടൻ വാലി സ്‌കൂൾ എന്നിവിടങ്ങളിൽ അവർ പഠനം നടത്തി. ബിരുദപഠനത്തിനുശേഷം ഇറ്റലിയിലെ ഫ്ലോറൻസിൽ ഒരു വർഷം ചെലവഴിക്കുകയും അവിടെ ഇറ്റാലിയൻ ഭാഷ പഠിക്കുകയും ചെയ്തു.[5] അമേരിക്കൻ സംവിധായകനും നിർമ്മാതാവുമായിരുന്ന മിൽട്ടൺ കാറ്റ്‌സെലസിന്റെ വർക്ക്‌ഷോപ്പിൽ അഭിനയം പഠിച്ച അവർ വെസ്റ്റ് സൈഡ് സ്റ്റോറി, ദി മൗസെട്രാപ്പ്, മൈ ത്രീ ഏഞ്ചൽസ് തുടങ്ങി വിവിധ സ്റ്റേജ് പ്രൊഡക്ഷനുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.[6]

ഔദ്യോഗികജീവിതം

[തിരുത്തുക]

1979 ലെ ഡയറി ഓഫ് എ ടീനേജ് ഹിച്ച്ഹിക്കർ ടെലിവിഷൻ ചലച്ചിത്രത്തിലേയതാണ് ഡണ്ണിന്റെ ആദ്യ വേഷം. 1980 കളിലെ ജനപ്രിയ ടെലിവിഷൻ പരമ്പരകളായ ലൂ ഗ്രാന്റ്, ഹാർട്ട് ടു ഹാർട്ട്, ഫെയിം എന്നിവയിൽ അഭിനയിച്ചു. കോമഡി-നാടക ടെലിവിഷൻ പരമ്പരയായ ബ്രേക്കിംഗ് എവേയിൽ ഡണ്ണിന് ആവർത്തിച്ചുള്ള വേഷം ഉണ്ടായിരുന്നതുകൂടാതെ മറ്റ് നിരവധി ടെലിവിഷൻ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

1981 ൽ അവളുടെ ആദ്യ ചലച്ചിത്രമായ പോൾട്ടേർജിസ്റ്റിൽ അഭിനയിച്ചു. ദ്രോഹബുദ്ധികളായ പ്രേതങ്ങളാൽ ഭയപ്പെടുത്തപ്പെടുന്ന ഒരു കുടുംബത്തിലെ ദമ്പതികളുടെ കൌമാരക്കാരിയായ മകൾ ഡാന ഫ്രീലിംഗിനെ ഡൺ ഈ ചിത്രത്തിൽ അവതരിപ്പിച്ചു. സ്റ്റീവൻ സ്പിൽബർഗ് നിർമ്മിച്ച് ടോബെ ഹൂപ്പർ സംവിധാനം ചെയ്ത ഈ ചിത്രം 1982 ജൂൺ 4 ന് പ്രദർശനത്തിനെത്തുകയും, ഇത് 70 മില്യൺ ഡോളറിലധികം നേടി വൻവിജയമായിത്തീരുകയും ചെയ്തു. മരണത്തിന് മുമ്പുള്ള അവരുടെ ഒരേയൊരു ചലച്ചിത്രമാണിത്.[7] പോൾ‌റ്റെർ‌ജിസ്റ്റിനുശേഷം, ചിപ്സ് എന്ന പരമ്പരയുടെ അവസാന സീസണിലെ എപ്പിസോഡിലും 1982 ലെ ടോം സെല്ലെക്കും സാം എലിയറ്റും അഭിനയിച്ച ടെലിവിഷൻ ചിത്രമായ ദി ഷാഡോ റൈഡേഴ്സിലും അഭിനയിച്ചു.

മരിക്കുന്നതിന് തൊട്ടുമുമ്പ്, ഡൺ റോബിൻ മാക്സ്വെൽ എന്ന കഥാപാത്രമായി V എന്ന മിനി പരമ്പരിയിൽ അഭിനയിക്കുകയായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനിടെ അവൾ മരണമടയുകയും, നടി ബ്ലെയർ ടെഫ്കിൻ പകരക്കാരിയായി അഭിനയിക്കുകയും ചെയ്തു.

അഭിനയരംഗം

[തിരുത്തുക]
വർഷം തലക്കെട്ട് കഥാപാത്രം കുറിപ്പുകൾ
1979 ഡയറി ഓഫ് എ ടീനേജ് ഹിച്ച്ഹിക്കർ കാത്തി റോബിൻസൺ ടിവി സിനിമ
1979–1980 ല്യൂ ഗ്രാന്റ് വ്യത്യസ്ഥ വേഷങ്ങൾ 2 എപ്പിസോഡുകൾ
1980 വാലന്റൈൻ മാജിക് ഓൺ ലവ് ഐലന്റ് ഷറിൽ ടിവി സിനിമ
1980–1981 ബ്രേക്കിംഗ് എവേ പൌളിന ബോൺസ്റ്റീൻ 3 episodes
1981 CBS ചിൽഡ്രൺസ് മിസ്റ്ററി തീയേറ്റർ പോളി ആംസ് എപ്പിസോഡ്: "ദ ഹൌണ്ടിംഗ് ഓപ് ഹാരിങ്ടൺ ഹൌസ്"
1981 ദ ഡേ ദ ലവിംഗ് സ്റ്റോപ്പ്ഡ് ജൂഡി ഡാനർ ടിവി സിനിമ
1982 ഫെയിം ട്രേസി എപ്പിസോഡ്: "സ്ട്രീറ്റ് കിഡ്"
1982 ഹാർട്ട് ടു ഹാർട്ട് ക്രിസ്റ്റി ഫെറിൻ എപ്പിസോഡ്: "ഹാർട്ട്, ലൈൻ, അന്റ് സിർകർ"
1982 പോൾട്ടേർജിസ്റ്റ് ഡാനാ ഫ്രീലിംഗ് ഏക ചലച്ചിത്ര വേഷം
1982 ദ ഷാഡോ റൈഡേർസ് സിസ്സി ട്രാവൻ ടിവി സിനിമ
1982 ചിപ്പ്സ് ആമി കെന്റ് എപ്പിസോഡ്: "മീറ്റ് ദ ന്യൂ ഗയ്"
1982 ദ ക്വെസ്റ്റ് ഇറ്റാലിയൻ പെൺകുട്ടി എപ്പിസോഡ്: "ഹി സ്റ്റോൾ-എ മൈ ആർട്ട്"
1982 ഹിൽ സട്രീറ്റ് ബ്ലൂസ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ അമ്മ എപ്പിസോഡ്: "റെക്വീം ഫോർ എ ഹയർബാഗ്" (അവസാന വേഷം).

അവലംബം

[തിരുത്തുക]
  1. Dunne, Dominick (March 2004). "A Death in the Family". vanityfair.com. p. 2. Retrieved January 21, 2013.
  2. "Actress Dominique Dunne Dies After Choking Attack". Daytona Beach Morning Journal. November 5, 1982. p. 7C.
  3. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  4. Woo, Elaine (August 27, 2009). "Dominick Dunne dies at 83; author and former Hollywood producer". latimes.com. Retrieved January 21, 2013.
  5. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  6. "Actress Dominique Dunne Dies After Choking Attack". Daytona Beach Morning Journal. November 5, 1982. p. 7C.
  7. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=ഡൊമിനിക്_ഡൺ&oldid=3463250" എന്ന താളിൽനിന്ന് ശേഖരിച്ചത്