Jump to content

കിപ് തോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിപ് തോൺ
കിപ് തോൺ ആഗസ്റ്റ് 2017
ജനനം
കിപ് സ്റ്റീഫൻ തോൺ

1940 ജൂൺ1,  (വയസ്സ 77)
ലോഗൻ, ഉത്തഹ്, അമേരിക്ക
ദേശീയതഅമേരിക്കൻ
അറിയപ്പെടുന്നത്Thorne–Żytkow object
Roman arch
Thorne–Hawking–Preskill bet
പുരസ്കാരങ്ങൾLilienfeld Prize (1996)
Einstein Medal (2009)[1]
Special Breakthrough Prize in Fundamental Physics (2016)
Gruber Prize in Cosmology (2016)
Shaw Prize (2016)
Kavli Prize (2016)
Harvey Prize (2016)
Nobel Prize in Physics (2017)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstrophysics, gravitational physics
സ്ഥാപനങ്ങൾCalifornia Institute of Technology
ഡോക്ടർ ബിരുദ ഉപദേശകൻJohn Archibald Wheeler
ഡോക്ടറൽ വിദ്യാർത്ഥികൾWilliam L. Burke[2]
Carlton M. Caves
Lee Samuel Finn
Sándor J. Kovács
David L. Lee
Alan Lightman
Don N. Page
William H. Press
Richard H. Price
Bernard F. Schutz
Saul Teukolsky
Clifford Martin Will

കിപ് സ്റ്റീഫൻ തോൺ (1940, ജൂൺ 1) ഒരു അമേരിക്കൻ തിയററ്റിക്കൽ ഫിസിസിറ്റും, ആസ്റ്റോഫിസിക്ക്സിലെ ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള പഠനത്തിന് നോബൽ പുരസ്കാരം നേടിയ വ്യക്തിയുമാണ്.

സ്റ്റീഫൻ ഹോക്കിംഗിനിന്റേയും, കാൾ സാഗന്റേയും, നീണ്ടകാല കോളേജ് സുഹൃത്തുമാണ് തോൺ.2009 വരെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ ഫെയ്ൻമാനിന്റെ തിയററ്റിക്കൽ ഫിസിസിറ്റായിരുന്നു. ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്റ്റെല്ലാർ എന്ന സിനിമയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ ശാസ്ത്ര പഠനങ്ങൾ വളരെ പ്രസിദ്ധമായിരുന്നു. [3][4] 2017 -ൽ ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിന് റെയിനർ വീസ്സ്, ബേരി സി. ബാരിഷ് എന്നിവരോടൊപ്പം തോണിന് ഊർജ്ജതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു.[5]

ജീവിതവും ജോലിയും

[തിരുത്തുക]
ഇകോലാ ഡി ഫിസിക്യു ഡെസ് ഹൗച്ചെസ് -ലെ ലെക്ക്ച്ചർ ഹാളിലെ ചർച്ച. ഇടത് വശത്ത് നിന്ന്, യുവാൽ നീമാൻ, ബ്രൈസ് ഡിവിറ്റ്, തോൺ, ഡിമേറ്റ്രിയസ് ക്രിസ്റ്റഡൊല്ലു 

