Jump to content

ജോൺ സ്‌നോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ സ്നോ
എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ കഥാപാത്രം
ഗെയിം ഓഫ് ത്രോൺസ് കഥാപാത്രം
character
കിറ്റ് ഹാരിങ്ടൺ ജോൺ സ്നോയുടെ വേഷത്തിൽ
ആദ്യ രൂപം
അവസാന രൂപം
രൂപികരിച്ചത്George R. R. Martin
ചിത്രീകരിച്ചത്കിറ്റ് ഹാരിങ്ടൺ
(Game of Thrones)
ശബ്ദം നൽകിയത്കിറ്റ് ഹാരിങ്ടൺ (video game)
Information
Aliasലോർഡ് സ്നോ
കിംഗ് ക്രോ
ദ ബാസ്റ്റഡ് ഓഫ് വിന്റർഫെൽ
ലിംഗഭേദംപുരുഷൻ
തലക്കെട്ട്കിംഗ് ഇൻ ദ നോർത്ത് (TV series)
നൈറ്റ്സ് വാച്ചിന്റെ 998 -ാമത് ലോർഡ് കമാൻഡർ
കുടുംബംഹൗസ് സ്റ്റാർക്ക്
ഹൗസ് ടാർഗേറിയൻ (TV series)
ബന്ധുക്കൾ
KingdomThe North


അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിൻ എഴുതിയ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ നോവൽ പരമ്പരയിലെ ഒരു കഥാപാത്രമാണ് ജോൺ സ്‌നോ. നോവൽ പരമ്പരയിലെ പ്രമുഖ കഥാപാത്രമായ ജോണിനെ എഴുത്തുകാരന്റെ ഉത്‌കൃഷ്‌ടമായ സൃഷ്‌ടി എന്നാണ് ദ ന്യൂയോർക് ടൈംസ്‌ വിശേഷിപ്പിച്ചത്. നോവൽ അടിസ്ഥാനമാക്കി എച്ച്.ബി.ഒ നിർമിച്ച ഗെയിം ഓഫ് ത്രോൺസ് എന്ന ടെലിവിഷൻ പരമ്പരയിലും ജോൺ ഒരു മുഖ്യവേഷം കൈകാര്യം ചെയ്യുന്നു. കഥാപാത്രത്തിന്റെ യഥാർത്ഥ മാതാപിതാക്കൾ ആരെന്ന് സംബന്ധിച്ച് ഊഹാപോഹങ്ങൾ നോവലിന്റെയും ടെലിവിഷൻ പരമ്പരയുടെയും ആരാധകരുടെ ഇടയിൽ ഒരു സജീവ ചർച്ചാവിഷയമാണ്.

എച്ച്.ബി.ഒ നിർമ്മിച്ച ഗെയിം ഓഫ് ത്രോൺസ് പരമ്പരയിൽ ജോണിന്റെ വേഷം അവതരിപ്പിച്ചത് ഇംഗ്ലീഷ് നടൻ കിറ്റ് ഹാരിങ്ടൺ ആണ്. പരമ്പരയിലെ മികച്ച പ്രകടനം ഹാരിങ്ടണിനിന് മികച്ച സഹനടനുള്ള 2016 ലെ പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശത്തിനു അർഹനാക്കി. സഹനടനുള്ള സാറ്റേൺ അവാർഡിനു 2012, 2016, 2017 വർഷത്തെ നാമനിർദ്ദേശവും അദ്ദേഹത്തിന് ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=ജോൺ_സ്‌നോ&oldid=2870630" എന്ന താളിൽനിന്ന് ശേഖരിച്ചത്