ഉനലക്ലീറ്റ്, അലാസ്ക
Unalakleet Uŋalaqłiq | |
---|---|
Aerial view of Unalakleet, taken 2010 | |
Location of Unalakleet, Alaska | |
Country | United States |
State | Alaska |
Census Area | Nome |
Incorporated | 1974[1] |
• Mayor | Leona Grishkowsky |
• State senator | Donny Olson (D) |
• State rep. | Neal Foster (D) |
• ആകെ | 5.1 ച മൈ (13.3 ച.കി.മീ.) |
• ഭൂമി | 2.9 ച മൈ (7.4 ച.കി.മീ.) |
• ജലം | 2.3 ച മൈ (5.9 ച.കി.മീ.) |
ഉയരം | 7 അടി (2 മീ) |
(2010) | |
• ആകെ | 688 |
• ജനസാന്ദ്രത | 237.2/ച മൈ (91.6/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99684 |
Area code | 907 |
FIPS code | 02-80660 |
ഉനലക്ലീറ്റ് എന്ന പട്ടണം നോം സെൻസസ് ഏരിയയിൽ ഉൾപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. അലാസ്ക സംസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്താണ് ഇതിന്റെ സ്ഥാനം. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 688 ആയിരുന്നു. ഉലനക്ലീറ്റും പരിസരപ്രദേശങ്ങളും സാൽമൺ മത്സ്യം, കിങ് ക്രാബ് എന്നിവ പിടിക്കുന്നതിന് വളരെ പ്രസിദ്ധമാണ്. 1830 കളിൽ റഷ്യൻ-അമേരിക്കൻ കമ്പനി ഇവിടെയൊരു വ്യവസായ കേന്ദ്രം സ്ഥാപിച്ചിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഉനലക്ലീറ്റ് പട്ടണം ഉനലക്ലീറ്റ് നദീമുഖത്താണ് സ്ഥിതി ചെയ്യുന്നത്. നോം പട്ടണത്തിന് 148 മൈൽ തെക്കുകിഴക്കും ആങ്കറേജിന് 395 മൈൽ വടക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന ഉനക്ലീറ്റ് പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 63°52′44″N 160°47′23″W (63.878907, -160.789680).[3] ആണ്. ശൈത്യകാലം തണുപ്പുള്ളതും വരണ്ടതുമാകുന്നു. വേനൽക്കാലത്തെ ശരാശരി താപനില 47 മുതല് 62 °F വരെയാണ് (8 മുതൽ 17 °C വരെ). അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് രേഖകൾ പ്രകാരം പട്ടണത്തിന്റെ വിസ്തൃതി 5.1 ചതുരശ്ര മൈലാണ്. ഇതിൽ 2.9 ചതുരശ്ര മൈൽ കരഭാഗവും ബാക്കി 2.3 ചതുരശ്ര മൈൽ പ്രദേശം വെള്ളവും ഉൾപ്പെട്ടിരിക്കുന്നു.
ജനവിഭാഗങ്ങൾ
[തിരുത്തുക]ഈ ചെറുപട്ടണത്തിലെ ജനസംഖ്യ 2010 ലെ കണക്കനുസരിച്ച് 688 ആണ്. ഇവടുത്തെ ഭൂരിഭാഗം പേരും (77.2 ശതമാനം) തദ്ദേശീയ ഇന്ത്യൻ വർഗ്ഗത്തിൽപ്പെട്ടവരാണ്. തരം തിരിച്ചുള്ള പട്ടിക തഴെക്കാണിച്ചിരിക്കുന്നു.
Races in Unalakleet, AK (2010) | ||
---|---|---|
ആകെ ജനസംഖ്യ: | 688 | |
നേറ്റീവ് ഇന്ത്യൻസ് മാത്രം | 531 | 77.2% |
വെളുത്ത വർഗ്ഗം മാത്രം | 98 | 14.2% |
രണ്ടോ കൂടുതലോ വർഗ്ഗക്കാർ | 44 | 6.4% |
ഹിസ്പാനിക് | 7 | 1.0% |
കറുത്ത വർഗ്ഗം മാത്രം | 4 | 0.6% |
ഏഷ്യൻസ് മാത്രം | 4 | 0.6% |
Unalakleet പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | −12.3 (9.9) |
−12.1 (10.3) |
−8.4 (16.9) |
−1.5 (29.3) |
7.7 (45.8) |
12.6 (54.6) |
16.1 (61.0) |
15.4 (59.8) |
10.7 (51.2) |
0.6 (33.0) |
−7.2 (19.1) |
−13.1 (8.4) |
0.71 (33.28) |
ശരാശരി താഴ്ന്ന °C (°F) | −19.8 (−3.7) |
−20.6 (−5.1) |
−18.1 (−0.5) |
−10.7 (12.7) |
−0.9 (30.4) |
5.2 (41.4) |
8.7 (47.6) |
7.8 (46.1) |
2.6 (36.7) |
−6.2 (20.8) |
−13.7 (7.3) |
−20.4 (−4.8) |
−7.17 (19.08) |
മഴ/മഞ്ഞ് mm (inches) | 12.7 (0.50) |
11.2 (0.44) |
14.5 (0.57) |
11.4 (0.45) |
15.7 (0.62) |
26.9 (1.06) |
50.8 (2.00) |
83.1 (3.27) |
55.4 (2.18) |
22.4 (0.88) |
14.5 (0.57) |
11.9 (0.47) |
330.5 (13.01) |
മഞ്ഞുവീഴ്ച cm (inches) | 13.7 (5.4) |
12.4 (4.9) |
13.5 (5.3) |
8.6 (3.4) |
2.3 (0.9) |
0 (0.0) |
0 (0.0) |
0 (0.0) |
1.8 (0.7) |
9.9 (3.9) |
16 (6.3) |
11.9 (4.7) |
90.1 (35.5) |
ഉറവിടം: http://www.wrcc.dri.edu/cgi-bin/cliMAIN.pl?ak9564 |
അവലംബം
[തിരുത്തുക]- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 153.