1940 ജൂൺ 1-ന് ഉത്താഹിലെ ലോഗനിലാണ് തോൺ ജനിച്ചത്. പിതാവ് ഉത്താഹ് സ്റ്റേറ്റ് യൂണിവേഴ്സ്റ്റിയിലെ പ്രൊഫസർ ഡി. വെയിൻ തോൺ, മാതാവ് ആലിസൺ തോൺ. അമ്മ അഗ്രോണമിസ്റ്റും, എക്ണോമിസ്റ്റുമായിരുന്നു.[6] ഒരു അക്കാദമിക പശ്ചാത്തലത്തിലായിരുന്നു തോൺ ജീവിച്ചത്, തന്റെ നാല് സഹോദരങ്ങളിലെ രണ്ട് പേർ അതുകൊണ്ടുതന്നെ പ്രൊഫസർമാരായി. [7][8]തോണിന്റെ മാതാപിതാക്കൾ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റെർ ഡെ സെയിന്റ്സിലെ അംഗങ്ങളായിരുന്നു, അതുകൊണ്ടുതന്നെ ദൈവവിശ്വാസത്തോടൊയാണ് തോൺ വളർന്നത്. പക്ഷെ അദ്ദേഹം ഇപ്പോൾ നിരീശ്വരവാദിയാണെന്ന് സ്വയം വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ ശാസ്ത്രത്തിലേയും, മതത്തിലേയും ചിന്തകളനുസരിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. "ഇപ്പോഴും ദൈവത്തിൽ വിശ്വസിച്ചുകൊണ്ടുള്ള നല്ല കോളേജുകൾ നിലവിലുണ്ട്, പക്ഷെ മതവും, ശാസ്ത്രവും തമ്മിൽ അടിസ്ഥാനപരമായിട്ടുള്ള ബന്ധമൊന്നുമില്ല്, അതുകൊണ്ടുതന്നെ ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല." 


തോൺ വളരെവേഗത്തിൽ തന്നെ അക്കാദമി ജീവിതത്തിൽ മികവ് പുലർത്തി, കൂടാതെ, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസറായി മാറി. 1962-ൽ കാൽടെക്കിൽ വച്ച് ബി.എസ് ഡിഗ്രി സ്വന്തമാക്കി, 1965-ൽ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി ഡിഗ്രി നേടി. ആപേക്ഷികനായ ജോൺ വീലറിന്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹം ജിയോമെട്രോഡൈനാമിക്സ് ഓറ് സിലിണ്ട്രിക്കൽ സിസ്റ്റം എന്ന പേരിൽ അദ്ദേഹത്തിന്റെ ഡോക്ടറൽ തെസിസ് എഴുതി. 1967-ൽ കാൽടെക്കിലേക്ക് അസോസിയേറ്റീവ് പ്രൊഫസറായി വരുകയും, 1970 -ൽ തിയററ്റിക്കൽ ഫിസിക്സിൽ പ്രൊഫസറാകുകയും ചെയ്തു. 1991- മുതൽ അദ്ദേഹം ഫെയ്നാനിന്റെ പ്രൊഫസറായിരുന്നു, 2009-ലാണ് അദ്ദേഹം പ്രൊഫസർഷിപ്പ് വിരമിച്ചത്. സിനിമയിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താനായിരുന്നു അത്. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ പ്രോജക്റ്റ് ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്റ്റെല്ലാറായിരുന്നു.

അവലംബം

[തിരുത്തുക]
  1. "einstein medal". Einstein-bern.ch. Retrieved 7 December 2014.
  2. "Kip Stephen Thorne". Mathematics Geneaogy Project. North Dakota State University. Retrieved 6 Sep 2016.
  3. Kevin P. Sullivan (December 16, 2013). "Christopher Nolan's 'Interstellar' Trailer: Watch Now". MTV. Archived from the original on 2015-08-02. Retrieved October 30, 2014.
  4. "Watch Exclusive: The Science of Interstellar - WIRED - WIRED Video - CNE". WIRED Videos. Archived from the original on 5 December 2014. Retrieved 7 December 2014.
  5. "The Nobel Prize in Physics 2017". The Nobel Foundation. 3 October 2017. Retrieved 3 October 2017.
  6. Grant Kimm, Webmaster - The College of Liberal Arts and Sciences at Iowa State University. "Plaza of Heroines at Iowa State University". Las.iastate.edu. Archived from the original on 14 August 2015. Retrieved 7 December 2014.
  7. Jones, Zachary (2011). "D. Wynne Thorne Papers, 1936-1983". Archives West. Orbis Cascade Alliance.
  8. "Dr. Alison Comish Thorne". Legacy.com. The Salt Lake Tribune Obituaries. 26 Oct 2004. Retrieved 7 Sep 2016.
"https://ml.wikipedia.org/w/index.php?title=കിപ്_തോൺ&oldid=4099237" എന്ന താളിൽനിന്ന് ശേഖരിച്ചത്