Jump to content

എഡിത് വിൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Edith Wilson
First Lady of the United States
In role
December 18, 1915 – March 4, 1921
രാഷ്ട്രപതിWoodrow Wilson
മുൻഗാമിMargaret Wilson (Acting)
പിൻഗാമിFlorence Harding
വ്യക്തിഗത വിവരങ്ങൾ
ജനനം
Edith Bolling

(1872-10-15)ഒക്ടോബർ 15, 1872
Wytheville, Virginia, U.S.
മരണംഡിസംബർ 28, 1961(1961-12-28) (പ്രായം 89)
Washington, D.C., U.S.
പങ്കാളികൾNorman Galt (1896–1908)
Woodrow Wilson (1915–1924)
ഒപ്പ്

എഡിത് ബോള്ളിങ് ഗാൾട്ട് വിൽസൺ (ജീവിതകാലം : ഒക്ടോബർ 15, 1872 – ഡിസംബർ 28, 1961), യു.എസ്. പ്രസിഡൻറായിരുന്ന വുഡ്രോ വിൽസൻറെ രണ്ടാം ഭാര്യയും 1915 മുതൽ 1921 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളിലെ പ്രഥമവനിതയുമായിരുന്നു.  1915 ഡിസംബര് മാസത്തിൽ ആദ്യതവണ പ്രസിഡൻറായിരിക്കുന്ന കാലത്താണ് അവർ വുഡ്രോ വിൽസണെ വിവാഹം കഴിക്കുന്നത്.  1919 ൽ പ്രസിഡൻറ് വുഡ്രോ വിൽസൺ അസുഖബാധിതനായിരുന്ന കാലം ഭരണകാര്യങ്ങളിൽ പ്രസിഡൻറിനുവേണ്ടി എഡിത് തീരുമാനങ്ങളെടുത്തിരുന്നു. 

ആദ്യകാലജീവിതം

[തിരുത്തുക]

വിർജീനിയയിലെ വെയ്ത്ത്‍വില്ലെയിൽ 1872 ഒക്ടോബർ 15 നായിരുന്നു എഡിത് ജനച്ചത്. മാതാപിതാക്കൾ ജഡ്ജായിരുന്ന വില്ല്യം ഹോൾകോമ്പെ ബോള്ളിങ്ങും സാറാ സ്പിയേർസ് നീ വൈറ്റും ആയിരുന്നു. വിർജീനിയിൽ ബ്രിട്ടീഷ് കോളനി സ്ഥാപിച്ച ആദ്യകാല കുടിയേറ്റക്കാരുടെ പിന്മുറക്കാരിയായിരുന്നു എഡിത്. പോവ്ഹാട്ടൻ തദ്ദേശീയ ഇന്ത്യൻ വർഗ്ഗത്തിലെ ചീഫിൻറെ മകളായിരുന്ന പോക്കാഹൊണ്ടാസിൻറെയും അവരുടെ ബ്രിട്ടീഷ് കുടിയേറ്റക്കാരനായ ഭർത്താവ് ജോൺ റോൾഫിൻറെയും നേരിട്ടുള്ള പിന്തുടർച്ചക്കാരനായിരുന്നു എഡിത്തിൻറെ പിതാവ് വില്ല്യം ബോള്ളിങ്ങ്. വിർജീനിയിലെ ആദ്യകാലകുടിയേറ്റക്കാരിലോരാളായ ജോൺ റോൾഫ് ആണ് ഒരു കയറ്റുമതിയുൽപ്പന്നമെന്ന നിലയിൽ അമേരിക്കയിൽ ആദ്യമായി കൃഷി ചെയ്തത്. റോൾഫിൻറെ പൌത്രിയായിരുന്ന ജെയ്ൻ, റോബർട്ട് ബോള്ളിങ്ങ് എന്ന ധനികനായ തോട്ടമുടമയെ ആണ് വിവാഹം കഴിച്ചത്. എഡിത്തിൻറെ മുതുമുത്തശ്ശി, തോമസ് ജാഫേർസൻറെ സഹോദരിയായിരുന്നു. അതുപോലെതന്നെ ജോർജ്ജ് വാഷിങ്ങ്ടണിൻറെ ഭാര്യ മാർത്ത വാഷിങ്ങ്ടണുമായും എഡിത്തിന് ബന്ധുത്വമുണ്ടായിരുന്നു.  

