ഗ്രേസ് ആന്റണി
ഗ്രേസ് ആന്റണി | |
---|---|
ജനനം | |
കലാലയം | ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2016–തുടരുന്നു |
അറിയപ്പെടുന്നത് | കുമ്പളങ്ങി നൈറ്റ്സ് |
ഒരു മലയാള ചലച്ചിത്ര നടിയും മോഡലും ക്ലാസിക്കൽ നർത്തകിയുമാണ് ഗ്രേസ് ആന്റണി (ജനനം 9 ഏപ്രിൽ 1997). 18-ആം വയസ്സിൽ ഹാപ്പി വെഡ്ഡിംഗ് (2016) ആയിരുന്നു ആദ്യ ചിത്രം.[1] 2019-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് അറിയപ്പെട്ടു തുടങ്ങിയത്. തമാശ (2019), ഹലാൽ ലവ് സ്റ്റോറി (2020)[2], സാജൻ ബേക്കറി (2021) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അവർ നിരൂപകപ്രശംസയും പ്രശസ്തിയും നേടി. 2020-ൽ ക്-നോളജ് എന്ന പേരിൽ 15 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.[3]
ആദ്യകാലജീവിതം
[തിരുത്തുക]എറണാകുളം ജില്ലയിലെ മുളംതുരുത്തിയാണ് സ്വദേശം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദമെടുത്തു.
ചലച്ചിത്രരംഗത്ത്
[തിരുത്തുക]ഭരതനാട്യം ബിരുദപഠനത്തിന്റെ രണ്ടാം വർഷത്തിൽ, ഒരു ഓഡിഷൻ വഴി ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. [4] തുടർന്ന് ലക്ഷ്യം, കാംബോജി, ജോർജ്ജേട്ടൻസ് പൂരം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനോടൊപ്പം ചെയ്ത വേഷം ഒരു വഴിത്തിരിവായി. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് ലഭിച്ചു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചിത്രം | വേഷം | കുറിപ്പ് | Ref. |
---|---|---|---|---|
2016 | ഹാപ്പി വെഡ്ഡിംഗ് | ടീന | അരങ്ങേറ്റം | |
2017 | ലക്ഷ്യം | ശാലിനിയുടെ കൂട്ടുകാരി | ||
മാച്ച് ബോക്സ് | ഗീതു | |||
കാംബോജി | കുഞ്ഞോളു | |||
ജോർജ്ജേട്ടൻസ് പൂരം | പല്ലന്റെ ഭാര്യ | |||
2018 | സകലകലാശാല | മുംതാസിന്റെ കൂട്ടുകാരി | ||
2019 | കുമ്പളങ്ങി നൈറ്റ്സ് | സിമി | [5][6] | |
തമാശ | സഫിയ | [7][8] | ||
പ്രതി പൂവൻകോഴി | ഷീബ | [9] | ||
2020 | ഹലാൽ ലൗ സ്റ്റോറി | സുഹറ | ഒ.ടി.ടി. റിലീസ്, ആമസോൺ പ്രൈം വീഡിയോ | |
2021 | സാജൻ ബേക്കറി സിൻസ് 1962 | മേരി | ||
കനകം കാമിനി കലഹം | ഹരിപ്രിയ | ഒ.ടി.ടി. റിലീസ്, ഡിസ്നി + ഹോട്ട്സ്റ്റാർ | [10][11] | |
2022 | പത്രോസിന്റെ പടപ്പുകൾ | ക്രിസ്റ്റീന | [12] | |
ചട്ടമ്പി | സിസിലി | [13] | ||
റോഷാക്ക് | സുജാത | [14] | ||
അപ്പൻ | മോളിക്കുട്ടി | ഒ.ടി.ടി. റിലീസ്, സോണി ലിവ് | [15] | |
സാറ്റർഡേ നൈറ്റ് | സൂസൻ മരിയ പോൾ | [16] |
Short films
[തിരുത്തുക]Year | Title | Role | Notes | Ref. |
---|---|---|---|---|
2020 | കെ-നോളജ് | സംവിധാനം അരങ്ങേറ്റം | യൂട്യൂബ് വഴി റിലീസ് ചെയ്തു | [17] |
|}
അവലംബം
[തിരുത്തുക]- ↑ Mathew Joy Mathew (26 July 2017). "Did you know that this bubbly girl from Happy Wedding is a talented dancer and theater artist?". Edex Live. Retrieved 24 July 2021.
- ↑ https://www.thehindu.com/entertainment/movies/grace-antonys-suhara-is-the-scene-stealer-in-halal-love-story/article32960849.ece [bare URL]
- ↑ https://www.thehindu.com/entertainment/movies/grace-antony-turns-director-with-short-film-k-nowledge-which-was-completed-during-the-lockdown/article31951722.ece
- ↑ https://www.vanitha.in/celluloid/celebrity-interview/grace-antony-actress-interview.html
- ↑ R.G, Anjana (10 June 2019). "'Kumbalangi Nights' changed my life, says Grace Antony". Mathrubhumi. Retrieved 2 April 2020.
- ↑ Nair, Vidya (2 February 2019). "All set to make it big". Deccan Chronicle. Retrieved 2 April 2020.
- ↑ https://www.newindianexpress.com/entertainment/malayalam/2019/apr/12/grace-antony-to-star-in-vinay-forrts-next-1963160.html
- ↑ https://m.timesofindia.com/entertainment/malayalam/movies/news/kumbalangi-nights-fame-grace-antonys-next-with-vinay-fort/amp_articleshow/68797158.cms
- ↑ https://malayalam.filmibeat.com/news/grace-antony-about-working-with-manju-warrier-in-prathi-poovankozhi-067533.html
- ↑ "Grace Antony had a funtime shooting Kanakam Kamini Kalaham". timesofindia.
- ↑ "Kanakam Kamini Kalaham Official Teaser: Nivin Pauly, Grace Antony, Vinay Fort Are Ready To Put Up an Entertaining Show". in.news.yahoo.com (in Indian English). Retrieved 2021-07-19.
- ↑ "Sharafudheen, Grace Antony's next 'Pathrosinte Padappukal' is a comedy".
- ↑ "Sreenath Bhasi, Chemban Vinod and Grace Antony star in Abhilash S Kumar's Chattambi, written by Don Palathara". OTTPlay (in ഇംഗ്ലീഷ്). Retrieved 2022-04-17.
- ↑ "Mammootty - Nissam Basheer film shoot progresses in Athirappilly, see pics - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-04-17.
- ↑ "Appan trailer: Sunny Wayne-Maju's dark comedy delves into parent-child conflicts". The New Indian Express. Retrieved 2022-04-17.
- ↑ Webdesk (2016-07-07). "Actor Nivin Pauly on a dream run as his four continuous movies completed 100 days run". onlookersmedia (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-07-26.
- ↑ Nagarajan, Saraswathy (30 June 2020). "Grace Antony turns director with short film K-nowledge". thehindu.