Jump to content

ഇൻസോമ്നിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Insomnia
മറ്റ് പേരുകൾSleeplessness, trouble sleeping
A drawing of someone with insomnia from the 14th century
ഉച്ചാരണം
സ്പെഷ്യാലിറ്റിPsychiatry, sleep medicine
ലക്ഷണങ്ങൾTrouble sleeping, daytime sleepiness, low energy, irritability, depressed mood[1]
സങ്കീർണതMotor vehicle collisions[1]
കാരണങ്ങൾUnknown, psychological stress, chronic pain, heart failure, hyperthyroidism, heartburn, restless leg syndrome, others[2]
ഡയഗ്നോസ്റ്റിക് രീതിBased on symptoms, sleep study[3]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Delayed sleep phase disorder, restless leg syndrome, sleep apnea, psychiatric disorder[4]
TreatmentSleep hygiene, cognitive behavioral therapy, sleeping pills[5][6][7]
ആവൃത്തി~20%[8][9][10]

ആളുകൾക്ക് ഉറക്കമില്ലായ്മയോ ഉറക്കത്തിന് ബുദ്ധിമിട്ടുണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് ഇൻസോമ്നിയ, അഥവാ ഉറക്കമില്ലായ്മ എന്നറിയപ്പെടുന്നത്.[1] ഇൻസോമ്നിയ ബാധിച്ചവർക്ക് പകലുറക്കം, കുറഞ്ഞ ഉന്മേഷം, ക്ഷോഭം, വിഷാദരോഗം[1] എന്നീ ലക്ഷണങ്ങളാണ് കാണിക്കാറുണ്ട്. ഇത് മോട്ടോർ വാഹനങ്ങളുടെ കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. [1] ഇൻസോമ്നിയ, ഹ്രസ്വകാലമോ ദിവസങ്ങളോ ആഴ്ചയോ നീണ്ടുനിൽക്കുന്നതോ ദീർഘകാലത്തേക്കോ ഒരു മാസത്തിൽ കൂടുതലോ നീണ്ടുനിൽക്കുന്നതോ ആകാം.[1]

ഇൻസോമ്നിയ മറ്റു ഘടകങ്ങളുടെ ഫലമായും സംഭവിക്കാം.[2] മാനസിക സമ്മർദ്ദം, വിട്ടുമാറാത്ത വേദന, ഹൃദയസ്തംഭനം, ഹൈപ്പർതൈറോയിഡിസം, നെഞ്ചെരിച്ചിൽ, റെസ്റ്റ്‍ലെസ്സ് ലെഗ് സിൻഡ്രോം, ആർത്തവവിരാമം, ചില മരുന്നുകളും കഫീൻ, നിക്കോട്ടിൻ, മദ്യം മുതലായ മയക്കുമരുന്നുകളും ഇൻസോമ്നിയക്ക് കാരണമാകാം. [2] [8] ജോലിക്കടെയുണ്ടാവുന്ന രാത്രി ഷിഫ്റ്റുകളും സ്ലീപ് അപ്നിയയും മറ്റ് ഘടകങ്ങളാണ്. [9] ഉറക്കശീലത്തെയും അടിസ്ഥാന കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനയെയും അടിസ്ഥാനമാക്കിയുള്ളതാണ് രോഗനിർണയം. [3] ഉറക്ക തകരാറുകൾ കണ്ടെത്തുന്നതിന് ഒരു ഉറക്ക പഠനം നടത്താം.[3]

ആരോഗ്യകരമായ ഉറക്ക ശീലവും ശരിയായ ജീവിതശൈലിയുമാണ് ഇതിനുള്ള പരിഹാരം.[5][7] ശരിയായ ഉറക്കത്തിന് സ്ഥിരമായ ഉറക്കസമയവും, ശാന്തവും ഇരുണ്ടതുമായ മിറിയും, പതിവായ വ്യായാമവും ആവശ്യമാണ്.[7] ഇതിനോടുകൂടെ കോഗ്നറ്റീവ് ബിഹേവിയർ തെറാപ്പിയും ചെയ്യാം.[6][11] ഉറക്ക ഗുളികൾ ഉറക്കത്തിന് സഹായിക്കുമെങ്കിലും മേധാക്ഷയം, അഡിക്‌ഷൻ എന്നിവയക്ക് കാരണമാകുന്നു.[5][6] നാലോ അഞ്ചോ ആഴ്ചയിൽ കൂടുതൽ ഈ മരുന്നുകൾ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നില്ല.[6] ഇതര മരുന്നുകളുടെ ഫലപ്രാപ്തിയും സുരക്ഷയും പൂർണ്ണമായും തെളിയിക്കപ്പെട്ടില്ല.[5][6]

പ്രായപൂർത്തിയായവരിൽ 10% മുതൽ 30% പേരിലും ഇൻസോമ്നിയ കണ്ടുവരുന്നു.[8][9][10] ചെറുപ്പക്കാരേക്കാൾ ഇൻസോമ്നിയ ബാധിക്കുന്നത് 65 വയസ്സ് കഴിഞ്ഞവരിലാണ്. [7] ഇൻസോമ്നിയ പുരുഷന്മാരേക്കാൾ കൂടുതൽ ബാധിക്കുന്നത് സ്ത്രീകളിലാണ്. [8]

