ഗാര്ഫീല്ഡില് ഗ്രാൻഡ് ലാസ് വെഗാസ്
MGM Grand Las Vegas | |
---|---|
പ്രമാണം:MGM Grand logo.svg | |
Location | Paradise, Nevada, U.S. |
Address | 3799 South Las Vegas Boulevard |
Opening date | December 18, 1993 |
Theme | Art Deco Hollywood |
No. of rooms | 6,852 |
Total gaming space | 171,500 sq ft ([convert: unknown unit]) |
Permanent shows | Brad Garrett's Comedy Club David Copperfield Jabbawockeez Kà |
Signature attractions | MGM Grand Garden Arena Hakkasan CSI: The Experience TopGolf |
Notable restaurants | Joël Robuchon L'Atelier de Joël Robuchon Hakkasan Emeril's Michael Mina's Pub 1842 Craftsteak Wolfgang Puck Ambra Shibuya |
Casino type | Land-based |
Owner | MGM Growth Properties The Blackstone Group |
Operating license holder | MGM Resorts International |
Years renovated | 1996–1998, 2005, 2012, 2017–2019 |
Coordinates | 36°06′08″N 115°10′10″W / 36.1022°N 115.1695°W |
Website | mgmgrand |
നെവാഡയിലെ പാരഡൈസിലെ ലാസ് വെഗാസ് സ്ട്രിപ്പിൽ സ്ഥിതിചെയ്യുന്ന ഹോട്ടൽ കസിനോയാണ് എംജിഎം ഗ്രാൻഡ് ലാസ് വെഗാസ്. മുറികളുടെ എണ്ണം അനുസരിച്ചു ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹോട്ടലാണ് എംജിഎം ഗ്രാൻഡ്. അമേരിക്കയിലെ ഏറ്റവും വലിയ ഹോട്ടൽ റിസോർട്ട് കോമ്പ്ലെക്സ് എംജിഎം ഗ്രാൻഡ് ലാസ് വെഗാസാണ്. 1993-ൽ ഹോട്ടൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ എംജിഎം ഗ്രാൻഡ് ലാസ് വെഗാസായിരുന്നു.
എംജിഎം റിസോർട്ട്സ് ഇന്റർനാഷണൽ നടത്തുന്ന 30 നിലകളുള്ള ഈ ഹോട്ടലിൻറെ ഉയരം 293 അടിയാണ് (89 മീറ്റർ). 5 ഔട്ട്‌ഡോർ നീന്തൽക്കുളങ്ങൾ, പുഴകൾ, 6.6 ഏക്കറിൽ (2.7 ഹെക്ടർ) ഉള്ള വെള്ളച്ചാട്ടം, 380,000 സ്ക്വയർ ഫീറ്റ് (35,000 മീറ്റർ സ്ക്വയർ) കൺവെൻഷൻ സെൻറെർ, എംജിഎം ഗ്രാൻഡ് ഗാർഡൻ ഏരിയ, ഗ്രാൻഡ് സ്പാ എന്നിവ ഉൾകൊള്ളുന്നതാണ് ഹോട്ടൽ.[1][2]
മറീന ഹോട്ടൽ
[തിരുത്തുക]3805 ലാസ് വെഗാസ് ബോളെവാർഡിൽ സ്ഥിതിചെയ്യുന്ന മറീന ഹോട്ടൽ ആൻഡ് കസിനോ 1975-ലാണ് പ്രവർത്തനം ആരംഭിച്ചത്. 714 മുറികളും കസിനോയുമാണ് ഹോട്ടലിൽ ഉള്ളത്. 1989-ൽ കിർക് കേർകോറിയൻ മറീന ഹോട്ടലും ട്രോപിക്കാന കൺട്രി ക്ലബ്ബും വാങ്ങി, ഇതാണ് എംജിഎം ഗ്രാൻഡ് ലാസ് വെഗാസ് ഹോട്ടലിൻറെ സ്ഥാനമായത്. അക്കാലത്ത് മറീന ഹോട്ടൽ എംജിഎം-മറീന ഹോട്ടൽ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.[3][4]
1990 നവംബർ 30-നു മറീന ഹോട്ടൽ അടച്ചുപൂട്ടി, പുതിയ കസിനോ ഹോട്ടലിൻറെ നിർമ്മാണം 1991 ഒക്ടോബർ 7-നു ആരംഭിച്ചു. മറീന ഹോട്ടലിൻറെ കെട്ടിടം പ്രധാന ഹോട്ടൽ കെട്ടിടത്തിൻറെ വെസ്റ്റേൺ എൻഡ് ആയി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ചരിത്രം
[തിരുത്തുക]1993 ഡിസംബർ 18-നു എംജിഎം ഗ്രാൻഡ് പ്രവർത്തനം ആരംഭിച്ചപ്പോൾ എംജിഎം ഗ്രാൻഡ് ഐഎൻസി ആയിരുന്നു ഇതിൻറെ ഉടമസ്ഥർ. എംജിഎം ഗ്രാൻഡ് ഹോട്ടൽ ആരംഭിച്ചപ്പോൾ കസിനോയുടെ പിൻവശത്തുള്ള എംജിഎം ഗ്രാൻഡ് അഡ്വെഞ്ച്വർ തീം പാർക്ക് കൂടി ഉൾപ്പെടുത്തി ആദ്യ ഡെസ്റ്റിനേഷൻ ഹോട്ടൽ ആക്കാനായിരുന്നു പദ്ധതി. കസിനോയിൽ കയറാനുള്ള പ്രായമാകാത്തവർക്കും കൂടി ഒതുകുന്ന വിധം ലാസ് വെഗാസ് സ്ട്രിപ്പിനെ മാറ്റി കൂടുതൽ കുടംബങ്ങളെ ആകർഷിക്കാനായിരുന്നു പദ്ധതി. എന്നാൽ തീം പർക്കിനോടുള്ള പ്രതികരണം വളരെ മോശമായിരുന്നു, 2001 സീസണിനു ശേഷം പിന്നീട് തുറന്നിട്ടില്ല. എംജിഎം ഗ്രാൻഡിനെയും ബാല്ലി’സ്നെയും തമ്മിൽ ബന്ധിപ്പിക്കാനാണ് 1995-ൽ ലാസ് വെഗാസ് മോണോ റെയിൽ ആരംഭിച്ചത്. യഥാർത്ഥ മറീന ഹോട്ടലിൻറെ മുറികൾ നവീകരിച്ചു 2005-ൽ എംജിഎം ഗ്രാൻഡ് ലാസ് വെഗാസിൻറെ വെസ്റ്റ് വിംഗ് പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ 2011-ൽ എംജിഎം ഗ്രാൻഡ് ലാസ് വെഗാസിൻറെ പ്രധാന ടവറിലുള്ള എല്ലാ മുറികളും സ്യൂട്ടുകളും നവീകരിച്ചു, കൂടാതെ കസിനോയും മറ്റു പൊതു സ്ഥലങ്ങളും. ഇതുവഴി മുറികൾക്കു ആധുനിക ശൈലി വന്നു. 2012 സെപ്റ്റംബറിലാണ് പണികൾ പൂർത്തിയായത്.
