Jump to content

അനസ്തേഷ്യസ് II

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anastasius II
Emperor of the Romans
A coin of Anastasius II
ഭരണകാലം3 June 713 – November 715
മരണം1 June 719
മരണസ്ഥലംChurch of the Holy Apostles, Constantinople
മുൻ‌ഗാമിPhilippicus Bardanes
പിൻ‌ഗാമിTheodosius III
ജീവിതപങ്കാളിIrene

ഒരു ബൈസാന്തിയൻ ചക്രവർത്തിയായിരുന്നു അനസ്തേഷ്യസ് II. യഥാർഥനാമം അർത്തേമിയസ് എന്നായിരുന്നു. രണ്ടുകൊല്ലം (713-715) മാത്രമേ ഇദ്ദേഹം രാജ്യം ഭരിച്ചുള്ളു. ഫിലിപ്പിക്കസ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ കാര്യദർശിയായിരുന്ന അർത്തേമിയസ്, അനസ്തേഷ്യസ് 11 എന്ന പേരിൽ ചക്രവർത്തിയായി. അറബികൾക്കെതിരായി യുദ്ധം ചെയ്തു. ഓപ്സിഷ്യൻ പ്രവിശ്യയിലെ പട്ടാള കലാപത്തെത്തുടർന്ന് തിയഡോഷ്യസ് ചക്രവർത്തിയായി. അദ്ദേഹം ആറുമാസത്തെ ആക്രമണത്തിനുശേഷം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി. തുടർന്ന് അനസ്തേഷ്യസ് നിക്കിയ(Nicaea)യിലേക്ക് ഓടിപ്പോയി. പിന്നീടു ഇദ്ദേഹം തിയഡോഷ്യസിനു കീഴടങ്ങി. സന്ന്യാസം സ്വീകരിച്ച അനസ്തേഷ്യസ്, തിയഡോഷ്യസിന്റെ അനന്തരഗാമിയായ ലിയോ 111-ന്റെ കാലത്ത് (720), തനിക്കു നഷ്ടപ്പെട്ട സിംഹാസനം വീണ്ടെടുക്കാൻ ഒരു ശ്രമം നടത്തി. ഇതിൽ പരാജിതനായ അനസ്തേഷ്യസ് വധിക്കപ്പെട്ടു (721).

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനസ്തേഷ്യസ്_കക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനസ്തേഷ്യസ്_II&oldid=3486939" എന്ന താളിൽനിന്ന് ശേഖരിച്ചത്