Jump to content

ചെറിയ കടൽകാക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Black-headed gull
Adult summer plumage
Adult winter plumage
Colony sounds, Suffolk, England
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Charadriiformes
Family: Laridae
Genus: Chroicocephalus
Species:
C. ridibundus
Binomial name
Chroicocephalus ridibundus
(Linnaeus, 1766)
Map of eBird reports of C. ridibundus      Year-Round Range     Summer Range     Winter Range
Synonyms

Larus ridibundus Linnaeus, 1766

a black heahed gull with insect catched

ഏഷ്യയിലും, യൂറോപ്പിലും, കാനഡയുടെ കിഴക്കൻ തീരങ്ങളിലും പ്രജനനം നടത്തുന്ന ഒരു ദേശാടനപ്പക്ഷിയാണു് ചെറിയ കടൽകാക്ക.

വിവരണം

[തിരുത്തുക]

ഇവയുടെ ചിറകിന്റെ നീളം 94–105 സെന്റിമീറ്റർ (37–41 ഇഞ്ച്) ആണ്. ശരീരത്തിന് 38–44 സെന്റിമീറ്റർ (15–17 ഇഞ്ച്) വരെ നീളമുണ്ടാകും. ശരീരഭാരം 190-400 ഗ്രാം (6.7-14.1 z ഔൺസ്) ആണ്. ഇളം ചാരനിറത്തിലുള്ള ശരീരവും, ചുവന്ന നിറത്തിലുള്ള കൊക്കും കാലുകളും ആണ് ഇവയ്ക്ക്.[2][3]

പറക്കുമ്പോൾ ചിറകിന്റെ മുൻഭാഗത്ത് കാണുന്ന വെളുത്ത വക്ക് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. പ്രായപൂർത്തിയായവയ്ക്ക് വേനൽക്കാലത്ത് തലയിൽ ഒരു ചോക്ലേറ്റ്-തവിട്ട് നിറത്തിന്റെ ആവരണമുണ്ടാകും. അകലെ നിന്ന് ഈ നിറം കറുപ്പായി കാണപ്പെടുന്നു. ഈ ആവരണമാണ് ചെറിയ കടൽകാക്കയുടെ Black-hooded Seagull എന്ന ആംഗലേയ നാമത്തിന് കാരണം. ശൈത്യകാലത്ത് ഈ ആവരണം നഷ്ടപ്പെടുകയും പകരം രണ്ട് കറുത്ത പാടുകൾ മാത്രം അവശേഷിക്കുകയും ചെയ്യും.[2] പ്രായപൂർത്തിയാകാത്ത പക്ഷികൾക്ക് ശരീരത്തിന്റെ ഭൂരിഭാഗവും തവിട്ടുനിറമുള്ള പാടുകളുണ്ടാകും. വലിയ ഞാങ്ങണകളിലോ ചതുപ്പുനിലങ്ങളിലോ തടാകങ്ങളിലെ ദ്വീപുകളിലോ കൂട്ടമായിട്ടാണ് ഇത് കുഞ്ഞുങ്ങളെ വളർത്തുക. ഈ ഇനം പക്വതയിലെത്താൻ രണ്ട് വർഷമെടുക്കും. ഒരു വർഷം വരെ പ്രായമുള്ള പക്ഷികൾക്ക് കറുത്ത ടെർമിനൽ ടെയിൽ ബാൻഡ്, ചിറകുകളിൽ കൂടുതൽ ഇരുണ്ട പ്രദേശങ്ങൾ, വേനൽക്കാലത്ത് പൂർണ്ണമായും വികസിക്കാത്ത ഇരുണ്ട ഹുഡ് എന്നിവയുണ്ട്. ദീർഘകാലം ജീവിക്കുന്ന പക്ഷികളാണ് ഇവ. പരമാവധി പ്രായം 32.9 വയസ്സ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 63 വയസ്സ് പ്രായമെത്തിയ സ്ഥിരീകരിക്കാത്ത ഒരു റിപ്പോർട്ടും ഉണ്ട്..[4]

കടലിൽ തീരത്തുനിന്നും ഒരുപാടകലെയായി അപൂർവ്വമായി മാത്രമേ ഇവയെ കാണാറുള്ളു. വളരെയധികം ഒച്ചയുണ്ടാക്കുന്ന ഒരു പക്ഷിയാണിത്. ഇതിന്റെ ശാസ്ത്രീയനാമത്തിന്റെ അർത്ഥം ‘ചിരിക്കുന്ന കടൽകാക്ക’ എന്നാണ്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചെറിയ കടൽകാക്ക വളരെ അപൂർവമായിരുന്നു. എന്നിരുന്നാലും, ഇരുപതാം നൂറ്റാണ്ടിലുടനീളം ഇവയുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാവുകയുംഅവരുടെ പ്രജനന ജനസംഖ്യ 100,000 ജോഡികളായി ഉയരുകയും ചെയ്തു. അവരുടെ പ്രജനനത്തോത് ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും ശീതകാലത്ത് കാണപ്പെടുന്നവയുടെ എണ്ണം കഴിഞ്ഞ 25 വർഷത്തിനിടെ 30 ശതമാനത്തിലധികം കുറഞ്ഞു.

വിവിധയിനം ഭക്ഷ്യവസ്തുക്കൾ ധൈര്യസമേതം ആഹരിക്കുന്ന പക്ഷിയായി ചെറിയ കടൽകാക്ക വിലയിരുത്തപ്പെടുന്നു. പ്രാണികൾ, മത്സ്യം, വിത്തുകൾ, പുഴുക്കൾ, മണ്ണിരകൾ, സസ്യഭാഗങ്ങൾ എന്നിവയൊക്കെ ഇവയുടെ ഭക്ഷണമാവാറുണ്ട്. മുംബൈ പോലുള്ള നഗരങ്ങളിൽ മനുഷ്യർ കൊടുക്കുന്ന പോപ്കോൺ പോലുള്ള ഭക്ഷണപദാർത്ഥങ്ങളും ഇവ കൂട്ടത്തോടെ വന്ന് ഭക്ഷിക്കുന്നത് കാണാം. അടുക്കളമാലിന്യങ്ങളും മനുഷ്യാവശിഷ്ടങ്ങളും കഴിക്കുവാനായി അവ വീട്ടുപറമ്പുകളിലും എത്താറുണ്ട്. ഭക്ഷണത്തിനായി ഇവ പരസ്പരം കലഹിക്കുന്നതും പതിവാണ്.[5]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Butchart, S.; Symes, A. (2012). "Larus ridibundus". IUCN Red List of Threatened Species. 2012: e.T22694420A38851158. doi:10.2305/IUCN.UK.2012-1.RLTS.T22694420A38851158.en.
  2. 2.0 2.1 https://www.derryjournal.com/heritage-and-retro/heritage/marooned-derry-covid-19-land-and-missing-donegal-finding-solace-natural-world-3082715
  3. https://ebird.org/species/bkhgul
  4. "Longevity, ageing, and life history of Larus ridibundus". The Animal Ageing and Longevity Database. Retrieved 14 June 2009.
  5. https://www.discoverwildlife.com/animal-facts/birds/6-black-headed-gull-facts-you-need-to-know/
"https://ml.wikipedia.org/w/index.php?title=ചെറിയ_കടൽകാക്ക&oldid=3680917" എന്ന താളിൽനിന്ന് ശേഖരിച്ചത്