ക്രൂക്കൻബർഗ് ട്യൂമർ
Krukenberg tumor | |
---|---|
അണ്ഡാശയത്തിലേക്കുള്ള സിഗ്നറ്റ് റിംഗ് സെൽ കാർസിനോമ മെറ്റാസ്റ്റാസിസ്, ഇതിനെ ക്രൂക്കൻബെർഗ് ട്യൂമർ എന്നും വിളിക്കുന്നു: ഗ്രോസ് പാത്തോളജി (മുകളിൽ, വലതുവശത്ത് ക്രോസ്-സെക്ഷൻ), താഴ്ന്നതും ഉയർന്നതുമായ മാഗ്നിഫിക്കേഷനിൽ ഹിസ്റ്റോപത്തോളജി. രണ്ടാമത്തേത് ഡെസ്‌മോപ്ലാസ്റ്റിക് സ്ട്രോമയുള്ള സിഗ്നറ്റ്-റിംഗ് സെല്ലുകളുടെ ആക്രമണാത്മക വ്യാപനം കാണിക്കുന്നു. | |
സ്പെഷ്യാലിറ്റി | Oncology |
ക്രൂക്കൻബർഗ് ട്യൂമർ എന്നത് പ്രധാനമായും അണ്ഡാശയത്തിന്റെ അർബുദമാണ് എങ്കിലും ഇത് മറ്റു പ്രാഥമിക സ്ഥാനങ്ങളിൽ ഉണ്ടായ അർബുദത്തിന്റെ മെറ്റാസ്റ്റാസിസ് അഥവാ വ്യാപനം മൂലമുണ്ടായ അർബുദമാണ്. ഇംഗ്ലീഷ്:Krukenberg tumor സാധാരണയായി അന്നനാളത്തിലെ കോശങ്ങളിൽ ആണിത് ആദ്യം ഉണ്ടാകുന്നത്. സ്തനകോശങ്ങളിലും ഇത് കണ്ടുവരുന്നു.[1]
ഗാസ്റ്റ്രീക് അഡിനോകാർസിനോമ പ്രത്യേകിച്ച് പൈലോറസിൽ ഉണ്ടാകുന്നത്, ആണിതിന്റെ ഏറ്റവും സാധാരണമായ സ്രോതസ്സ്.[2] ക്രുക്കെനെ ബെർഗ് ട്യൂമരുകൾ സപലപ്പോഴും രണ്ട് അണ്ഡാശയത്തിലും ( 80%)[2] കാണപ്പെടൂന്നു.[2]
ലക്ഷണങ്ങൾ
[തിരുത്തുക]വയറിലോ പെൽവിസിലോ വേദന, വയറുവേദന, അസ്സൈറ്റുകൾ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിൽ വേദന എന്നിവ ഉണ്ടാകുമ്പോൾ ആണ് ഈ മുഴകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടൂന്നത്. ക്രൂക്കൻബെർഗ് മുഴകൾ ഇടയ്ക്കിടെ അണ്ഡാശയ സ്ട്രോമയുടെ പ്രതികരണത്തെ ഉണാർത്തുന്നു, ഇത് കൂടൂതൽ ഹോർമോൺ ഉൽപാദനത്തിലേക്ക് നയിക്കുന്നു, ഇത് യോനിയിൽ നിന്നുള്ള രക്തസ്രാവം, ആർത്തവ ശീലങ്ങളിൽ മാറ്റം, അല്ലെങ്കിൽ ഹിർസ്യൂട്ടിസം(അമിത രോമ വളർച്ച ) അല്ലെങ്കിൽ ഇടയ്ക്കിടെ വൈറലൈസേഷൻ എന്നിവ പ്രധാന ലക്ഷണമായി കാണപ്പെടാം[3]. അപൂർവ സന്ദർഭങ്ങളിൽ, ഹൈഡ്രോനെഫ്രോസിസ്, ഹൈഡ്രോറെറ്റർ എന്നിവ ലക്ഷണമായി കാണിച്ചു കൊണ്ട് രോഗം പ്രത്യക്ഷപ്പെടാം.[4]
ഈ ലക്ഷണങ്ങളെല്ലാം നിർദ്ദിഷ്ടമല്ലാത്തവയാണ്, മാത്രമല്ല ക്യാൻസർ ഒഴികെയുള്ള പല പ്രശ്നങ്ങളും ഉണ്ടാകാം, കൂടാതെ കമ്പ്യൂട്ട് ടോമോഗ്രഫി (സിടി) സ്കാനുകൾ, ലാപ്രോട്ടമി കൂടാതെ/അല്ലെങ്കിൽ അണ്ഡാശയത്തിന്റെ ബയോപ്സി പോലുള്ള സ്ഥിരീകരണ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ രോഗനിർണയം നടത്താൻ കഴിയൂ.
റഫറൻസുകൾ
[തിരുത്തുക]- ↑ Ackerman LV, Rosai J (2004). Rosai and Ackerman's surgical pathology. Vol. 2. St. Louis: Mosby. p. 1708. ISBN 0-323-01342-2.
- ↑ 2.0 2.1 2.2 Al-Agha OM, Nicastri AD (November 2006). "An in-depth look at Krukenberg tumor: an overview". Archives of Pathology & Laboratory Medicine. 130 (11): 1725–1730. doi:10.5858/2006-130-1725-AILAKT. PMID 17076540.
- ↑ Papakonstantinou E, Liapis A, Kairi-Vassilatou E, Iavazzo C, Kleanthis CK, Kondi-Pafiti A (2011). "Virilizing ovarian Krukenberg tumor in a 27-year-old pregnant woman. A case report and literature review". European Journal of Gynaecological Oncology. 32 (3): 331–333. PMID 21797128.
- ↑ Todorov A, Sirakov N, Angelova I, Chervenkov L, Sirakov V, Georiev A, Stoeva M (2016). "The Leading Role of Computer Tomography for the Diagnose of Krukenberg Tumor With a Typical Symptomatology". Medical Physics International Journal. 4 (1): 59–60. ISSN 2306-4609.