ഇന്തോ-ചൈന
ഇന്തോ-ചൈന | |
Peninsulas of Asia | |
രാജ്യങ്ങൾ | Burma, Cambodia, Laos, Malaysia, Singapore, Thailand, Vietnam |
---|---|
Indochina: Dark green: always included, Light green: usually included, Red: sometimes included.
Indochinese Region (biology): Dark and Light green. | |
topographical map of Indochina
|
തെക്കു കിഴക്കേ ഏഷ്യയിൽ വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് ഇന്തോ-ചൈന . കംബോഡിയ, വിയറ്റ്നാം,ലാവോസ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് 740,000 ച.കി.മീ. വിസ്തീർണമുണ്ട്.
ചരിത്രം
[തിരുത്തുക]1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ, വിയറ്റ്നാം, ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു. പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്. മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ. ബുദ്ധമതം,താവോയിസം, കൺഫ്യൂഷനിസം എന്നിവയാണ് പ്രബല മതങ്ങൾ. വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമതത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്.
പേരിന് പിന്നിൽ
[തിരുത്തുക]1804 ൽ ഡാനിഷ്-ഫ്രഞ്ച് ഭൂമിശാസ്ത്രജ്ഞനായ കോണാഡ് മാൾട്ടി-ബ്രൂൺ ആണ് ഈ രാജ്യങ്ങൾക്ക് ഇന്തോ-ചൈന എന്ന പേര് നൽകിയത്.1808 ൽ സ്കോട്ടിഷ് ഭാഷാശാസ്ത്രജ്ഞനായ ജോൺ ലൈഡനും ഈ പ്രദേശത്തെ തദ്ധേശീയ വാസക്കാരെയും പ്രദേശത്തെയും ഇൻഡോ ചൈനീസ് എന്ന് വിളിച്ചു.ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് വിവാദരൂപത്തിൽ ഈ സ്ഥലത്തിന് പേര് വന്നതെന്നും വിദഗ്ദാഭിപ്രായമുണ്ട്.