Jump to content

ഇന്റർനാഷണൽ നോൺപ്രൊപ്രൈറ്ററി നെയിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൽപ്പന “ബയോളജിക്കൽ, ഫാർമസ്യൂട്ടിക്കൽ, സമാന ഉൽ‌പ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ വികസിപ്പിക്കാനും സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കാനും” ലോകാരോഗ്യ സംഘടനയ്ക്ക് ഭരണഘടനാപരമായ ഉത്തരവുണ്ട്.

ലോകാരോഗ്യ സംഘടന ഐ‌എൻ‌എൻ‌ വിദഗ്ധരുമായും ദേശീയ നാമകരണ സമിതികളുമായും സഹകരിച്ച് ഒരു ഫാർമസ്യൂട്ടിക്കൽ ആയി വിപണനം ചെയ്യപ്പെടുന്ന എല്ലാ വസ്തുക്കൾക്കും ലോകമെമ്പാടും സ്വീകാര്യത നേടുന്നതിനുള്ള ഒരൊറ്റ പേര് തിരഞ്ഞെടുക്കുന്നു. രോഗികളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ, വ്യാപാരമുദ്രകൾളിൽ ഐ‌എൻ‌എൻ‌-ൽ‌ നിന്നും ഉരുത്തിരിഞ്ഞതോ ഐ‌എൻ‌എൻ‌-ൽ‌ ഉപയോഗിക്കുന്ന പൊതു വാക്ക് (കോമൺ സ്റ്റെം) അടങ്ങിയതോ ആയിരിക്കരുത്. (ഏകദേശ തർജ്ജമ)

ലോകാരോഗ്യ സംഘടന[1]

ഒരു ഫാർമസ്യൂട്ടിക്കൽ മരുന്നിനോ മരുന്നിലെ സജീവ ഘടകത്തിനോ നൽകിയിട്ടുള്ള ഔദ്യോഗിക ജനറിക്, പ്രൊപ്രൈറ്ററി നാമമാണ് ഇന്റർനാഷണൽ നോൺപ്രൊപ്രൈറ്ററി നെയിം (ഐ‌എൻ‌എൻ).[2] മരുന്ന് കുറിക്കുന്നതിലെ പിശകുകൾ ഒഴിവാക്കാൻ, സജീവമായ ഓരോ ഘടകത്തിനും ഒരു അദ്വിതീയ സ്റ്റാൻഡേർഡ് നാമം നൽകി ആശയവിനിമയം കൂടുതൽ കൃത്യത വരുത്താനാണ് ഐ‌എൻ‌എൻ‌എസ് ഉദ്ദേശിക്കുന്നത്.[1] ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 1953 മുതൽ ഐ‌എൻ‌എൻ സംവിധാനം ഏകോപിപ്പിക്കുന്നു.

ഓരോ മരുന്നിനും ഒറ്റ സ്റ്റാൻഡേർഡ് പേരുകൾ ഉണ്ടായിരിക്കുക (ഡ്രഗ് നോമൺക്ലേച്ചർ സ്റ്റാൻഡേർഡൈസേഷൻ) പ്രധാനമാണ്, കാരണം ഒരു മരുന്ന് പലതരം ബ്രാൻഡ് നാമങ്ങളാൽ വിൽക്കപ്പെടാം, അല്ലെങ്കിൽ ഒരു ബ്രാൻഡഡ് മരുന്നിൽ ഒന്നിൽ കൂടുതൽ മരുന്നുകൾ അടങ്ങിയിരിക്കാം. ഉദാഹരണത്തിന്, ബ്രാൻഡഡ് മരുന്നുകളായ സെലെക്സ, സെലാപ്രാം, സിട്രോൾ എന്നിവയിലെല്ലാം സിറ്റലോപ്രാം എന്ന ഒരേ ഘടകമാണ് ഉള്ളത്; അതേ പോലെ ബാക്ട്രിം എന്ന ബ്രാൻഡ് നാമത്തിൽ വ്യാപകമായി അറിയപ്പെടുന്ന ആൻറിബയോട്ടിക്കിൽ ട്രൈമെത്തോപ്രിം, സൾഫമെത്തോക്സാസോൾ എന്നീ രണ്ട് സജീവ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഒരു ടാബ്‌ലെറ്റിലെ രണ്ട് ആൻറിബയോട്ടിക് ഏജന്റുമാരുടെ ഈ സംയോജനം പതിറ്റാണ്ടുകളായി ഒരു ജനറിക് ആയി ലഭ്യമാണ്, പക്ഷേ ബാക്ട്രിം, സെപ്ട്ര എന്നീ ബ്രാൻഡ് നാമങ്ങൾ ഇപ്പോഴും സാധാരണ ഉപയോഗത്തിലുണ്ട്.

