കെ.പി. ഉദയഭാനു
കെ.പി. ഉദയഭാനു | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | തരൂർ, പാലക്കാട് ജില്ല | ജൂൺ 6, 1936
മരണം | ജനുവരി 5, 2014 തിരുവനന്തപുരത്തെ വസതി | (പ്രായം 77)
തൊഴിൽ(കൾ) | ആകാശവാണിയിൽ അനൗൺസർ |
വർഷങ്ങളായി സജീവം | 1958-2010 |
വെബ്സൈറ്റ് | www |
മലയാളചലച്ചിത്രഗാനാലാപനരംഗത്തെ പഴയതലമുറയിലെ ഒരു ഗായകനും സംഗീതസംവിധായകനുമാണ് കെ.പി. ഉദയഭാനു (6 ജൂൺ 1936 - 5 ജനുവരി 2014)[1]. ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങൾ കൈരളിക്ക് പകർന്നു തന്നിട്ടുണ്ട് ഉദയഭാനു. 2009 ൽ ഭാരത സർക്കാർ ഈ കലാകാരനെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി[2]. 1985 ൽ അദ്ദേഹം രൂപം നൽകിയ ജനകീയ സംഗീത പ്രസ്ഥാനം "ഓൾഡ് ഈസ് ഗോൾഡ്" ഇപ്പോഴും സജീവമാണ്[3]
ജീവിതരേഖ
[തിരുത്തുക]എൻ.എസ്. വർമയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936-ൽ പാലക്കാട് ജില്ലയിലെ തരൂരിൽ ജനനം. സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായിരുന്ന കെ.പി. കേശവമേനോൻ ഇദ്ദേഹത്തിന്റെ അമ്മാവനാണ്.[4] ചെറുപ്പത്തിൽ സിംഗപ്പൂറിൽ പോയ ഇദ്ദേഹം തിരിച്ച് 1945-ൽ പത്താം വയസിലാണ് ഇന്ത്യയിൽ എത്തിയത്. പാലക്കാട് കല്പാത്തി ത്യാഗരാജ വിദ്യാലയത്തിൽ സംഗീതമഭ്യസിച്ച ഇദ്ദേഹം ഹൈസ്കൂൾ പഠനം പാലക്കാട് തന്നെയുള്ള വി വി പി ഹൈസ്‌കൂളിലായിരുന്നു.[4] ചെറുപ്പത്തിലേ സംഗീതവുമായി അടുത്തറിയാൻ അവസരം ലഭിച്ച ഉദയഭാനു,എം.ഡി. രാമനാഥനുൾപ്പെടെയുള്ള പ്രഗല്ഭരുടെ കീഴിൽ സംഗീതം പഠിച്ചു. 1955 ൽ ആകാശവാണിയിൽ അനൗൺസറായി ചേർന്ന അദ്ദേഹം 38 വർഷം അവിടെ ജോലിചെയ്തു. ഒരു വർഷക്കാലം ഊട്ടിയിൽ സംഗീത അദ്ധ്യാപകനായും ജോലിചെയ്തു.
ചലച്ചിത്ര ജീവിതം
[തിരുത്തുക]സംഗീതസംവിധായകൻ കെ. രാഘവനുമായുള്ള അടുപ്പമാണ് തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറയുന്നു[2]. 1958 ൽ ഇറങ്ങിയ "നായരു പിടിച്ച പുലിവാൽ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ് ചലച്ചിത്രത്തിലേക്കുള്ള പ്രവേശം. 1976 ലെ സമസ്യ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയതും ഉദയഭാനുവായിരുന്നു. വേറെയും രണ്ടും സിനിമയിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചെങ്കിലും അതു വെളിച്ചം കാണുകയുണ്ടായില്ല[5]. എന്നാൽ മലയാളത്തിൽ മാത്രം എൺപതിൽപരം ദേശഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട് ഉദയഭാനു. വളരെ വർഷങ്ങൾക്ക് ശേഷം താന്തോന്നി എന്ന ചിത്രത്തിൽ തേജ് മെർവിന്റെ സംഗീതസംവിധാനത്തിലുള്ള 'കാറ്റുപറഞ്ഞതും കടലുപറഞ്ഞതും' എന്ന ഗാനമാണ് ഇദ്ദേഹം അവസാനം പാടിയത്.[6]. അവസാനത്തെ ഒരു വർഷക്കാലം കടുത്ത പാർക്കിൻസൺസ് രോഗബാധിതനായിരുന്ന ഇദ്ദേഹം 2014 ജനുവരി 5-ന് തിരുവനന്തപുരത്തെ വസതിയിൽ വച്ച് അന്തരിച്ചു. 78 വയസ്സായിരുന്നു. ഭാര്യ വിജയലക്ഷ്മി നേരത്തെ മരിച്ചിരുന്നു. ഒരു മകനുണ്ട്. ഉദയഭാനുവിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരത്ത് സംസ്കരിച്ചു..[7]
