Jump to content

എക്സ്കർഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1931 ൽ മൈക്രോനേഷ്യ ച്യൂക്കിലെ ഈറ്റൻ ദ്വീപിലെ നാറ്റ്സു-ഷിമ സ്കൂൾ എക്സ്കർഷൻ

വിനോദം, വിദ്യാഭ്യാസം പോലെയുള്ള കാര്യങ്ങൾക്കായി ആളുകൾ നടത്തുന്ന ചെറു യാത്രയാണ് എക്സ്കർഷൻ എന്ന് അറിയപ്പെടുന്നത്.

ഇത്തരത്തിലുള്ള ബിസിനസിനെ ആകർഷിക്കുന്നതിനായി പൊതുഗതാഗത കമ്പനികൾ കുറഞ്ഞ വിലയ്ക്ക് എക്സ്കർഷൻ ടിക്കറ്റുകൾ നൽകാറുണ്ട്. ഈ ടിക്കറ്റുകൾ മിക്കപ്പോഴും ബന്ധപ്പെട്ട സ്ഥലത്തിന്റെ ഓഫ്‌-പീക്ക് ദിവസങ്ങളിലേക്കോ സമയങ്ങളിലേക്കോ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

വിദ്യാഭ്യാസത്തിനായോ പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനായോ ഉള്ള ഹ്രസ്വ യാത്രകളെ സ്റ്റഡി ടൂറുകൾ അല്ലെങ്കിൽ ഫീൽഡ് ട്രിപ്പുകൾ എന്ന് വിളിക്കുന്നു. സ്റ്റഡി ടൂറുകൾ പലപ്പോഴും ക്ലാസുകളുടെ ഭാഗമായ പാഠ്യേതര പ്രവർത്തിയായി നടത്തുന്ന ഒന്നാണ്.

ഔപചാരിക യുദ്ധ പ്രഖ്യാപനം കൂടാതെ വിദേശ പ്രദേശത്തേക്കുള്ള ഹ്രസ്വ സൈനിക നീക്കങ്ങൾ വിശേഷിപ്പിക്കാനും എക്സ്കർഷൻ എന്ന പദം ഉപയോഗിക്കുന്നുണ്ട്.[1]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എക്സ്കർഷൻ&oldid=3519575" എന്ന താളിൽനിന്ന് ശേഖരിച്ചത്