ഗേമിംഗ്
[തിരുത്തുക]ലാസ് വെഗാസിലെ തന്നെ ഏറ്റവും വലിയ ഗേമിംഗ് ഫ്ലോർ ഉള്ളത് എൻജിഎം ഗ്രാൻഡിലാണ്, 171,500 ചതുരശ്ര അടി (15,930 ചതുരശ്ര മീറ്റർ) വിസ്തീർണമാണുള്ളത്. ഗേമിംഗിനു വേണ്ടി 2500-ൽ അധികം മഷീനുകളാണ് എംജിഎം ഗ്രാൻഡ് ലാസ് വെഗാസിൽ ഉള്ളത്, കൂടാതെ 139 പോക്കർ, ടേബിൾ കളികളും.[5]
ഹോട്ടൽ
[തിരുത്തുക]ഹോട്ടലിൻറെ പ്രധാന കെട്ടിടത്തിൽ 5044 മുറികളാണ് ഉള്ളത്. ഓരോ ദിവസത്തേക്കും 79 ഡോളർ മുതൽ 499 ഡോളർ വരെ വാടക വരുന്ന 4239 മുറികളും, ഓരോ ദിവസത്തേക്കും 275 ഡോളർ മുതൽ 2500 ഡോളർ വരെ വാടക വരുന്ന സ്യൂട്ടുകളും.[6]
എംജിഎം ഗ്രാൻഡിലുള്ള സ്കൈലോഫ്റ്റ്സ്. ഹോട്ടലിൻറെ പ്രധാന കെട്ടിടത്തിൻറെ മുകളിലത്തെ രണ്ടു നിലകളിലാണ്. ഇവിടെ 51 ലോഫ്റ്റുകളാണുള്ളത്, ഓരോ ദിവസത്തേക്കും 2000 ഡോളർ മുതൽ 10000 ഡോളർ വരെയാണ് ഇവിടെ വാടക വരുന്നത്. ഇതു ദി ലീഡിംഗ് ഹോട്ടൽസ് ഓഫ് ദി വേൾഡ് അംഗം കൂടിയാണ്.[7]
ഭക്ഷണശാലകൾ
[തിരുത്തുക]എംജിഎം ഗ്രാൻഡ് ലാസ് ബെഗാസ് ഹോട്ടലിൽ അനവധി ഭക്ഷനശാലകളുണ്ട്. ജോൾ റോബുചോൺ, എൽ’ അറ്റെലിയർ ജോൾ റോബുചോൺ, ഹക്കസൻ, എമെരിൽ’സ്, മൈക്കിൾ മിന’സ് പബ് 1842, ക്രാഫ്റ്റ്സ്റ്റീക്ക്, വൂൾഫ്ഗാങ്ങ് പക്ക്, ഫിയാമ, പേൾ, ഷിബുയ എന്നീ ഭക്ഷണശാലകൾ എംജിഎം ഗ്രാൻഡ് ലാസ് ബെഗാസ് ഹോട്ടലിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ "MGM Grand Review". lasvegas.com. Archived from the original on 2015-11-07. Retrieved 18 April 2016.
- ↑ "MGM Grand Las Vegas Overview". cleartrip.com. Retrieved 18 April 2016.
- ↑ "The Marina Hotel was Never Destroyed". vegastodayandtomorrow.com. Archived from the original on 2018-07-07. Retrieved 18 April 2016.
- ↑ "History of the MGM Grand Hotel". earlyvegas.com. Archived from the original on 2015-11-14. Retrieved 18 April 2016.
- ↑ "MGM Grand Las Vegas". Poker Guide. Archived from the original on 2019-06-02. Retrieved 18 April 2016.
- ↑ "MGM Grand Fact Sheet". http://www.mgmgrand.com. MGM Resorts International. Archived from the original on 17 October 2006. Retrieved 18 April 2016.
{{cite web}}
: External link in
(help)|website=
- ↑ "Skylofts at MGM Grand". forbestravelguide.com. Forbes. Retrieved 18 April 2016.