Jump to content

കടൽത്തെങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടൽത്തെങ്ങ്
കൊക്കോ ഡെ മെർ
കടൽത്തെങ്ങിന്റെ തേങ്ങ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Lodoicea
Binomial name
Lodoicea maldivica
ലോഡോയീസിയ മാൽദിവിക്ക

Synonyms
  • Borassus sonneratii Giseke
  • Cocos maldivica J.F.Gmel.
  • Cocos maritima Comm. ex H.Wendl.
  • Lodoicea callypige Comm. ex J.St.Hil.
  • Lodoicea sechellarum Labill.
  • Lodoicea sonneratii (Giseke) Baill.
കടൽത്തെങ്ങ്, ശ്രീലങ്കയിലെ ബൊട്ടാണിക്കൽ ഉദ്യാനത്തിൽ നിന്നും

സേഷെൽസിലെ രണ്ടു ദ്വീപുകളിൽ മാത്രം കണ്ടുവരുന്ന ഒരു പനയാണ്‌ കടൽത്തെങ്ങ് (sea coconut) അഥവാ കൊക്കോ ഡി മെർ എന്നറിയപ്പെടുന്നത്. (മറ്റു പേരുകൾ: കൊക്കോദ് മെർ, കോക്കോ ഡി മെർ). ലോഡോയ്സീ മാൽദിവിക (Lodoicea maldivica) എന്നാണ് ഇതിന്റെ ശാസ്ത്രനാമം (ഇതിന്റെ ഉൽഭവം മാലദ്വീപുകളിലാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നാണ്‌ ഈ പേര്‌ വന്നത്)[1].

ലോകത്തെ ഏറ്റവും വലിയ സസ്യവിത്തായ ഇതിന്റെ തേങ്ങക്ക് 20 കിലോഗ്രാം വരെ ഭാരമുണ്ടാകും. കുറഞ്ഞത് ഇരുന്നൂറു വർഷമെങ്കിലും ഈ വൃക്ഷത്തിന്‌ ആയുസ്സുണ്ട്. 800 വർഷം വരെ ഈ വൃക്ഷം നിലനിൽക്കുമെന്നും വാദങ്ങളുണ്ട്. 4000-ത്തോളം കടൽത്തെങ്ങുകൾ മാത്രമാണ്‌ ഇന്ന് ഭൂമിയിലുള്ളത്. ഇവയിൽ കൂടുതലും പ്രസ്ലിൻ ദ്വീപിലെ വല്ലീ ഡെ മയ് ദേശീയോദ്യാനത്തിലാണ്‌. ഇതിന്റെ തേങ്ങകളുടെ കയറ്റുമതി കർശനനിയന്ത്രണത്തിന്‌ വിധേയമാണ്‌[1]. അക്രാരിത്തെങ്ങ് എന്നും പേരുണ്ട്.

ചരിത്രം

[തിരുത്തുക]

ആഫ്രിക്കൻ തീരങ്ങളിലെ കടലിൽ നിന്ന് ഇതിന്റെ തേങ്ങ കണ്ട നാവികരാണ്‌ ഇതിനെ കടൽത്തേങ്ങ (കൊക്കോ ഡെ മെർ) എന്നു വിളിച്ചത്[1]. 1769ൽ ഫ്രഞ്ച് സാഹസികൻ ഡീൻ ഡ്യൂച്ചമിൻ പ്രസ്‌ലിൻ‌ ദ്വീപിലെത്തി കൊകോ ഡിമെർ മരങ്ങൾ കണ്ടെത്തുകയും തന്റെ കപ്പലിൽ ഒട്ടേറെ കായകൾ നിറച്ചു വിൽക്കുകയും ചെയ്തു.[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - SECRETS OF THE SEA, Page no. 22
  2. "125 വർഷം പഴക്കമുള്ള മരം, ഭൂമിയിലെ ഏറ്റവും ഭാരമേറിയ വിത്ത് ; ഇന്ത്യയിലുള്ള ഒരേയൊരു 'കോകോ ഡി മെർ' മരം വിത്തിട്ടു". ManoramaOnline. Retrieved 2020-03-05.
"https://ml.wikipedia.org/w/index.php?title=കടൽത്തെങ്ങ്&oldid=3802621" എന്ന താളിൽനിന്ന് ശേഖരിച്ചത്