Jump to content

ഡെസിബെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശബ്ദതീവ്രത, വോൾട്ടത, കറന്റ്, പവർ എന്നിവയുടെ രണ്ടു രാശികൾ തമ്മിലുള്ള അനുപാതത്തിന്റെ അളവ് സൂചിപ്പിക്കുന്ന ലോഗരിതമിക ഏകകമാണ്‌ ഡെസിബെൽ(dB)[1]. ധ്വനിശാസ്ത്രത്തിൽ (accoustics) ഇത് കൂടുതലായി ഉപയോഗിക്കപ്പെടുന്നു. ശബ്ദതീവ്രതയുടെ അടി സ്ഥാന ഏകകമായ 'ബെൽ' (bel)-ന്റെ പത്തിൽ ഒരു ഭാഗമാണിത്. അലക്സാണ്ടർ ഗ്രഹാം ബെൽ എന്ന ശാസ്ത്രജ്ഞന്റെ പേരിൽ നിന്നാണ് ഈ സംജ്ഞ നിഷ്പന്നമായിട്ടുള്ളത്. dB എന്ന പ്രതീകം ഡെസിബെല്ലിനെ പ്രതിനിധാനം ചെയ്യുന്നു. പ്രായോഗികാവശ്യങ്ങൾക്ക് 'ബെൽ' ഏകകത്തേക്കാൾ സൗകര്യപ്രദം dB ഏകകമാണ്. ബെൽ പ്രതിനിധാനം ചെയ്യുന്നത് വളരെ വലിയ രാശികളെ മാത്രമാണ്. ഏതെങ്കിലും നിർദിഷ്ട നിർദ്ദേശാങ്ക ലവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡെസിബെല്ലുകൾ സാധാരണമായി അളക്കാറുള്ളത്.)


ശബ്ദശാസ്ത്രത്തിൽ ശബ്ദ-തീവ്രത അനുപാതങ്ങൾക്കും ശബ്ദ-മർദ അനുപാതങ്ങൾക്കും ഡെസിബെൽ ഉപയോഗിക്കുന്നു. ശ്രവണസാധ്യമായ ഏറ്റവും ദുർബലശബ്ദത്തിന് 0.0002 മൈക്രോബാർ ശബ്ദമർദം ഉണ്ട്. ഇതാണ് പൂജ്യം-ഡെസിബെൽ ലവൽ എന്നു നിർവചിക്കപ്പെടുന്നത്.


ഇലക്ട്രോണികത്തിൽ ശക്തി അനുപാതങ്ങൾ (power ratios), വോൾട്ടതാ അനുപാതങ്ങൾ, കറന്റ് അനുപാതങ്ങൾ എന്നിവ ഡെസിബെല്ലിൽ കണക്കാക്കാറുണ്ട്.


മനുഷ്യരുടെ സാധാരണ സംഭാഷണങ്ങളുടെ ശബ്ദതീവ്രത 50 മുതൽ 60 വരെ dB-കൾക്കിടയിലാണ്. 120 dB പരിധിക്കപ്പുറമുള്ള ശബ്ദതീവ്രത മനുഷ്യകർണത്തിന് അസ്വസ്ഥത ഉളവാക്കുന്നു.

ശബ്ദ തീവ്രത

[തിരുത്തുക]

ശബ്ദം ഒരു ഊർജരൂപമാണ്.ഒരു ചതുരശ്ര മീറ്ററിൽ വിസ്തീർണ്ണമുള്ള പ്രതലത്തിന് ലംബമായി ഒരു സെക്കന്റിൽ കടന്നു പോകുന്ന ശരാശരി ഊർജ്ജമാണ് ശബ്ദതീവ്രത.ശബ്ദതീവ്രത അളക്കുവാനുള്ള ഉപകരണമാണ് ഡെസിബെൽ മീറ്റർ


  1. McCreary, Jeremy (October 30, 2004). "Decibel meter and Sound measurement". Decibel meter and Sound measurement. Retrieved 2006-11-07.
"https://ml.wikipedia.org/w/index.php?title=ഡെസിബെൽ&oldid=3541988" എന്ന താളിൽനിന്ന് ശേഖരിച്ചത്