11 കുട്ടികളിൽ എഡിത് ഏഴാമത്തെയാളായിരുന്നു. രണ്ടുകുട്ടികൾ ചെറുപ്രായത്തിൽ മരണമടഞ്ഞു. ബോള്ളിങ് കുടുംബം അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനു മുമ്പുള്ള കാലത്തുതന്നെ തികച്ചും ധനാഢ്യരായിരുന്നു. എന്നാൽ യുദ്ധം അവസാനിച്ചതിനുശേഷം ഭൂമികുതി ഒടുക്കാൻ സാധിക്കാതെ വന്നതിനെത്തുടർന്ന് തോട്ടവും അതിനോടനുബന്ധച്ചുള്ള ഭവനവും ഉപേക്ഷിക്കുവാൻ നിർബന്ധിതരായി. ആഭ്യന്തരയുദ്ധം അവസാനിച്ചശേഷം വില്ല്യം ബോള്ളിങ് വെയ്ത്ത്‍വില്ലെയിലെ തൻറെ പിതാവിൻറെ ഭൂമിയിൽ താമസമാരംഭിച്ചു. അദ്ദേഹത്തിൻറ കുട്ടികളിൽ ഭൂരിപക്ഷവും ജനിച്ചതിവിടെയായിരുന്നു. ആഭ്യന്തരയുദ്ധകാലത്ത് ബോളിങ്ങിന്റെ കുടുംബം അടിമത്ത വ്യവസ്ഥിതിയെ അനുകൂലിച്ചിരുന്ന 11 സംസ്ഥാനങ്ങളുടെ കൂട്ടായ്മയായ കോൺഫെഡറേറ്റഡി സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ ഉറച്ച അനുകൂലികളായിരുന്നു. തെക്കൻ മേഖലിയിൽ നിന്നാണെന്നുള്ളതിൽ എഡിത് അഭിമാനം കൊണ്ടിരുന്നു. യുദ്ധത്തിനൊടുവിൽ അടിമകൾ സ്വതന്ത്രരാക്കപ്പെട്ടുവെങ്കിലും ബോള്ളിങ്ങ്സ് കുടുംബം കരുതിയത് തങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന അടിമകൾ സംതൃപ്തരും തങ്ങളുടെ റോസ് കോട്ടേജ് പ്ലാന്റേഷനില്ത്തന്നെ പുറത്തുപോകാതെ തുടരുമെന്നുമാണ്. ആഭ്യന്തരയുദ്ധം അവസാനിച്ചതിനു ശേഷം വില്ല്യം ബോള്ളിങ്ങ് കുടുംബം പുലർത്തുന്നതിന് നിയമത്തിൽ പ്രാക്ടീസ് നടത്തുവാനാരംഭിച്ചു.

അക്കാലത്ത് ബോള്ളിങ് താമസിച്ചിരുന്ന പിതൃഭവനം വിശാലമായ ഒന്നായിരുന്നു. 9 കുട്ടികളോടൊപ്പം എഡിത്തിൻറെ രണ്ട് മത്തശ്ശിമാർ, നിരവധി അമ്മായിമാർ, ഏതിനും കസിൻസ് എന്നിവരും ബോള്ളിങ് കുടുംബത്തോടൊപ്പം ഇവിടെ ജീവിച്ചു വന്നിരുന്നു. ഇവരിടെ സ്ത്രീകളി‍ൽ മിക്കവരുടേയും ഭർത്താക്കന്മാർ യുദ്ധകാലത്ത് മരണപ്പെട്ടിരുന്നു.

