Jump to content

ഗവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗവാർ

Գավառ

Kyavar • Քյավառ
Skyline of ഗവാർ
Official seal of ഗവാർ
Seal
ഗവാർ is located in Armenia
ഗവാർ
ഗവാർ
Coordinates: 40°21′32″N 45°07′36″E / 40.35889°N 45.12667°E / 40.35889; 45.12667
Country Armenia
ProvinceGegharkunik
Founded
City status
1830
1850
വിസ്തീർണ്ണം
 • ആകെ16 ച.കി.മീ.(6 ച മൈ)
ഉയരം
1,982 മീ(6,503 അടി)
ജനസംഖ്യ
 • ആകെ20,765
 • ജനസാന്ദ്രത1,300/ച.കി.മീ.(3,400/ച മൈ)
സമയമേഖലUTC+4 (AMT)
Postal code
1201-1205
ഏരിയ കോഡ്(+374) 264
വാഹന റെജിസ്ട്രേഷൻ02
വെബ്സൈറ്റ്Official website
ഗവാർ at GEOnet Names Server

ഗവാർ (അർമേനിയൻ: Գավառ) അർമേനിയയിലെ ഗെഖാർകുനിക് പ്രവിശ്യയുടെ ഭരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1982 മീറ്റർ ഉയരത്തിൽ, സെവൻ തടാകത്തിന് പടിഞ്ഞാറ് ഭാഗത്ത് ഗെഘാം ശ്രേണിയിലെ ഉയർന്ന പർവതനിരകൾക്കിടയിലാണ് ഇതിന്റെ സ്ഥാനം. തലസ്ഥാന നഗരമായ യെറിവാനിൽ നിന്ന് 98 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിൽ 2011 ലെ സെൻസസ് പ്രകാരം 20,765 ജനസംഖ്യയുണ്ടായിരുന്നു. 2016ലെ ഔദ്യോഗിക കണക്കെടുപ്പ് പ്രകാരം ഗവാറിലെ ജനസംഖ്യ 19,500 ആണ്.[2] അർമേനിയൻ അപ്പസ്തോലിക സഭയുടെ ഗെഖാർകുനിക് രൂപതയുടെ ആസ്ഥാനമാണ് ഗവാർ.

പദോൽപ്പത്തി

[തിരുത്തുക]

1959 വരെ പടിഞ്ഞാറൻ അർമേനിയൻ പട്ടണമായ ബയാസെറ്റിന്റെ പേരിൽ (ചരിത്രപരമായി ഡാരോയ്ങ്ക്, അർഷകവാൻ എന്നിങ്ങനെ അറിയപ്പെടുന്നത്) നോർ ബയേസെറ്റ് അല്ലെങ്കിൽ നോവോ-ബയാസെറ്റ് എന്നായിരുന്നു ഈ പട്ടണം അറിയപ്പെട്ടിരുന്നത്, 1959 നും 1995 നും ഇടയിൽ, ബോൾഷെവിക് വിപ്ലവകാരിയായ കാമോയുടെ (സൈമൺ ടെർ-പെട്രോഷ്യൻ) പേരിനോടനുബന്ധിച്ച ഈ നഗരം കാമോ എന്നറിയപ്പെട്ടു. 1995 ഡിസംബർ 4-ന് നഗരത്തിന്റെ പേര് അർമേനിയൻ ഭാഷയിൽ കൗണ്ടി എന്നർത്ഥം വരുന്ന ഗവാർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. എന്നിരുന്നാലും, പത്തൊൻപതാം നൂറ്റാണ്ട് മുതൽ ഈ പട്ടണം നാട്ടുഭാഷയിൽ ക്യവാർ (Քյավառ)[a][3][4] എന്നറിയപ്പെട്ടു.

ചരിത്രം

[തിരുത്തുക]

ഒട്ടോമൻ സാമ്രാജ്യത്തിലെ ബയാസിത് (ചരിത്രപരമായി ഡാരോയ്ങ്ക്, അർഷകവാൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു) പട്ടണത്തിൽ നിന്നെത്തിയ അർമേനിയൻ കുടിയേറ്റക്കാരാണ് 1830-ൽ സെവൻ തടാകത്തിന് 8 കിലോമീറ്റർ പടിഞ്ഞാറ് മാറി നോവോ-ബയാസെറ്റ് (ന്യൂ ബയാസിറ്റ്) എന്ന പേരിൽ ഗവാർ പട്ടണം സ്ഥാപിച്ചത്. 1850-ൽ ഈ കുടിയേറ്റ കേന്ദ്രം ഒരു പട്ടണമെന്ന പദവി നേടി.

എന്നിരുന്നാലും, ആധുനിക ഗവാർ നിലനിൽക്കുന്ന പ്രദേശം വെങ്കലയുഗം മുതൽക്കുതന്നെ ജനവാസമുള്ളതായിരുന്നു. ബി.സി. രണ്ടാം സഹസ്രാബ്ദത്തോളം പഴക്കമുള്ള നിരവധി ചരിത്രപരമായ ശവകുടീരങ്ങൾ ഗവാറിൽ കണ്ടെത്തിയിട്ടുണ്ട്. പട്ടണ മധ്യത്തിലെ ഒരു കുന്നിൻമുകളിൽ ഇരുമ്പുയുഗത്തിന്റെ ആദ്യകാല കാലഘട്ടത്തിലെ ഒരു സൈക്ലോപ്പിയൻ കോട്ടയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്നു. ഉറാർട്ടു രാജ്യത്തിനുള്ളിലെ വെലികുഖി പ്രദേശത്തിന്റെ രാജകീയ ആസ്ഥാനമായിരുന്നു ഈ കോട്ടയെന്ന് പൊതുവേ അനുമാനിക്കപ്പെടുന്നു. 22-ലധികം ചെറു കോട്ടകളാൽ ഇത് ചുറ്റപ്പെട്ടിരുന്നു. വെലികുഖി പ്രദേശം യുറാർട്ടിയൻ രാജാവായ സാർദുരി II കീഴടക്കി. അദ്ദേഹത്തിന്റെ പുത്രൻ റൂസ II അരാരത്തിലെ മൂന്ന് പ്രധാന ദേവന്മാരിൽ ഒന്നായ ഖൽദിയുടെ ബഹുമാനാർത്ഥം കോട്ടയുടെ പേര് മാറ്റി.[5] ഗവാറിന്റെ ആർട്‌സ്‌വാകർ അയൽപക്കം ബിസി രണ്ടാം സഹസ്രാബ്ദത്തോളം പഴക്കമുള്ള മറ്റൊരു ഇരുമ്പുയുഗ കോട്ടയുടെ ആസ്ഥാനമാണ്.

പുരാതന അർമേനിയ രാജ്യം സ്ഥാപിതമായതിനുശേഷം, ആധുനിക ഗവാർ പ്രദേശം അർമേനിയ മേജറിലെ ചരിത്രപരമായ സ്യൂനിക് പ്രവിശ്യയുടെ വടക്കുള്ള ഗെഖാർകുനിക് കന്റോണിനുള്ളിൽ ഉൾപ്പെടുത്തപ്പെട്ടു.

മഠങ്ങൾ, ഖച്കാറുകൾ (കൽക്കുരിശുകൾ), ശവക്കല്ലറകൾ, ഒരു ചാപ്പൽ എന്നിവയുൾപ്പെടെ മറ്റ് നിരവധി മധ്യകാല സ്മാരകങ്ങളും ഈ പട്ടണത്തിൽ കാണപ്പെടുന്നു. ഹത്‌സരത്ത് അയൽപക്കം (1960-കൾ വരെ ഒരു പ്രത്യേക ഗ്രാമം) 7-ഉം 19-ഉം നൂറ്റാണ്ടുകൾ പഴക്കമുള്ള 2 പള്ളികളുള്ള ഹത്‌സറാത്ത് മൊണാസ്ട്രിയുടെ ആസ്ഥാനമാണ്.[6]

നൂറ്റാണ്ടുകളായി, ഗുരുതരമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ആധുനിക ഗവാർ പ്രദേശം ഏറ്റവുമൊടുവിൽ നാശം നേരിട്ടത് 17 ആം നൂറ്റാണ്ടിൽ പേർഷ്യയിലെ ഷാ അബ്ബാസ് ഒന്നാമന്റെ അക്രമണത്തോടെയായിരുന്നു.

1828-ൽ, റുസ്സോ-പേർഷ്യൻ യുദ്ധത്തിനുശേഷം, എറിവാൻ ഖാനേറ്റിന്റെ ഭാഗമായിരുന്ന ഗെഖാർകുനിൻ പ്രദേശം 1828 ഫെബ്രുവരി 21-ന് ഒപ്പുവയ്ക്കപ്പെട്ട തുർക്ക്മെൻചായി ഉടമ്പടിയോടെ റഷ്യൻ സാമ്രാജ്യത്തിന് കൈമാറ്റം ചെയ്യപ്പെട്ടു. 1830-ൽ ബയാസിറ്റിൽ നിന്നുള്ള അർമേനിയൻ കുടിയേറ്റക്കാർ നോവോ-ബയാസെറ്റ് ഗ്രാമം സ്ഥാപിച്ചു. 1850-ൽ എറിവാൻ ഗവർണറേറ്റ് സ്ഥാപിതമായതോടെ, നോവോ-ബയാസെറ്റ് ഗ്രാമം പുതുതായി രൂപീകരിച്ച നോവോബയാസെറ്റ്‌സ്‌കി ഉയെസ്‌ഡിന്റെ കേന്ദ്രമായി മാറി.

