Jump to content

ഡാളസ്

Coordinates: 32°46′33″N 96°47′48″W / 32.77583°N 96.79667°W / 32.77583; -96.79667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡാലസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാളസ്, ടെക്സസ്
Dallas, Texas
സിറ്റി ഓഫ് ഡാളസ്
മുകളിൽനിന്ന് താഴേയ്ക്ക്, ഇടത്തുനിന്നും വലത്തേയ്ക്ക്: ഡൗൺടൗൺ ഡാളസ് സ്കൈലൈൻ, പഴയ ചുവന്ന മ്യൂസിയം, നോർത്ത് പാർക്ക് സെന്റർ, ഡാളസ് സിറ്റി ഹാൾ, ഡാളസ് മ്യൂസിയം ഓഫ് ആർട്ട്, വിൻസ്പിയർ ഓപ്പറ ഹൗസ്, പെറോട്ട് മ്യൂസിയം ഓഫ് നേച്ചർ ആൻഡ് സയൻസ്, ഫെയർ പാർക്കിലെ സ്റ്റേറ്റ് ഫെയർ ഓഫ് ടെക്സസ്, ഡാളസ് യൂണിയൻ സ്റ്റേഷൻ, ഡാളസ് ആർബൊറീറ്റവും ബൊട്ടാണിക്കൽ ഗാർഡനും, അമേരിക്കൻ എയർലൈൻസ് സെന്റർ
മുകളിൽനിന്ന് താഴേയ്ക്ക്, ഇടത്തുനിന്നും വലത്തേയ്ക്ക്: ഡൗൺടൗൺ ഡാളസ് സ്കൈലൈൻ, പഴയ ചുവന്ന മ്യൂസിയം, നോർത്ത് പാർക്ക് സെന്റർ, ഡാളസ് സിറ്റി ഹാൾ, ഡാളസ് മ്യൂസിയം ഓഫ് ആർട്ട്, വിൻസ്പിയർ ഓപ്പറ ഹൗസ്, പെറോട്ട് മ്യൂസിയം ഓഫ് നേച്ചർ ആൻഡ് സയൻസ്, ഫെയർ പാർക്കിലെ സ്റ്റേറ്റ് ഫെയർ ഓഫ് ടെക്സസ്, ഡാളസ് യൂണിയൻ സ്റ്റേഷൻ, ഡാളസ് ആർബൊറീറ്റവും ബൊട്ടാണിക്കൽ ഗാർഡനും, അമേരിക്കൻ എയർലൈൻസ് സെന്റർ
പതാക ഡാളസ്, ടെക്സസ് Dallas, Texas
Flag
Official seal of ഡാളസ്, ടെക്സസ് Dallas, Texas
Seal
Nickname(s): 
ബിഗ് ഡി, ഡി-ടൗൺ
അമേരിക്കൻ സംസ്ഥാനമായ ടെക്സസും ഡാളസ് കൗണ്ടിയിൽ ഡാളസ് നഗരവും
അമേരിക്കൻ സംസ്ഥാനമായ ടെക്സസും ഡാളസ് കൗണ്ടിയിൽ ഡാളസ് നഗരവും
Map of the U.S.
Map of the U.S.
Dallas
അമേരിക്കൻ ഐക്യനാടുകളിൽ ഡാളസിന്റെ സ്ഥാനം
Map of the U.S.
Map of the U.S.
Dallas
Dallas (the United States)
Coordinates: 32°46′33″N 96°47′48″W / 32.77583°N 96.79667°W / 32.77583; -96.79667
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം ടെക്സസ്
കൗണ്ടി ഡാളസ്
ഇൻകോർപ്പറേറ്റഡ്ഫെബ്രുവരി 2, 1856
കൗണ്ടികൾഡാളസ്, കോളിൻ, ഡെന്റൺ, റോക്ക്‌വോൾ, കോഫ്മാൻ
ഭരണസമ്പ്രദായം
 • ഭരണസമിതിഡാളസ് സിറ്റി കൗൺസിൽ
 • മേയർമൈക്ക് റൗളിങ്സ് (ഡെ)
വിസ്തീർണ്ണം
 • നഗരം385.8 ച മൈ (999.3 ച.കി.മീ.)
 • ഭൂമി340.5 ച മൈ (881.9 ച.കി.മീ.)
 • ജലം45.3 ച മൈ (117.4 ച.കി.മീ.)
 • നഗരം
1,407.2 ച മൈ (3,645 ച.കി.മീ.)
ഉയരം
430 അടി (131 മീ)
ജനസംഖ്യ
 • നഗരം11,97,816
 • കണക്ക് 
(2017)[2]
17,16,233
 • റാങ്ക്(US: 9th)
 • ജനസാന്ദ്രത3,876/ച മൈ (1,497/ച.കി.മീ.)
 • നഗരപ്രദേശം
5,121,892 (6th)
 • മെട്രോപ്രദേശം
7,233,323 (4th)
 • CSA
7,673,305 (7th)
 • ഡെമോണിം
Dallasite
സമയമേഖലUTC-6 (സെൻട്രൽ)
 • Summer (DST)UTC-5 (സെൻട്രൽ)
പിൻകോഡ്
ZIP codes[3]
Area code214, 469, 972, 682, 817[4][5]
FIPS കോഡ്48-19000[6]
GNIS feature ID1380944[7]
ZIP code prefix752,753
ഇന്റർസ്റ്റേറ്റ് ഹൈവേകൾ
U.S. Routes
വെബ്സൈറ്റ്dallascityhall.com

