Jump to content

ഡയാന റിഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡയാന റിഗ്

Rigg in Diana, 1973
ജനനം
എനിഡ് ഡയാന എലിസബത്ത് റിഗ്ഗ്

(1938-07-20)20 ജൂലൈ 1938
മരണം10 സെപ്റ്റംബർ 2020(2020-09-10) (പ്രായം 82)
ലണ്ടൻ, ഇംഗ്ലണ്ട്
കലാലയംറോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ട്
തൊഴിൽനടി
സജീവ കാലം1957–2020
അറിയപ്പെടുന്നത്The Avengers
Medea
On Her Majesty's Secret Service
Mother Love
Rebecca
ജീവിതപങ്കാളി(കൾ)
കുട്ടികൾറേച്ചൽ സ്റ്റെർലിംഗ്

ഡേം എനിഡ് ഡയാന എലിസബത്ത് റിഗ് ഡിബിഇ (20 ജൂലൈ 1938 - 10 സെപ്റ്റംബർ 2020) നാടകങ്ങളിലും ചലച്ചിത്രങ്ങളിലും വേഷങ്ങൾ അവതരിപ്പിച്ച ഒരു ഇംഗ്ലീഷ് അഭിനേത്രിയായിരുന്നു. അവരുടെ വേഷങ്ങളിൽ അവഞ്ചേഴ്‌സ് (1965-1968) എന്ന ടിവി പരമ്പരയിലെ എമ്മ പീൽ; ഓൺ ഹെർ മജസ്റ്റിസ് സീക്രട്ട് സർവീസ് എന്ന ചിത്രത്തിലെ ജെയിംസ് ബോണ്ടിന്റെ ഭാര്യ കൗണ്ടസ് തെരേസ ഡി വിസെൻസോയുടെ വേഷം (1969); ഗെയിം ഓഫ് ത്രോൺസിലെ ഒലീന ടൈറൽ (2013–2017); 1993-ൽ വെസ്റ്റ് എൻഡിലും തുടർന്ന് ഒരു വർഷത്തിനുശേഷം ബ്രോഡ്‌വേയിലും അവതരിപ്പിച്ച മെഡിയ എന്ന നാടകത്തിലെ ടൈറ്റിൽ റോൾ എന്നിവ ഉൾപ്പെടുന്നു.

റിഗ് 1957-ൽ ദി കൊക്കേഷ്യൻ ചോക്ക് സർക്കിൾ എന്ന നാടകത്തിലൂടെ തന്റെ പ്രൊഫഷണൽ സ്റ്റേജ് അരങ്ങേറ്റം നടത്തിക്കൊണ്ട് 1959-ൽ റോയൽ ഷേക്സ്പിയർ കമ്പനിയിൽ ചേർന്നു. 1971-ൽ അബെലാർഡ് & ഹെലോയിസ് എന്ന നാടകത്തിലൂടെ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിച്ചു. എമ്മ പീൽ എന്ന കഥാപാത്രം അവളെ ഒരു സെക്സ് സിംബലാക്കി മാറ്റി. ലണ്ടനിലും ന്യൂയോർക്കിലും അവതരിപ്പിക്കപ്പെട്ട മെഡിയയിലെ അഭിനയത്തിന്, ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ് 1994-ൽ അവർ നേടി. നാടകരംഗത്തെ സേവനങ്ങൾക്ക് 1988-ൽ ഡിബിഇ 1994-ൽ ഡെയ്ം ബഹുമതികൾ നൽകപ്പെട്ടു.

നിരവധി ടിവി പരമ്പരകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ട റിഗ് എ മിഡ്‌സമ്മർ നൈറ്റ്‌സ് ഡ്രീം (1968) എന്ന ചിത്രത്തിലെ ഹെലീന, ദി ഗ്രേറ്റ് മപ്പറ്റ് കേപ്പർ എന്ന ചിത്രത്തിലെ ലേഡി ഹോളിഡേ (1981); ഈവിൾ അണ്ടർ ദി സൺ (1982) എന്ന ചിത്രത്തിലെ അർലീന മാർഷൽ എന്നീ വേഷങ്ങൾ അവിസ്മരണീയമാക്കി. മദർ ലവ് (1989) എന്ന ബിബിസി മിനി പരമ്പരയിലെ വേഷത്തിന് മികച്ച നടിക്കുള്ള ബാഫ്റ്റ ടിവി അവാർഡും റെബേക്കയുടെ (1997) ഒരു അഡാപ്റ്റേഷനിൽ മിസിസ് ഡാൻവേഴ്‌സ് എന്ന കഥാപാത്രത്തിൻറെ പേരിൽ എമ്മി അവാർഡും അവർ നേടി. അവരുടെ മറ്റ് ടെലിവിഷൻ വേഷങ്ങളിൽ യു, മി ആൻഡ് ദി അപ്പോക്കലിപ്‌സ് (2015), ഡിറ്റക്‌റ്ററിസ്റ്റ്സ് (2015), ഡോക്‌ടർ ഹൂ എന്ന പരമ്പരയുടെ "ദി ക്രിംസൺ ഹൊറർ" (2013) എന്ന എപ്പിസോഡിൽ മകൾ റേച്ചൽ സ്റ്റെർലിങ്ങിനൊപ്പമുള്ള വേഷം, ഓൾ ക്രീച്ചേഴ്‌സ് ഗ്രേറ്റ് ആന്റ് സ്മോൾ (2020) എന്ന പരമ്പരയിലെ മിസിസ് പമ്പ്രെ എന്നിവ ഉൾപ്പെടുന്നു. അവരുടെ അവസാന വേഷം മരണത്തിന് തൊട്ടുമുമ്പ് പൂർത്തിയായ എഡ്ഗർ റൈറ്റിന്റെ 2021 ലെ സൈക്കോളജിക്കൽ ഹൊറർ ചിത്രമായ ലാസ്റ്റ് നൈറ്റ് ഇൻ സോഹോ ആയിരുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡയാന_റിഗ്&oldid=3806773" എന്ന താളിൽനിന്ന് ശേഖരിച്ചത്