എഡിത്തിന് ഔപചാരിവിദ്യാഭ്യാസം വളരെക്കുറച്ചേ ലഭിച്ചിട്ടുണ്ടായിരുന്നുള്ളു എന്നു വച്ച് അവർ നിരക്ഷരയാണെന്ന് ഇതിനർത്ഥമില്ല. അവരുടെ സഹോദരിമാർ സ്കൂളിൽ ചേർന്നു പഠനം തുടരുമ്പോൾ അവർ സ്കൂളിൽ പോകുന്നുണ്ടായിരുന്നില്ല. അവരുടെ പിതാവു വഴിക്കുള്ള മുത്തശ്ശിയായ ആൻ വിഗ്ഗിങ്‍ടൺ ബോള്ളിങ് എഡിത്തിൻറെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധചെലുത്തിയിരുന്നു. നട്ടെല്ലിനു സംഭവിച്ച ഒരു പരിക്കുകാരണം അവർ ശയ്യാവലംബിയായിരുന്നു. അവരുടെ വസ്ത്രങ്ങൽ അലക്കുക, രാത്രികാലങ്ങളിൽ എഴുന്നേൽപ്പിച്ചിരുത്തുക, മുത്തശ്ശിയുടെ 26 അലങ്കാരപ്പക്ഷികളെ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൽ എഡിത്തിൻറെ ചുമതലയായിരുന്നു. മുത്തശ്ശി എഡിത്തിന് ഇംഗ്ലീഷിലും ഫ്രഞ്ചിലും അക്ഷരാഭ്യാസം നൽ‌കിയതിനോടൊപ്പം വസ്ത്രങ്ങൾ തുന്നുക, എംബ്രോയിഡറി ചെയ്യുക എന്നീ കാര്യങ്ങളിലും പരിശീലനം നൽകി. ഇക്കാലത്ത് സംഗീതത്തിലും കവിതയിലും എഡിത്ത് ആകൃഷ്ടയായി. ഉറച്ച തീരുമാനങ്ങളെടുക്കുന്നതിലും അവ നടപ്പിലാക്കുന്നതിനുമൊക്കെ ഇക്കാലത്ത് എഡിത്ത് മാനസികപരിശീലനം നടത്തി. ഇവ പിൽക്കാലത്ത് രാജ്യഭരണത്തിൽ ഭർത്താവായ വുഡ്രോ വിൽസണെ സഹായിക്കുന്നതിനു പ്രയോജനപ്പെട്ടു. രാത്രികാലങ്ങളിൽ വില്ല്യം ബോള്ളിങ്ങ് ഇംഗ്ലീഷ് ക്ലാസിക് കൃതികൾ കുടുംബത്തിൽ വായിച്ചുകേൾപ്പിക്കാറുണ്ടായിരുന്നു. എഡിത്തിനെ പഠിപ്പിക്കുവാൻ ഒരു പരിശീലകനെയും അദ്ദേഹം ഏർപ്പെടുത്തി. അദ്ദേഹത്തിന്റെ പുറത്തേയ്ക്കുള്ള സഞ്ചാരങ്ങളിൽ മിക്കപ്പോഴും അദ്ദേഹം എഡിത്തിനേയും ഒപ്പം ചേർത്തിരുന്നു.  