അമേരിക്കൻ ഐക്യനാടുകളിലെ ഒൻപതാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും ടെക്സസ് സംസ്ഥാനത്തെ മൂന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് ഡാളസ്(/ˈdæləs/)[8][9] വടക്കു-പടിഞ്ഞാറ് തെക്കു-കിഴക്ക് ദിശയിലൊഴുകുന്ന ട്രിനിറ്റി നദിയുടെ കരയിലെ നിമ്നോന്നതങ്ങളായ പ്രയറി പ്രദേശത്താണ് ഡാളസ് നഗരം വ്യാപിച്ചിരിക്കുന്നത്. ടെക്സസിലെ ഏറ്റവും വലിയ നഗരമായ ഹ്യൂസ്റ്റണ് ഏതാണ്ട് 360 കി. മീ വടക്കു-പടിഞ്ഞാറാണ് ഇത്. ട്രിനിറ്റി നദി ഡാളസിനെ രണ്ടു വ്യത്യസ്ത മേഖലകളായി വിഭജിക്കുന്നു. പ്രധാന വാണിജ്യ മേഖല നദിയുടെ കിഴക്കും വടക്കുമായി വ്യാപിച്ചിരിക്കുന്നു. അമേരിക്കയിലെ നാലാമത്തെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശവും ദക്ഷിണ യു.എസിലെ നാലാമത്തെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരവുമാണ് ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സ്.[10][11][12] യു.എസ്. സെൻസസ് ബ്യൂറോയുടെ 2010ലെ ജനസംഖ്യാകണക്കെടുപ്പുപ്രകാരം കോളിൻ, ഡാളസ്, ഡെന്റൺ, കോഫ്മാൻ, റോക്ക്‌വോൾ എന്നീ കൗണ്ടികളിലായി 1,197,816 പേർ ഡാളസ് നഗരത്തിൽ വസിക്കുന്നു.[13]

എൽമ് സ്ട്രീറ്റിൽനിന്നുള്ള ഒരു രാത്രിദൃശ്യം (ജനുവരി 1942)

'ഡാളസ്' എന്ന നഗരനാമത്തിന്റെ യഥാർഥ ഉത്പത്തി ഇന്നും അജ്ഞാതമാണ്. എങ്കിലും യു. എസ്സിന്റെ പതിനൊന്നാം വൈസ് പ്രസിഡന്റായിരുന്ന ജോർജ് ഡാളസിന്റെ (George M. Dallas) പേരിൽ നിന്നാകാം നഗരനാമം നിഷ്പ്പന്നമായിട്ടുളളത് എന്നാണ് പൊതുവേയുള്ള വിശ്വാസം.1841-ൽ ഡാളസ് സ്ഥാപിക്കപ്പെട്ടു. 1856-ൽ പട്ടണ പദവിയിലേക്കുയർത്തപ്പെട്ട ഈ പ്രദേശം 1871-ൽ നഗരമായി വികസിച്ചു.

