Jump to content

എഡ്വേർഡ് ബഗ്രിറ്റ്സ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Eduard Bagritsky
ജനനംNovember 3 [O.S. October 22] 1895
Odessa, Russian Empire
മരണം16 ഫെബ്രുവരി 1934(1934-02-16) (പ്രായം 38)
Moscow, USSR
തൊഴിൽPoet
ദേശീയതRussian

എഡ്വേർഡ് ബഗ്രിറ്റ്സ്കി ജ്ഞാനനിർമ്മിതിവാദിയായ സോവിയറ്റ് റഷ്യൻ കവിയായിരുന്നു. November 3 [O.S. October 22] 1895 – February 16, 1934)

അദ്ദേഹം നവകാല്പനിക കവിയായിരുന്നു. റഷ്യയിലെ ഒഡേസ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. (ഇസക്ക് ബബെൽ, യൂറി ഒലേഷ, വാലെന്റിൻ കതായെവ്, വേറ ഇംബെർ, യെവ്ജെനി പെട്രോവ് എന്നിവരും ഈ പ്രസ്ഥാനത്തിന്റെ പ്രോയോക്താക്കളായിരുന്നു.)

ജീവചരിത്രം

[തിരുത്തുക]

ഒഡേസായിൽ ജനിച്ച അദ്ദേഹം, തന്റെ പ്രവർത്തനകേന്ദ്രം മോസ്കോയിലേയ്ക്കു മാറ്റി. അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയതിനാൽ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനായി പണം മുടക്കി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ മരണശേഷമാണ് കൃതികൾ പ്രസിദ്ധീകരിച്ചത്.

ബാഗ്രിറ്റ്സ്കിയെ റഷ്യൻ ആഭ്യന്തരയുദ്ധവും വിപ്ലവവും കാര്യമായി സ്വാധീനിച്ചു. അദ്ദേഹത്തിന്റെ കവിതകൾ മിക്കപ്പോഴും അക്രമം, വിപ്ലവധാർമ്മികത, ലൈംഗികത. വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാമൂഹ്യ പ്രശ്നങ്ങൾ എന്നിവയിലൂന്നിയിരുന്നു. അദ്ദേഹത്തിന്റെ ലോകവീക്ഷണം വൈകാരികമല്ലായിരുന്നു എന്നതു വിമർശനങ്ങൾക്കീടയാക്കി. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന കാലത്തെ കവിതയിൽ ബാഗ്രിറ്റ്സ്കി വളരുന്ന സ്റ്റാലിനിസ്റ്റ് ഭരണത്തെ വിമർശിക്കാൻ ശ്രമിക്കുന്നു. [1]1934ൽ 38 വയസ്സിൽ മോസ്കോയിൽ വച്ചു മരിച്ചു.

കുടുംബം

[തിരുത്തുക]

ബാഗ്ർറ്റ്സ്കിയുടെ ഭാര്യയായ ലിഡിയ ഗുസ്താവോവ്നയുടെ രണ്ടു സഹോദരിമാർ അന്ന് അറിയപ്പെട്ട രണ്ടു സാഹിത്യകാരന്മാരെയാണു വിവാഹം കഴിച്ചത്. ഓൾഗ യൂറി ഒലേഷയേയും സെറാഫിന വ്ലാഡിമിർ നാർബുട്ടിനേയും വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ മകൻ രണ്ടാൻ ലോകമഹായുദ്ധത്തിൽ കൊല്ലപേടുകയായിരുന്നു.

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]