അവിസ്മരണീയ ഗാനങ്ങൾ
[തിരുത്തുക]വെള്ളിനക്ഷത്രമേ നിന്നെ നോക്കി...(രമണൻ), അനുരാഗനാടകത്തിൽ...(നിണമണിഞ്ഞ കാൽപ്പാടുകൾ), ചുടുകണ്ണീരാലെൻ...(ലൈലാമജ്നു), താരമേ താരമേ(ലൈലാമജ്നു), താമരത്തുമ്പീവാവാ..., പൊൻവളയില്ലെങ്കിലും...(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ..., വെള്ളി നക്ഷത്രമേ...(രമണൻ), മന്ദാര പുഞ്ചിരി..., വാടരുതീമലരിനി...(സത്യഭാമ), യാത്രക്കാരി യാത്രക്കാരി..., കരുണാസാഗരമേ...,പെണ്ണാളേ പെണ്ണാളേ...(ചെമ്മീൻ), കാനനഛായയിൽ...(രമണൻ) പെണ്ണായി പിറന്നെങ്കിൽ മണ്ണായിത്തീരുവോളം കണ്ണീരു കുടിക്കാനോ… (അമ്മയെ കാണാൻ) എന്നിവയാണ് അദ്ദേഹം ആലപിച്ച പ്രധാനഗാനങ്ങൾ.
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ പുരസ്കാരം (2009)
- കമുകറ പുരസ്കാരം (2006)[8]
- ഡോക്യുമെന്ററി സംഗീതത്തിനുള്ള ദേശീയപുരസ്കാരം-സന്തോഷ് ശിവന്റെ മിത്ത് ഓഫ് ദി ട്രീ,സെർപെന്റ് മദർ എന്നീ ഡോക്യുമെന്ററികളിലെ സംഗീതത്തിന്[6].
- കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്(2003)[9]
അവലംബം
[തിരുത്തുക]- ↑ "കെ.പി. ഉദയഭാനു ഫൌണ്ടേഷൻ". Archived from the original on 2021-03-16. Retrieved 2014-01-05.
- ↑ 2.0 2.1 മാതൃഭൂമി ഓൺലൈൻ ഫെബ്രുവരി 1 2009[പ്രവർത്തിക്കാത്ത കണ്ണി] 16/10/2009 ന് ശേഖരിച്ചത്
- ↑ ഹിന്ദു ഓൺലൈൻ ജനുവരി 30 2009[പ്രവർത്തിക്കാത്ത കണ്ണി] ശേഖരിച്ചത് 16/10/2009
- ↑ 4.0 4.1 "വെള്ളിനക്ഷത്രമേ നിന്നെ നോക്കി". മതൃഭൂമി. Archived from the original on 2014-01-06. Retrieved 2014 ജനുവരി 6.
{{cite web}}
: Check date values in:|accessdate=
(help) - ↑ മലയാള മനോരമ ഓൺലൈൻ 16/10/2009 ന് ശേഖരിച്ചത്
- ↑ 6.0 6.1 മലയാളം വെബ്‌ദുനിയ 13 ഒക്ടോബർ 2009
- ↑ "കെ.പി ഉദയഭാനു അന്തരിച്ചു". മാതൃഭൂമി.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കേരള സർക്കാർ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഹിന്ദു ഓൺലൈൻ 2004 ജനുവരി 18 Archived 2007-09-15 at the Wayback Machine 16/10/2009 ന് ശേഖരിച്ചത്
- Pages using the JsonConfig extension
- Articles with dead external links from ഒക്ടോബർ 2022
- പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ
- മലയാളചലച്ചിത്രപിന്നണിഗായകർ
- മലയാളചലച്ചിത്രസംഗീതസംവിധായകർ
- പാലക്കാട് ജില്ലയിൽ ജനിച്ചവർ
- കേരള സംഗീതനാടക അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചവർ
- 1936-ൽ ജനിച്ചവർ
- 2014-ൽ മരിച്ചവർ
- ജൂൺ 6-ന് ജനിച്ചവർ
- ജനുവരി 5-ന് മരിച്ചവർ