ഓരോ മരുന്നിന്റെയും ഐ‌എൻ‌എൻ‌ അദ്വിതീയമാണെങ്കിലും ഒരേ ക്ലാസിലെ പല മരുന്നുകളുടെ പേരിൽ ഒരേ പോലത്തെ വേഡ് സ്റ്റെം അടങ്ങിയിരിക്കാം; ഉദാഹരണത്തിന്, ബീറ്റ ബ്ലോക്കർ മരുന്നുകൾ ആയ പ്രൊപ്രനൊലോൾ അറ്റനെലോൾ എന്നിവയിൽ അവസാനത്തെ -olol ഒരുപോലെയാണ്, അതേപോലെ ബെൻസോഡിയാസൈപൈൻ മരുന്നുകൾ ലോറാസെപാമും ഡയസെപാമും -അസെപാം സഫിക്‌സ് പങ്കിടുന്നു.

ലോകാരോഗ്യ സംഘടന ഇംഗ്ലീഷ്, ലാറ്റിൻ, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, അറബിക്, ചൈനീസ് ഭാഷകളിൽ INN- കൾ നൽകുന്നു, ഒരു മരുന്നിന്റെ INN- കൾ മിക്കപ്പോഴും മിക്കവാറും എല്ലാ ഭാഷകളിലും അറിയപ്പെടുന്നു, ചെറിയ അക്ഷരവിന്യാസമോ ഉച്ചാരണ വ്യത്യാസങ്ങളോ ഉണ്ട്, ഉദാഹരണത്തിന് പാരസെറ്റമോൾ, paracetamol (en) paracetamolum (la), paracétamol (fr), парацетамол (ru) എന്നിങ്ങനെ എഴുതുന്നു. ഒരു സ്ഥാപിത ഐ‌എൻ‌നെ റെക്കമെന്റഡ് ഐ‌എൻ‌എൻ‌ (rINN) എന്ന് വിളിക്കുന്നു, അതേസമയം ഇപ്പോഴും പരിഗണിക്കുന്ന ഒരു പേരിനെ പ്രൊപ്പോസ്ഡ് ഐ‌എൻ‌എൻ‌ (pINN) എന്ന് വിളിക്കുന്നു.

നെയിം സ്റ്റെം

[തിരുത്തുക]

ഒരേ ചികിത്സാ അല്ലെങ്കിൽ കെമിക്കൽ ക്ലാസിൽ നിന്നുള്ള മരുന്നുകൾക്ക് സാധാരണയായി ഒരേ വേഡ് സ്റ്റെം ഉള്ള പേരുകൾ നൽകും. സ്റ്റെം കൂടുതലും അവസാനമായി ചേർക്കുന്നു, എന്നാൽ ചില സന്ദർഭങ്ങളിൽ സ്റ്റെം ആദ്യവും ഉപയോഗിക്കാറുണ്ട്. അനൗപചാരികമായി സ്റ്റെം ബുക്ക് എന്നറിയപ്പെടുന്ന ഒരു പ്രസിദ്ധീകരണത്തിലാണ് അവ ശേഖരിക്കുന്നത്.[3]

ഉദാഹരണങ്ങൾ ഇവയാണ്: [3]

