ആണവ ഇന്ധനം
അണുവിഘടനത്തിനോ സംയോജനത്തിനോ വിധേയമാക്കപ്പെടുന്ന പദാർത്ഥങ്ങളാണ് ആണവ ഇന്ധനങ്ങൾ. മിക്കവാറും ആണവറിയാക്റ്ററുകളിലേയും ഇന്ധനത്തിൽ യുറേനിയം അടങ്ങിയിരിക്കുന്നു. യുറേനിയം ഓക്സൈഡിന്റെ രൂപത്തിലാണിത് ഉപയോഗിക്കപ്പെടുന്നത്. ഇന്ധനത്തിന്റെ ഒരു ഭാഗം മാത്രമേ അണുവിഘടനത്തിന് അനുയോജ്യമായ യുറേനിയം 235 ഐസോട്ടോപ്പ് ഉണ്ടായിരിക്കുകയുള്ളൂ. ലോഹദണ്ഡുകളിൽ പിടിപ്പിച്ച് ചെറിയ കഷണങ്ങളായാണ് യുറേനിയം റിയാക്റ്റർ കാമ്പിലേക്കിറക്കുന്നത്.
സമ്പുഷ്ടീകരണം
[തിരുത്തുക]പ്രകൃതിദത്യാ ലഭ്യമാകുന്ന യുറേനിയത്തിൽ യുറേനിയം അണുവിഘടനത്തിന് അനുയോജ്യമായ യുറേനിയം 235 ഐസോട്ടോപ്പിന്റെ അനുപാതം കുറവായതിനാൽ റിയാക്റ്ററുകളിലെ ഉപയോഗത്തിനു മുൻപ് അതിനെ സമ്പുഷ്ടീകരിച്ച് യുറേനിയം 235-ന്റെ അളവ് വർദ്ധിപ്പിക്കേണ്ടതുണ്ട്.
വിവിധ ഇന്ധനങ്ങൾ
[തിരുത്തുക]ബ്രീഡർ റിയാക്റ്ററുകളിൽ പൊതുവേ പ്ലൂട്ടോണിയമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. അണുസംയോജനം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന തെർമോന്യൂക്ലിയർ റിയാക്റ്ററുകളിൽ ഹൈഡ്രജൻ വാതകമാണ് ഇന്ധനം.
അവലംബം
[തിരുത്തുക]- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി