ജെയിംസ് മാംഗോൾഡ്
ജെയിംസ് മാംഗോൾഡ് | |
---|---|
ജനനം | [1] ന്യൂയോർക്ക് സിറ്റി, യു.എസ്. | ഡിസംബർ 16, 1963
വിദ്യാഭ്യാസം | |
തൊഴിൽ |
|
സജീവ കാലം | 1985–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) |
ജെയിംസ് അലൻ മാംഗോൾഡ് (ജനനം: ഡിസംബർ 16, 1963) ഒരു അമേരിക്കൻ ചലച്ചിത്ര പ്രവർത്തകനാണ്. ഹെവി (1995) എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, കോപ് ലാൻഡ് (1997), ഗേൾ, ഇന്ററപ്‌റ്റഡ് (1999), ഐഡന്റിറ്റി (2003), വാക്ക് ദ ലൈൻ (2005), 3:10 ടു യൂമ (2007), എക്‌സ്-മെൻ ഫ്രാഞ്ചൈസിയിലെ രണ്ട് വോൾവറിൻ സിനിമകളായ ദി വോൾവറിൻ (2013), മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം നേടിയ ലോഗൻ (2017) എന്നീ ചിത്രങ്ങളിലൂടെയാണ് ചലച്ചിത്ര രംഗത്ത് കൂടുതൽ അറിയപ്പെടുന്നത്.[2] തുടർന്ന് മികച്ച ചിത്രത്തിനുള്ള അക്കാദമി പുരസ്കാര നാമനിർദ്ദേശം നേടിയ ഫോർഡ് വി ഫെരാരി (2019)[3] എന്ന സ്‌പോർട്‌സ് നാടകീയ ചിത്രം സംവിധാനം ചെയ്‌ത അദ്ദേഹം ഇന്ത്യാന ജോൺസ് പരമ്പരയിലെ അഞ്ചാമത്തേതായ ഇന്ത്യാന ജോൺസ് ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി (2023) എന്ന ചിത്രത്തിൻറെ സംവിധാനവും സഹ-രചനയും നിർവ്വഹിച്ചു.[4][5][6]
ആദ്യകാലജീവിതം
[തിരുത്തുക]1963-ൽ ജൂത കലാകാരന്മാരായിരുന്ന റോബർട്ട് മാൻഗോൾഡിന്റെയും സിൽവിയ പ്ലിമാക് മാൻഗോൾഡിന്റെയും മകനായി ന്യൂയോർക്ക് നഗരത്തിലാണ് മാൻഗോൾഡ് ജനിച്ചത്.[7] ഹഡ്സൺ വാലിയിൽ ബാല്യകാലം ചെലവഴിച്ച അദ്ദേഹം, വാഷിംഗ്ടൺവില്ലെ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.[8][9] കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സ് ഫിലിം/വീഡിയോ പ്രോഗ്രാമിൽ[10] പങ്കെടുത്ത അദ്ദേഹം അവിടെ അലക്‌സാണ്ടർ മക്കൻഡ്രിക്കിന്റെ കീഴിൽ പഠനം നടത്തി. മംഗോൾഡിന്റെ മൂന്നാം വർഷത്തിൽ, പതിവ് ചലച്ചിത്ര പഠനത്തോടൊപ്പം ഒരു നടനെന്ന നിലയിൽ കാൽആർട്സ് സ്കൂൾ ഓഫ് തിയേറ്ററിലും അദ്ധ്യയനം നടത്തണമെന്ന് മക്കെൻഡ്രിക്ക് അദ്ദേഹത്തോട് നിർദ്ദേശിച്ചു.[11]
അവലംബം
[തിരുത്തുക]- ↑ Jeng, Jonah (March 6, 2017). "Walking within the Lines: The Films of James Mangold". Paste Magazine. Retrieved March 14, 2017.
- ↑ 2018|Oscars.org
- ↑ 2020|Oscars.org
- ↑ "Indiana Jones 5 Director James Mangold Has Answered a Very 'Important' Question About Harrison Ford's Indy". October 15, 2021.
- ↑ "Indiana Jones 5 Director Offers Update on How Much Filming Remains".
- ↑ Rahman, Abid (2023-05-19). "'Indiana Jones and the Dial of Destiny': What the Critics are Saying". The Hollywood Reporter (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-05-19.
- ↑ Esther, John (Winter 2007). "Avoiding Labels and Lullabies: An Interview with James Mangold". Cineaste. Vol. 33, no. 1. Archived from the original on February 6, 2012. Retrieved July 21, 2013.
- ↑ Esther, John (Winter 2007). "Avoiding Labels and Lullabies: An Interview with James Mangold". Cineaste. Vol. 33, no. 1. Archived from the original on February 6, 2012. Retrieved July 21, 2013.
- ↑ Ivry, Bob (January 11, 2000). "Director brought edge to 'chick flick'". Reading Eagle. p. D5. Retrieved July 22, 2013.
- ↑ Ivry, Bob (January 11, 2000). "Director brought edge to 'chick flick'". Reading Eagle. p. D5. Retrieved July 22, 2013.
- ↑ James Mangold Interview on Sammy Going South DVD