കുട്ടിക്കാലത്ത് കവിതകളും ഐതിഹ്യകഥകളും കേൾക്കുന്നതിൽ അവർ അത്യധികം താൽപര്യം കാണിച്ചിരുന്നു. ബോള്ളിങ്ങ് മുത്തശിയുടെ കിടപ്പറയിൽ കുടുബം ഒത്തുകൂടുകയും അവരുടെ കഥകളും കവിതകളും ആസ്വദിക്കുകയും ഏറ്റു ചൊല്ലുകയുമൊക്കെ ചെയ്തിരുന്നു. ഈ കഥകളും കവിതകളുമൊക്കെ എഡിത്തിനെ വളരെ അഗാധമായി സ്വാധീനിച്ചിരുന്നു. ബോള്ളിങ്ങ കുടുബം പള്ളികൾ സ്ഥിരമായി സന്ദർശിച്ചിരുന്നു. എഡിത് ജീവിതകാലം മുഴുവനും ഒരു എപ്പിസ്കോപ്പാലിയൻ മതവിശ്വാസിയായിരുന്നു. എഡിത്തിന് 15 വയസ് പ്രായമുള്ളപ്പോൾ, പിതാവ് അവരെ വിർജീനിയയിലെ അബിംഗ്ടണിലുള്ള പെൺകുട്ടികളുടെ മാർത്താ വാഷിങ്ങ്ടൺ കോളജിൽ ഉപരിപഠനത്തിനുചേർത്തു. ഇവിടുത്തെ മികച്ച സംഗീത പരിപാടികളാണ് ഈ കോളജിൽ ചേർക്കുന്നതിനു പ്രചോതനമായത്. എന്നാൽ ഇവിടുത്തെ വളരെ മോശമായ ഭക്ഷണവും തണുത്തുറഞ്ഞ മുറിയിലെ ജീവിതവും കഠിനമായ അച്ചടക്ക നടപടികളും എഡിത്തിന് സന്തോഷത്തേക്കാളുപരി ദുരിതമാണു സമ്മാനിച്ചത്. അദ്ധ്യയനവർഷം പകുതിയായപ്പോൾ എഡിത് അവിടെനിന്ന് വീട്ടിലേയ്ക്കു തിരിച്ചുപോയി. അവർക്ക് 17 വയസു പ്രായമായപ്പോൾ പിതാവ് അവരെ വിർജനിയായിലെ റിച്ച്മോണ്ടിലുള്ള പവൽസ് ഗേൾസ് സ്കൂളിൽ പഠനത്തിനു ചേർത്തു. ഇവിടുത്തെ പഠനകാലം സന്തോഷഭരിതമായിരുന്നുവെന്ന് എഡിത്ത് പിന്നീട് രേഖപ്പെടുത്തിയിരുന്നു. ആ വർഷം അവസാനം സ്കൂളിലെ പ്രധാനാദ്ധ്യാപകനു സംഭവിച്ച ഒരു അപകടത്തെത്തുടർന്ന് സ്കൂൾ അടച്ചുപൂട്ടി. എഡത്തിൻറെ വിദ്യാഭ്യാസത്തിനുള്ള പണം കൂടുതലായി കണ്ടെത്തേണ്ടിയിരുന്നതിനാൽ വില്ല്യം ബോള്ളിങ്ങ് അവരെ പിന്നീട് മറ്റൊരു സ്കൂളിൽ അയക്കുകയുണ്ടായില്ല. അദ്ദേഹത്തിൻറെ മറ്റു 3 കുട്ടികൾ ഇതേ സമയം സ്കൂളിലയക്കപ്പെട്ടു. വിവാഹം ചെയ്തയച്ച മൂത്ത സഹോദരിയെ സന്ദർശിക്കുന്നതിനായി വാഷിങ്ങ്ടണ് ടി.സി. സന്ദർശിക്കുന്നവേളയിൽ കണ്ടുമുട്ടിയ നോർമൻ ഗാൾട്ട് (ജീവിതകാലം 1864-1908) എന്ന ആഭരണവ്യാപാരിയെ 1896 ഏപ്രിൽ 30 ന് അവർ വിവാഹം കഴിച്ചു. അടുത്ത 12 വർഷങ്ങൾ അവർ തലസ്ഥാന നഗരിയിൽ ജീവിച്ചു. 1903 ൽ അവർക്ക് ഒരു കുട്ടി ജനിച്ചുവെങ്കിലും ഏതാനും ദിവസങ്ങളേ ആയുസുണ്ടായിരുന്നുള്ളൂ. 1908 ജനുവരിയിൽ 43 ആമത്തെ വയസിൽ എഡിത്തിൻറെ ഭർത്താവ് അപ്രതീക്ഷിതമായി മരണമടഞ്ഞു. എഡിത്ത് ബിസിനസ് നടത്തിപ്പിനായി ഒരു മാനേജരെ വാടകയ്ക്കെടുക്കുകയും കടങ്ങൾ വീട്ടുന്നതുവരെ വലിയ ഞെരുക്കമില്ലാത്ത അവസ്ഥയിൽ ജീവിക്കുകയും ചെയ്തു.

യു.എസ്. പ്രഥമ വനിത

[തിരുത്തുക]

വിവാഹവും ആദ്യകാല ഔദ്യോഗിക പ്രഥമവനിതാസ്ഥാനവും

[തിരുത്തുക]

1915 മാർച്ച് മാസത്തിൽ വിധവയായ ഗാൾട്ട് (എഡിത്ത്) വൈറ്റ് ഹൌസിൽ, വിഭാര്യനായ യു.എസ്. പ്രസിഡൻറ് വുഡ്രോ വിൽസണു മുന്നിൽ പരിചയപ്പെടുത്തപ്പെട്ടു. ഈ കൂടിക്കാഴ്ചയ്ക്കു കളമൊരുക്കിയത്, പ്രസിഡൻറ് വുഡ്രോ വിൽസൻറെ ആദ്യ ഭാര്യ എല്ലെൻ വിൽസൻറെ മരണത്തിനുശേഷം, വൈറ്റ് ഹൌസിലെ ഔദ്യോഗിക ആതിഥേയയും പ്രസിഡൻറിൻറെ ഫസ്റ്റ് കസിനുമായിരുന്ന ഹെലെൻ വുഡ്രോ ബോൺസ് (1874-1951) ആയിരുന്നു. ആദ്യകൂടിക്കാഴ്ചയിൽ മിസിസ് ഗാൾട്ടിനോട് തോന്നിയ അടുപ്പം താമസിയാതെ വിവാഹത്തിൽ കലാശിച്ചു.

"https://ml.wikipedia.org/w/index.php?title=എഡിത്_വിൽസൺ&oldid=2787615" എന്ന താളിൽനിന്ന് ശേഖരിച്ചത്