ലക്ഷണങ്ങൾ

[തിരുത്തുക]
Potential complications of insomnia.[12]
  • ഉറങ്ങുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, സുഖപ്രദമായ ഉറക്ക സ്ഥാനം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുക
  • രാത്രിയിൽ ഉണരുക, പിന്നീട് ഉറങ്ങുവാൻ സാധിക്കാതെവരുക, നേർത്തെ എണീക്കുക
  • ദൈനംദിന ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെവരിക, ഓർമ്മക്കുറവ് അനുഭവപ്പെടുക
  • പകൽ ഉറക്കം, കോപം, വിഷാദം അല്ലെങ്കിൽ ഉത്ക്കണ്ഠ
  • ക്ഷീണം, ഉന്മേഷക്കുറവ് എന്നിവ അനുഭവപ്പെടുക [13]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 "What Is Insomnia?". NHLBI. 13 December 2011. Archived from the original on 28 July 2016. Retrieved 9 August 2016."What Is Insomnia?". NHLBI. 13 December 2011. Archived from the original on 28 July 2016. Retrieved 9 August 2016.
  2. 2.0 2.1 2.2 "What Causes Insomnia?". NHLBI. 13 December 2011. Archived from the original on 28 July 2016. Retrieved 9 August 2016."What Causes Insomnia?". NHLBI. 13 December 2011. Archived from the original on 28 July 2016. Retrieved 9 August 2016.
  3. 3.0 3.1 3.2 "How Is Insomnia Diagnosed?". NHLBI. 13 December 2011. Archived from the original on 11 August 2016. Retrieved 9 August 2016."How Is Insomnia Diagnosed?". NHLBI. 13 December 2011. Archived from the original on 11 August 2016. Retrieved 9 August 2016.
  4. Watson NF, Vaughn BV (2006). Clinician's Guide to Sleep Disorders (in ഇംഗ്ലീഷ്). CRC Press. p. 10. ISBN 978-0-8493-7449-4.
  5. 5.0 5.1 5.2 5.3 "How Is Insomnia Treated?". NHLBI. 13 December 2011. Archived from the original on 28 July 2016. Retrieved 9 August 2016.
  6. 6.0 6.1 6.2 6.3 6.4 Qaseem A, Kansagara D, Forciea MA, Cooke M, Denberg TD (July 2016). "Management of Chronic Insomnia Disorder in Adults: A Clinical Practice Guideline From the American College of Physicians". Annals of Internal Medicine. 165 (2): 125–33. doi:10.7326/M15-2175. PMID 27136449.
  7. 7.0 7.1 7.2 7.3 Wilson JF (January 2008). "In the clinic. Insomnia". Annals of Internal Medicine. 148 (1): ITC13–1–ITC13–16. doi:10.7326/0003-4819-148-1-200801010-01001. PMID 18166757. S2CID 42686046.
  8. 8.0 8.1 8.2 8.3 "Dyssomnias" (PDF). WHO. pp. 7–11. Archived from the original (PDF) on 18 March 2009. Retrieved 25 January 2009."Dyssomnias" (PDF). WHO. pp. 7–11. Archived (PDF) from the original on 18 March 2009. Retrieved 25 January 2009.
  9. 9.0 9.1 9.2 "Insomnia: definition, prevalence, etiology, and consequences". Journal of Clinical Sleep Medicine. 3 (5 Suppl): S7–10. August 2007. doi:10.5664/jcsm.26929. PMC 1978319. PMID 17824495.Roth T (August 2007). "Insomnia: definition, prevalence, etiology, and consequences". Journal of Clinical Sleep Medicine. 3 (5 Suppl): S7–10. doi:10.5664/jcsm.26929. PMC 1978319. PMID 17824495.
  10. 10.0 10.1 Tasman A, Kay J, Lieberman JA, First MB, Riba M (2015). Psychiatry, 2 Volume Set (4 ed.). John Wiley & Sons. p. 4253. ISBN 978-1-118-75336-1.
  11. Trauer JM, Qian MY, Doyle JS, Rajaratnam SM, Cunnington D (August 2015). "Cognitive Behavioral Therapy for Chronic Insomnia: A Systematic Review and Meta-analysis". Annals of Internal Medicine. 163 (3): 191–204. doi:10.7326/M14-2841. PMID 26054060. S2CID 21617330.
  12. Insomnia > Complications Archived 8 February 2009 at the Wayback Machine.. Mayo Clinic. Retrieved on 5 May 2009
  13. "Symptoms" (in ഇംഗ്ലീഷ്). Retrieved 15 April 2019.
"https://ml.wikipedia.org/w/index.php?title=ഇൻസോമ്നിയ&oldid=3611647" എന്ന താളിൽനിന്ന് ശേഖരിച്ചത്