അഞ്ജാ കെറ്റി ആന്റേഴ്സൻ
അഞ്ജാ കെറ്റി ആന്റേഴ്‌സൻ | |
---|---|
ജനനം | |
ദേശീയത | Danish |
കലാലയം | University of Copenhagen |
അറിയപ്പെടുന്നത് | cosmic dust, planet formation, publishing |
പുരസ്കാരങ്ങൾ | Descartes Prize Mathilde Prize Allan Mackintosh Award |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Astrophysics, Astronomy, Teaching |
സ്ഥാപനങ്ങൾ | University of Copenhagen Niels Bohr Institute |
ജ്യോതിശാസ്ത്രജ്ഞയും ജ്യോതിർഭൗതികശാസ്ത്രജ്ഞയും ആയ ഒരു ഡെന്മാർക്കുകാരിയാണ് അഞ്ജാ കെറ്റി ആന്റേഴ്സൻ (Anja Cetti Andersen) 1965 സെപ്റ്റംബർ 25ന് ആണ് ഇവർ ജനിച്ചത്.
ജീവിതരേഖ
[തിരുത്തുക]കോപ്പൻഹേഗൻ സർവ്വകലാശാലയിൽ നിന്ന് B.Sc(1991), M.Sc(1995), PhD(1999) എന്നീ ബിരുദങ്ങൾ നേടി. "Cosmic Dust and Late-Type Stars" എന്നതായിരുന്നു അവരുടെ ഗവേഷണവിഷയം.[1] ഏഴാം തരത്തിൽ പഠിക്കുമ്പോഴായിരുന്നു യൂഫേ ഗ്രീ ജോർജെൻസൻ എന്ന ഡാനിഷ് ജ്യോതിശാസ്ത്രജ്ഞൻ സ്ക്കൂൾ സന്ദർശിച്ചത്. ഇദ്ദേഹത്തിന്റെ പ്രഭാഷണത്തിലൂടെയാണ് ആന്റേഴ്സൺ ജ്യോതിശാസ്ത്രത്തിൽ തൽപരയാകുന്നത്.[2] ജൂലി, സിസിലി, ജേക്കബ് എന്നീ മൂന്നു മക്കളുണ്ട്.
ഔദ്യോഗിക ജീവിതം
[തിരുത്തുക]ബഹിരാകാശ ധൂളികളെ കുറിച്ചുള്ള പഠനത്തിലാണ് അഞ്ജാ കെറ്റി ആന്റേഴ്സൺ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. നക്ഷത്രരൂപീകരണത്തിൽ ഇവക്കുള്ള പങ്കിനെ കുറിച്ച് ഗവേഷണം നടത്തുന്നു.[3] ഇപ്പോൾ ഇവർ നീൽസ് ബോർ ഇൻസ്റ്റിട്യൂട്ടിലെ അദ്ധ്യാപികയും കോപ്പൻഹേഗനിലെ ഡാർക്ക് കോസ്മോളജി സെന്ററിലെ ഗവേഷകയുമാണ്. പ്രഭാഷക, എഴുത്തുകാരി എന്ന നിലകളിലും ഇവർ ശ്രദ്ധേയയാണ്.
അവലംബം
[തിരുത്തുക]- ↑ "Anja C. Andersen employment". Archived from the original on 2016-03-03. Retrieved 2013-02-03.
- ↑ "Uffe Grĺe Jřrgensen". Astro.ku.dk. Retrieved 2013-02-03.
- ↑ "Anja C. Andersen receives researchers' own award – Niels Bohr Institute - University of Copenhagen". Nbi.ku.dk. 2008-11-10. Retrieved 2013-02-03.