Jump to content

രാജേന്ദ്രകുമാർ പാച്ചൗരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:36, 22 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Magioladitis (സംവാദം | സംഭാവനകൾ) (→‎പുറം കണ്ണികൾ: Persondata now moved to wikidata, removed: {{Persondata <!-- Metadata: see Wikipedia:Persondata. --> | NAME = Pachauri, Rajendra | ALTERNATIVE NAMES = | SHORT DESCRIP using AWB)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഡോ. രാജേന്ദ്രകുമാർ പാച്ചൗരി
ജനനം (1940-08-20) 20 ഓഗസ്റ്റ് 1940  (84 വയസ്സ്)
ദേശീയതഭാരതീയൻ
കലാലയംനോർത്ത് കരോലിന സർവകലാശാല
തൊഴിൽഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ അധ്യക്ഷൻ
ജീവിതപങ്കാളി(കൾ)സരോജ് പാച്ചൗരി
കുട്ടികൾരശ്മി പാച്ചൗരി രാജൻ

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആഗോളതലത്തിൽലഭ്യമായ ഏറ്റവും പുതിയതും പ്രസക്തവുമായ വിവരങ്ങൾ വിലയിരുത്തി റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി.) മുൻ അധ്യക്ഷനാണ് ഭാരതീയനായ ഡോ. രാജേന്ദ്രകുമാർ പാച്ചൗരി (ജനനം: 20 ആഗസ്റ്റ് 1940). 106 രാജ്യങ്ങളാണ് ഈ സംഘടനയിലുള്ളത്. ഇദ്ദേഹം അധ്യക്ഷനായിരിക്കെയാണ് 2007ൽ ഐ.പി.സി.സിയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.

ജീവിതരേഖ

[തിരുത്തുക]

1940 ആഗസ്റ്റ് 20 - ൻ നൈനിറ്റാളിൽ ജനിച്ച പാച്ചൗരി ലക്നോയിലുമ ബീഹാറിലെ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1958 ലെ റെയിൽവെ സ്പെഷ്യൽ ക്ലാസ് അപ്രന്റീസ് ബാച്ചിൽപ്പെട്ടയാളാണ്. റെയിൽവെ ജീവനക്കാരനായ പാച്ചൗരി പിന്നീട് അമേരിക്കയിലെ നോർത്ത് കരോലിന സർവകലാശാലയിൽ എം.എസിനു ചേർന്നു. 1974 ൽ അവിടുന്നു തന്നെ പി.എച്ച്.ഡിയും പൂർത്തിയാക്കി. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകൾക്കായി 2001- ൽ അദ്ദേഹത്തിന് പത്മഭൂഷൻ ബഹുമതി ലഭിച്ചു.[1]

2007 ലെ നോബൽ പുരസ്കാരം

[തിരുത്തുക]

2007 ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം പാച്ചൗരി അധ്യക്ഷനായ ഐ.പി.സി.സി. , അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്ന അൽ ഗോറുമായി പങ്ക് വെച്ചിരുന്നു.

Pachauri and Al Gore on balcony of Grand Hotel, Oslo.

ലൈംഗികപീഡന ആരോപണം

[തിരുത്തുക]

സഹപ്രവർത്തക പച്ചൗരിക്കെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് 2015 ഫെബ്രുവരിയിൽ ഐ.പി.സി.സി അധ്യക്ഷസ്ഥാനത്തു നിന്നും രാജി വെച്ചു.[2]

വിമർശനങ്ങൾ

[തിരുത്തുക]
  • പാച്ചൗരിയുടെ ഒ.എൻ.ജി.സി ബോർഡിലെ അംഗത്വത്തിനെതിരെയും അദ്ദേഹം ഡയറക്ടർ ജനറലായ എനർജി റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിന് ഗവേഷണ ഗ്രാന്റ് അനുവദിച്ചെതിനെതിരെയും സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.[3]
  • ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകുന്നതിനെക്കുറിച്ച് ഐ.പി.സി.സി.യുടെ നാലാമത് റിപ്പോർട്ടിൽ പിഴവു പറ്റിയതിനെത്തുടർന്ന് പല കോണുകളിൽനിന്നും പച്ചൗരിയുടെ രാജി ആവശ്യമുയർന്നിരുന്നു.[4]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-31. Retrieved 2010-01-31.
  2. "ലൈംഗികപീഡന ആരോപണം: പച്ചൗരി രാജിവെച്ചു". www.mathrubhumi.com. Archived from the original on 2015-02-26. Retrieved 24 ഫെബ്രുവരി 2015.
  3. http://www.theguardian.com/environment/cif-green/2010/jan/04/climate-change-delay-denial
  4. "വിമർശനം ഭയന്ന് രാജിവെക്കില്ലെന്ന് രാജേന്ദ്ര പച്ചൗരി". മാതൃഭൂമി. 01 Sep 2010. Retrieved 2013 സെപ്റ്റംബർ 30. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]
പദവികൾ
മുൻഗാമി Chairman of the IPCC
2002–present
പിൻഗാമി
Incumbent