നോവോ-ബയാസെറ്റിനോടൊപ്പം കിഴക്കൻ അർമേനിയയിലെ മറ്റു പല പ്രദേശങ്ങളും 1920 ഡിസംബറിൽ സോവിയറ്റ് യൂണിയന്റെ ഭാഗമായി. 1950-ൽ ഒരു നഗര വിഭാഗം വാസസ്ഥലമെന്ന പദവി കൈവരിച്ചതിനുശേഷം, ഈ നഗരം പടിപടിയായി വളർന്നു. 1959-ൽ, ബോൾഷെവിക് വിപ്ലവകാരിയായ കാമോയുടെ ബഹുമാനാർത്ഥം ഈ പട്ടണം കാമോ എന്നറിയപ്പെട്ടു. 1980-കളുടെ തുടക്കത്തിൽ 36,400 ആളുകൾ ഇവിടെ താമസിച്ചിരുന്നു.[7]

അർമേനിയയുടെ സ്വാതന്ത്ര്യത്തിനുശേഷം, 1995-ൽ ഈ പട്ടണം ഗവാർ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും പുതുതായി രൂപീകൃതമായ ഗെഖാർകുനിക് പ്രവിശ്യയുടെ ആസ്ഥാനമായി മാറുകയും ചെയ്തു. എന്നിരുന്നാലും, നഗരത്തിന്റെ സോവിയറ്റ് കാലഘട്ടത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഭൂരിഭാഗവും പരാജയപ്പെടുകയും വ്യാവസായിക ശേഷി കുത്തനെ ഇടിയുകയും ചെയ്തു. തൽഫലമായി, ഗവാറിലെ ജനസംഖ്യ 2001 ലെ സെൻസസ് പ്രകാരം 23,302 ആയും പിന്നീട് 2011 ലെ സെൻസസ് പ്രകാരം 20,765 ആയും കുറഞ്ഞു.

ഭൂമിശാസ്ത്രം

[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1982 മീറ്റർ ഉയരത്തിൽ, ഗവറാഗെറ്റ് നദിയോരത്താണ് ഗവാർ പട്ടണം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ഭാഗത്തെ ഗെഘാം പർവതനിരകൾക്കും കിഴക്ക് ഭാഗത്ത് സെവൻ തടാകത്തിനുമാണ് നഗരത്തിൽ പ്രാമുഖ്യമുള്ളത്. ഗവാറിൽ നിന്ന് 15 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഏകദേശം 3,597 മീറ്റർ ഉയരത്തിൽ അഷ്ദാഹാക്ക് പർവ്വതം നിലകൊള്ളുന്നു.

കിഴക്ക് നൊറാറ്റസ്, തെക്ക് കർമിർഗ്യുഗ്, ഗാൻഡ്സാക്ക് എന്നിവയുൾപ്പെടെ നിരവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ പട്ടണം.

കുറിപ്പുകൾ

[തിരുത്തുക]
  1. Classical spelling: Քեաւառ

അവലംബം

[തിരുത്തുക]
  1. Statistical Committee of Armenia. "2011 Armenia census, Gegharkunik Province" (PDF).
  2. Population estimate of Armenia as of 01.01.2016
  3. "Գեղարքունիքի ավանդապատումները". hzham.am. Archived from the original on 2016-03-03. Retrieved 2015-03-22. Գավառ, որը ժողովրդի մեջ գործածական է Քյավառ ձևով
  4. "Գեղարքունիք [Gegharkunik]". agro.am (in അർമേനിയൻ). Archived from the original on 2015-11-05. Retrieved 2021-11-14. Նախկինում բնակավայրի Գավառ անվանումը տեղացիների կողմից աղավաղվելով դարձել է Քյավառ:
  5. Find Armenia:Gavar Archived 2010-08-22 at the Wayback Machine.
  6. "Hatsarat, Gegharkunik". Archived from the original on 2016-07-05. Retrieved 2021-11-14.
  7. Gavar portal:Kyavar
"https://ml.wikipedia.org/w/index.php?title=ഗവാർ&oldid=3989348" എന്ന താളിൽനിന്ന് ശേഖരിച്ചത്