Jump to content

ആക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ചലനത്തിന്റെ അളവാണ് ആക്കം അഥവാ സംവേഗം. ആക്കത്തിനെ സൂചിപ്പിക്കുന്നത് ഇംഗ്ലീഷ് അക്ഷരം ചെറിയ p ഉപയോഗിച്ചാണ്. ആക്കം ഒരു സദിശ അളവാണ് . വസ്തുവിന്റെ പിണ്ഡവും പ്രവേഗവും വർദ്ധിക്കുന്നതിനനുസരിച്ച് വസ്തുവിന്റെ ചലനവും വർദ്ധിക്കുന്നു . അതായത് ആക്കത്തിന്റെ അളവ് ചലിക്കുന്ന വസ്തുവിന്റെ പിണ്ഡത്തിന്റെയും പ്രവേഗത്തിന്റെയും ഗുണനഫലമാണ്.

ആക്കം() = പിണ്ഡം(m) × പ്രവേഗം()

ആക്കത്തിന്റെ എസ്.ഐ. ഏകകം Kg m/s ആണ്. [1]

ഉദാഹരണമായി നനഞ്ഞ മണൽ , നിറച്ച് , പരത്തിയിട്ടിരിക്കുന്ന ഒരു ട്രേയിൽ,ഒരേ വലിപ്പമുളള വ്യത്യസ്ത പിണ്ഡമുള്ള, ഗോലികളോ സ്റ്റീൽ ഉണ്ടകളോ, ഒരേ ഉയരത്തിൽ നിന്നും താഴേക്കിട്ടാൽ ഉണ്ടാകുന്ന കുഴികളുടെ ആഴങ്ങൾ വ്യത്യസ്തമായിരിക്കും. ഇവിടെ ആഴത്തിന്റെ വ്യത്യാസത്തിന് കാരണമായത് ആ വസ്തുവിന്റെ പിണ്ഡമാണ് . [2]

ആക്കസംരക്ഷണ നിയമം

[തിരുത്തുക]

ബാഹ്യബലമില്ലെങ്കിൽ ഒരു ഒറ്റപ്പെട്ട വ്യൂഹത്തിലെ സമ്പർക്കത്തിലേർപ്പെട്ടിരിക്കുന്ന വസ്തുക്കളുടെ ആകെ ആക്കം സ്ഥിരമായിരിക്കും.

ആക്ക സംരക്ഷണത്തിന്റെ ഒരു ഉദാഹരണം

ചലന നിയമത്തിൽ

[തിരുത്തുക]

ഒരു വസ്തുവിനുണ്ടാകുന്ന ആക്കവ്യത്യാസത്തിന്റെ നിരക്ക് അതിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലും ആക്കവ്യത്യാസം സംഭവിക്കുന്നത് പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യബലത്തിന്റെ ദിശയിലുമായിരിക്കുമെന്നാണ് ന്യൂട്ടന്റെ രണ്ടാം ചലനനിയമത്തിൽ പറയുന്നത്.

അവലംബം

[തിരുത്തുക]
  1. ഒൻപതാം തരം പാഠപുസ്തകം, പി. ഡി. എഫ്. മലയാളം.
  2. പത്താം ക്ലാസ് തുല്യതാ പാഠാവലി, ഊർജതന്ത്രം പേജ് 19
"https://ml.wikipedia.org/w/index.php?title=ആക്കം&oldid=4110294" എന്ന താളിൽനിന്ന് ശേഖരിച്ചത്