ആത്മകഥ
ഒരു വ്യക്തി സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചെഴുതുന്ന കൃതിയെ ആണ് ആത്മകഥ എന്നു പറയുന്നത്. ഒരു വ്യക്തി മറ്റൊരാളുടെ ജീവിതാനുഭവങ്ങൾ എഴുതുകയാണെങ്കിൽ അതിനെ ജീവചരിത്രം എന്നാണ് പറയുന്നത്. പാശ്ചാത്യ സാഹിത്യത്തിലാണ് ആത്മകഥയുടെ ഉത്ഭവം.
ചരിത്രം
[തിരുത്തുക]ആദ്യകാല ആത്മകഥകൾ
[തിരുത്തുക]മുഗൾ സാമ്രാജ്യം സ്ഥാപിച്ച ബാബർ ചക്രവർത്തി ബാബർനാമ എന്ന പേരിൽ തന്റെ ജീവിത കഥ രേഖപ്പെടുത്തി വച്ചിരുന്നു. 1493 മുതൽ 1529 വരെയുള്ള ബാബറിന്റെ ജീവിതരേഖയാണ് ബാബർനാമ.
യൂറോപ്പിലെ പ്രമുഖമായ ആദ്യകാല ആത്മകഥ പ്രശസ്തശില്പി ബെൻവന്യുട്ടോ സെല്ലിനി(1500-1571) യുടേതാണ്. 1556നും 1558നും ഇടക്ക് എഴുതപ്പെട്ട ഈ കൃതിയുടെ പേര് വിറ്റ(Vita) ഇറ്റാലിയൻ ഭാഷയിൽ 'വിറ്റ' എന്നാൽ ജീവിതം എന്നാണർത്ഥം.
ഇംഗ്ലീഷ് ഭാഷയിലെ ആദ്യത്തെ ആത്മകഥയായി കണക്കാക്കുന്നത് മെർജറി കെമ്പേ 15ആം നൂറ്റാണ്ടിൽ എഴുതിയ ബുക്ക് ഒഫ് മെർജറി കെമ്പേ ആണ്. കൈയെഴുത്തുപ്രതിയായി വളരെക്കാലം ഇരുന്ന ഈ രചന 1936ലാണ് പ്രസിദ്ധീകൃതമായത്.
ആത്മകഥകളും രചയിതാക്കളും
[തിരുത്തുക]- വിശ്വാസപൂർവ്വം - കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ (2024)
- എൻ്റെ നാടുകടത്തൽ: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
- ജൂലൈ1,ഒരു അനാഥബാല്യത്തിന്റെ ആത്മഗതം-ബി,അബ്ദുൾനാസർ ഐ,എ,എസ് (2023)
- ബാബർനാമ -ബാബർ
- മെയിൻ കാംഫ് - അഡോൾഫ് ഹിറ്റ്ലർ (1932)
- ആൻ ആട്ടോബയോഗ്രഫി - ജവഹർലാൽ നെഹ്രു(1938)
- ദി ആട്ടോബയോഗ്രഫി ഓഫ് ആൻ അൺനോൺ ഇന്ത്യൻ - നിരാദ് സി. ചൗദരി (1951)
- ഹൗ ഐ ബികെയിം എ ഹിന്ദു - സീതാറം ഗോയൽ (1982)
- മൈ കണ്ട്രി മൈ ലൈഫ് - എൽ.കെ. അദ്വാനി (2008)