ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1858
ദൃശ്യരൂപം
മുഴുവൻ പേര് | "ആൻ ആക്റ്റ് ഫോർ ബെറ്റർ ഗവണ്മെന്റ് ഓഫ് ഇന്ത്യ " |
---|---|
അദ്ധ്യായം | 21 & 22 Vict. c. 106 |
തിയതികൾ | |
അംഗീകാരം ലഭിച്ചത് | 2 ഓഗസ്റ്റ്1858 |
സ്ഥിതി: |
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ ഭരണത്തിനു പൂർണ്ണവിരാമമിടാനും, ഭരണം വിക്ടോറിയ രാജ്ഞിയുടെ കീഴിലാക്കാനും വേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമമാണ് ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1858[1].
ചരിത്രം
[തിരുത്തുക]1857 ലെ ഇന്ത്യൻ ലഹള ബ്രിട്ടീഷ് ഭരണത്തെ ഇന്ത്യയിൽ നിന്ന് തുരത്താനുള്ള ആദ്യത്തെ സംഘടിതശ്രമമായിരുന്നു. ഇത് ഇന്ത്യയിലെ ഭരണത്തെക്കുറിച്ച് ബ്രിട്ടിഷുകാർ പുനർവിചിന്തനം ചെയ്യുന്നതിന് ഇടയാക്കി. ബ്രിട്ടീഷ് പാർലമെന്റിൽ ഇതിനെ തുടർന്ന് ഉണ്ടായ ചർച്ചകൾ ഇന്ത്യൻ ഭരണത്തെക്കുറിച്ചുള്ള ഒരു നയരൂപീകരണത്തിനു അടിത്തറ പാകി. പാർലമെന്റ് ഇത് സംബന്ധിച് ഒരു ബിൽ കൊണ്ട് വന്നു. ഇന്ത്യയിൽ ഒരു നല്ല ഗവൺമെന്റ് സ്ഥാപിക്കാനുള്ള 1858 - ലെ ആക്റ്റ് എന്ന പേരിൽ അത് നിയമമായിത്തീരുകയും ചെയ്തു[2].
വ്യവസ്ഥകൾ
[തിരുത്തുക]- ആക്റ്റ് അനുസരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഡയറക്ടർമാരുടെ കോർട്ടും കണ്ട്രോൾ ബോർഡും നിർത്തലാക്കി
- ഇന്ത്യ ഗവണ്മെന്റും ബ്രിട്ടീഷ് അധീന പ്രദേശങ്ങളും ഇന്ത്യൻ റവന്യൂവും കമ്പനിയുടെ അധികാരത്തിൽ നിന്ന് രാജഭരണത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി.
- ഇന്ത്യയ്ക്ക് വേണ്ടി ഒരു അഡീഷനൽ പ്രിൻസിപ്പൽ സ്റ്റേറ്റ് സെക്രെട്ടറിയെ നിയമിച്ചു.
- അദേഹത്തെ സഹായിക്കുന്നതിനായി ഒരു ഇന്ത്യാ കൌൺസിലും രൂപികരിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ ബ്രിട്ടീഷ് പാർലമെന്റിന്റെ വെബ്സൈറ്റ്
- ↑ ഡോ.എം.വി. പൈലി, ed. (ഫെബ്രുവരി) [1988]. "4". ഇന്ത്യയുടെ ഭരണഘടനാ ചരിത്രം (രണ്ടാം ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 32.
{{cite book}}
: Check date values in:|year=
(help); Cite has empty unknown parameters:|accessyear=
,|accessmonth=
,|month=
,|chapterurl=
,|origdate=
, and|coauthors=
(help)CS1 maint: year (link)