ഹ്രസ്വമായ വസന്തകാലവും തണുപ്പു കുറഞ്ഞ് ദൈർഘ്യമേറിയ മഞ്ഞുകാലവും ഈ പ്രദേശത്തെ കാലാവസ്ഥയുടെ പ്രത്യേകതയാകുന്നു. ഹ്രസ്വമായ വേനൽക്കാലത്ത് അസഹനീയമായ ചൂട് അനുഭവപ്പെടുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ കൃഷിയിടങ്ങളും ധാതുവിഭവങ്ങളും കൊണ്ട് സമ്പന്നമാണ്. യു.എസ്സിലെ ഏറ്റവും വലിയ പരുത്തി ഉത്പാദന-വിപണന കേന്ദ്രങ്ങളിൽ ഒന്നാണ് ഡാളസ്. പ്രകൃതി വാതകവും പ്രകൃതി എണ്ണയും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

യു. എസ്സിലെ ഒരു പ്രധാന വാണിജ്യ-വ്യാവസായിക കേന്ദ്രം കൂടിയാണ് ഡാളസ്. വ്യോമയാന-ഇലക്ട്രോണിക്സ്-വൈദ്യുത സാമഗ്രികൾ, യന്ത്രസാമഗ്രികൾ എന്നിവയാണ് ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങൾ.

കൗൺസിൽ മാനേജ്മെന്റ് മാതൃകയിലുളള ഭരണമാണ് ഡാളസിലേത്. ഒരു പ്രധാന ബാങ്കിംഗ് കേന്ദ്രവും കൂടിയാണ് ഈ നഗരം. ജില്ലാ ഫെഡറൽ റിസർവ് ബാങ്ക് ഉൾപ്പെടെ നൂറിലധികം ബാങ്കുകൾ ഇവിടെ പ്രവർത്തിക്കുന്നു. ധാരാളം റെയിൽപ്പാതകളും, റോഡുകളും നഗരത്തിലങ്ങോളമിങ്ങോളമുണ്ട്. ഡാളസിനും ഫോർട്ട് വർത്ത് (Fortworth) നഗരത്തിനും മധ്യേയുളള, ഡാളസ്-ഫോർട്ട്വർത്ത് വിമാനത്താവളം യു. എസ്സിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്.

1911-ൽ സ്ഥാപിച്ച സതേൺ മെതേഡിസ്റ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഡാളസാണ്. ആർലിങ്ടണിലുളള ടെക്സസ് യൂണിവേഴ്സിറ്റി, ടെക്സസ് യൂണിവേഴിസിറ്റി ഹെൽത്ത് സയൻസ് സെന്റർ, ബിഷപ്പ് കോളജ് എന്നിവയാണ് ഇവിടത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി വധിക്കപ്പെട്ടത് ഡാളസിൽ വച്ചാണ് (1963).

വാർഷികമേള നടക്കുന്ന ഫെയർ പാർക്ക്, 19ആം ശതകത്തിലെ കെട്ടിടങ്ങളുൾക്കൊളളുന്ന ഓൾഡ് സിറ്റി പാർക്ക്, കെന്നഡി ശവകുടീരം, താങ്ക്സ്-ഗിവിങ്-സ്ക്വയർ, റീ യൂണിയൻ ടവർ തുടങ്ങിയവ ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽപ്പെടുന്നു.

കാലാവസ്ഥ

[തിരുത്തുക]
കാലാവസ്ഥ പട്ടിക for ഡാളസ്
JFMAMJJASOND
 
 
1.9
 
55
36
 
 
2.3
 
61
41
 
 
3.1
 
69
49
 
 
3.5
 
77
56
 
 
5.3
 
84
65
 
 
3.9
 
92
73
 
 
2.4
 
96
77
 
 
2.2
 
96
76
 
 
2.7
 
89
69
 
 
4.7
 
79
58
 
 
2.6
 
66
47
 
 
2.5
 
57
39
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ
മെട്രിക് കോൺവെർഷൻ
JFMAMJJASOND
 