  • ആൻജിയോജെനിസിസ് ഇൻഹിബിറ്ററുകളുടെ പേരിലെ -anib (ഉദാ. പസോപാനിബ് )
  • സീറോട്ടോണിൻ -സെറോടോണിൻ റിസപ്റ്റർ ആന്റഗോണിസ്റ്റുകളിലെ, പ്രത്യേകിച്ച് 5-HT2 ആന്റഗോണിസ്റ്റുകളുടെ പേരിലെ -anserin (ഉദാ. റിറ്റാൻസെറിൻ, മിയാൻസെറിൻ)
  • വിവിധ റിസപ്റ്റർ ആന്റഗോണിസ്റ്റുകളിലെ -ant (ഉദാ. Aticaprant, rimonabant)
  • ആന്റി- ആർത്രൈറ്റിക് ഏജന്റുകളുടെ പേരിലെ -arit (ഉദാ. ലോബെൻസാരിറ്റ് )
  • എൻസൈമുകളിലെ -ase (ഉദാ. ആൾടെപ്ലേസ് )
  • ബെൻസോഡിയാസൈപൈനുക-azepam അല്ലെങ്കിൽ -azolam (ഉദാ. ഡയസെപാം, ഓക്സാസെപാം)
  • ലോക്കൽ അനസ്തെറ്റിക്സുകളിലെ -cain (കെയ്ൻ) (ഉദാ. പ്രൊകെയ്ൻ അല്ലെങ്കിൽ കൊക്കെയ്ൻ )
  • COX-2 ഇൻഹിബിറ്ററുകളിലെ coxib (കോക്സിബ്) (ഉദാ. സെലികോക്സിബ്)
  • മോണോക്ലോണൽ ആന്റിബോഡികളുടെ പേരിലെ -mab (ഉദാ. ഇൻഫ്ലിക്സിമാബ് );
  • പ്രോട്ടീസ് ഇൻഹിബിറ്ററുകളുടെ പേരിലെ -navir (ഉദാ. ദാരുണവീർ )
  • ബീറ്റ ബ്ലോക്കറുകളിലെ -olol (ഉദാ. അറ്റെനോലോൾ )
  • എസി‌ഇ ഇൻ‌ഹിബിറ്ററുകളുടെ പേരിലെ -pril (ഉദാ. ക്യാപ്റ്റോപ്രിൽ‌ )
  • ആൻജിയോടെൻസിൻ II റിസപ്റ്റർ ഇൻഹിബിറ്ററുകളിലെ -sartan (ഉദാ. ലോസാർട്ടൻ )
  • ടൈറോസിൻ കൈനാസ് ഇൻഹിബിറ്ററുകളുടെ പേരിലെ -tinib (ഉദാ. ഇമാറ്റിനിബ് )
  • HMG-CoA റിഡക്റ്റേസ് ഇൻ‌ഹിബിറ്ററുകളുടെ പേരിലെ -vastatin (ഉദാ. സിംവാസ്റ്റാറ്റിൻ )
  • ആന്റിവൈറൽ മരുന്നുകളുടെപേരിലെ -vir (ഉദാ അസിക്ലോവിർ )
  • അയോഡിൻ അടങ്ങിയ റേഡിയോഫാർമസ്യൂട്ടിക്കൽസിന്റെ പേരിന്റെ തുടക്കത്തിലെ അയോ (ഉദാ. അയോബെൻഗ്വെയ്ൻ)
  • സെഫാലോസ്പോറിനുകളുടെ പേരിന്റെ തുടക്കത്തിലെ സെഫ് (ഉദാ:സെഫാലക്സിൻ)

പല മരുന്നുകളും ഒരു കാറ്റേഷനും അയോണും ഉള്ള ലവണങ്ങളായി വിതരണം ചെയ്യുന്നു. ഐ‌എൻ‌എൻ‌ സിസ്റ്റം ഇവ കൈകാര്യം ചെയ്യുന്ന രീതി ലോകാരോഗ്യ സംഘടന അതിന്റെ “ഗൈഡൻസ് ഓൺ ഐ‌എൻ‌എൻ‌” വെബ്‌പേജിൽ വിശദീകരിച്ചു.[2] ഉദാഹരണത്തിന്, ആംഫെറ്റാമൈൻ, ഓക്സാസിലിൻ എന്നിവ ഐ‌എൻ‌എൻ‌ ആണ്, അതേസമയം ഈ സംയുക്തങ്ങളുടെ വിവിധ ലവണങ്ങൾ - ഉദാ. ആംഫെറ്റാമൈൻ സൾഫേറ്റ്, ഓക്സാസിലിൻ സോഡിയം - എന്നിവ മോഡിഫൈഡ് ഐ‌എൻ‌എൻ‌ (ഐ‌എൻ‌എൻ‌എം) ആണ്.[4]