 
48
 
13
2
 
 
59
 
16
5
 
 
80
 
21
9
 
 
88
 
25
13
 
 
135
 
29
18
 
 
100
 
33
23
 
 
62
 
36
25
 
 
55
 
35
25
 
 
67
 
31
21
 
 
118
 
26
15
 
 
66
 
19
8
 
 
64
 
14
4
താപനിലകൾ °C ൽആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ


ഡാളസ് (ലവ്‌ഫീൽഡ്), 1981-2010 normals പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 93
(34)
96
(36)
100
(38)
101
(38)
107
(42)
113
(45)
110
(43)
112
(44)
111
(44)
106
(41)
89
(32)
90
(32)
113
(45)
ശരാശരി കൂടിയ °F (°C) 56.8
(13.8)
60.8
(16)
68.8
(20.4)
76.8
(24.9)
84.2
(29)
91.6
(33.1)
96.0
(35.6)
96.4
(35.8)
88.8
(31.6)
78.5
(25.8)
67.2
(19.6)
57.4
(14.1)
76.94
(24.98)
ശരാശരി താഴ്ന്ന °F (°C) 37.3
(2.9)
41.2
(5.1)
48.5
(9.2)
56.2
(13.4)
65.4
(18.6)
72.8
(22.7)
76.7
(24.8)
76.8
(24.9)
69.0
(20.6)
58.2
(14.6)
47.6
(8.7)
38.5
(3.6)
57.35
(14.09)
താഴ്ന്ന റെക്കോർഡ് °F (°C) −2
(−19)
−8
(−22)
10
(−12)
29
(−2)
34
(1)
48
(9)
56
(13)
55
(13)
40
(4)
24
(−4)
19
(−7)
−1
(−18)
−8
(−22)
മഴ/മഞ്ഞ് inches (mm) 2.09
(53.1)
2.61
(66.3)
3.52
(89.4)
3.06
(77.7)
4.89
(124.2)
4.10
(104.1)
2.22
(56.4)
1.87
(47.5)
2.75
(69.9)
4.75
(120.7)
2.90
(73.7)
2.79
(70.9)
37.55
(953.9)
മഞ്ഞുവീഴ്ച inches (cm) .4
(1)
.9
(2.3)
.1
(0.3)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
.1
(0.3)
.3
(0.8)
1.8
(4.7)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) 6.7 6.5 7.8 6.6 9.5 7.9 4.8 4.5 5.4 7.6 6.7 6.8 80.8
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) .5 .4 .2 0 0 0 0 0 0 0 .1 .3 1.5
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 182.9 180.8 226.3 237.0 257.3 297.0 331.7 303.8 246.0 229.4 183.0 173.6 2,848.8
ഉറവിടം: NOAA [14] The Weather Channel (extremes) [15] HKO (sun hr, 1961–1990) [16]

അവലംബം

[തിരുത്തുക]
  1. "American FactFinder". United States Census Bureau. Retrieved September 10, 2011.
  2. Bureau, US Census. "The South Is Home to 10 of the 15 Fastest-Growing Large Cities". Census.gov. Retrieved August 27, 2017. {{cite web}}: |last= has generic name (help)
  3. "Zip Code Lookup". USPS. Archived from the original on November 23, 2010. Retrieved September 10, 2014.
  4. "Area Code Lookup (NPA NXX)". Area-codes.com. Retrieved August 27, 2017.
  5. "Area Code Lookup (NPA NXX)". Area-codes.com. Retrieved August 27, 2017.
  6. "American FactFinder". United States Census Bureau. Archived from the original on September 11, 2013. Retrieved January 31, 2008.
  7. "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
  8. "Texas Almanac | TexasAlmanac.com | Texas State Historical Association | Facts, Profile & Rank". Archived from the original on 2010-12-10. Retrieved 2012-08-11.
  9. City Mayors: Largest 100 US cities
  10. U.S. Census Bureau table of metropolitan statistical areas
  11. Wikipedia article on metropolitan statistical areas Table of United States Metropolitan Statistical Areas#cite note-PopEstCBSA-2
  12. "Census: DFW adds more than 146,000 people". Archived from the original on 2010-05-27. Retrieved May 1, 2010.
  13. "List of United States cities by population". {{cite journal}}: Cite journal requires |journal= (help)
  14. "NowData - NOAA Online Weather Data". National Oceanic and Atmospheric Administration. Retrieved 2011-12-14.
  15. "Monthly Averages for Dallas/Fort Worth International Airport". The Weather Channel. Retrieved 2011-12-06.
  16. "Climatological Normals of Dallas". Hong Kong Observatory. Retrieved 2010-05-12.

സഹോദര നഗരങ്ങൾ

[തിരുത്തുക]

ഡാളസിനു ആറ് സഹോദര നഗരങ്ങളും അഞ്ചു സൗഹൃദ നഗരങ്ങളുമുണ്ട്.[1]

സഹോദര നഗരങ്ങൾ

സൗഹൃദ നഗരങ്ങൾ

അവലംബം

[തിരുത്തുക]
  1. "Sister Cities". Dallas-ecodev.org. Archived from the original on 2010-05-28. Retrieved May 23, 2010.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡാളസ്&oldid=3809824" എന്ന താളിൽനിന്ന് ശേഖരിച്ചത്