നാമകരണ മാനദണ്ഡങ്ങളുടെ താരതമ്യം

[തിരുത്തുക]

ഐ‌എൻ‌എൻ‌ സൃഷ്ടിക്കുന്നതിനുമുമ്പ് നിരവധി രാജ്യങ്ങൾ‌ സ്വന്തമായി നോൺ‌പ്രോപ്രൈറ്ററി നാമകരണ സമ്പ്രദായം സൃഷ്ടിച്ചിരുന്നു, മിക്കപ്പോഴും, പഴയ സിസ്റ്റങ്ങൾ‌ക്ക് കീഴിൽ സൃഷ്‌ടിച്ച പേരുകൾ‌ ആ രാജ്യങ്ങളിൽ‌ സാധാരണമായി ഉപയോഗിക്കുന്നത് തുടരുന്നു. ഒരു ഉദാഹരണമായി, ഐ‌എൻ‌എൻ‌ നാമം പാരസെറ്റമോൾ ഒരു സാധാരണ വേദനസംഹാരിയാണ് ചുവടെയുള്ള പട്ടിക വ്യത്യസ്ത സിസ്റ്റങ്ങളിൽ പാരസെറ്റമോളിന്റെ ഇതര നാമങ്ങൾ നൽകുന്നു:

ഇന്റർനാഷണൽ നോൺപ്രൊപ്രൈറ്ററി നെയിം (INN)
ആസ്ട്രേലിയൻ അപ്രൂവ്ഡ് നെയിം (AAN)
ബ്രിട്ടീഷ് അപ്രൂവ്ഡ് നെയിം (BAN) paracetamol
acetaminophen
アセトアミノフェン (ജാപ്പനീസ്)
acetaminophen (ഇംഗ്ലീഷ്)
മറ്റ് ജനറിക് പേരുകൾ
  • N-acetyl-p-aminophenol
  • APAP
  • p-acetamidophenol
  • acetamol
  • മുതലായവ
പ്രൊപ്രൈറ്ററിനെയിം
  • Tylenol
  • Panadol
  • Panodil
  • Panamax
  • Perdolan
  • Calpol
  • Doliprane
  • Tachipirina
  • Ben-u-ron
  • Atasol
  • Adol
  • Pamol
  • Gelocatil
  • മുതലായവ
ഐയുപിഎസി നെയിം N-(4-hydroxyphenyl)acetamide
എടിസി കോഡ് N02BE01

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "International Nonproprietary Names". World Health Organization. Archived from the original on 25 October 2013. Retrieved 21 March 2014.
  2. 2.0 2.1 World Health Organization, Guidance on INN.
  3. 3.0 3.1 "The use of stems in the selection of International Nonproprietary Names (INN) for pharmaceutical substances" (PDF). World Health Organization. 2011. WHO/EMP/QSM/2011.3. Archived from the original (PDF) on 26 October 2013. Retrieved 21 March 2014.
  4. "Guidelines on the Use of International Nonproprietary Names (INNS) for Pharmaceutical Substances". World Health Organization. 1997. Retrieved 1 December 2014. In principle, INNs are selected only for the active part of the molecule which is usually the base, acid or alcohol. In some cases, the active molecules need to be expanded for various reasons, such as formulation purposes, bioavailability or absorption rate. In 1975, the experts designated for the selection of INN decided to adopt a new policy for naming such molecules. In future, names for different salts or esters of the same active substance should differ only with regard to the inactive moiety of the molecule. ... The latter are called modified INNs (INNMs).

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • International Nonproprietary Names (INN) for Pharmaceutical Substances (CD-ROM). Lists 1-113 of Proposed INN and Lists 1-74 of Recommended INN. Cumulative List No 16. World Health Organization. 2016. ISBN 9789240560369.

പുറം കണ്ണികൾ

[തിരുത്തുക]