Jump to content

മീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
02:52, 1 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arjunkmohan (സംവാദം | സംഭാവനകൾ) (പുതിയ സോർട്ട്കീ വർഗ്ഗം:മീമുകൾ: " " ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു സംസ്കാരമോ ജനതയുടേയോ ഉള്ളിൽ പടരുന്ന ആശയമോ , സ്വഭാവമോ, ചിന്തയോ മീം എന്ന് പറയുന്നു (Eng: meme). സംസ്കാരിക ആശയങ്ങൾ ഒരു മനസ്സിൽ നിന്നു മറ്റൊന്നിലേക്ക് പകർത്താൻ ഉപകരിക്കുന്ന യൂണിറ്റ് ഒഫ് ഇൻഫോർമേഷനാണ് മീം. ഫാഷൻ, വസ്ത്രധാരണ രീതി, വ്യക്തികൾ പരസ്പരം അഭിവാദ്യം ചെയ്യുന്ന രീതികൾ, സാംസ്കാരിക ആശയങ്ങൾ എന്നിവ മുതൽ ഹാസ്യപ്രയോഗങ്ങൾ വരെ ഓരോ തരം മീം ആകുന്നു. ഉദാഹരണത്തിന് ഫ്ലൈയിങ്ങ് സ്പാഗറ്റി മോൺസ്റ്റർ ഒരു ഇന്റെർനെറ്റ് മീമാണ്. ശശി ആവുക എന്ന പ്രയോഗം മലയാളഭാഷയിലെ ഒരു മീമിന്റെ ഉദാഹരണമാണ്. [1] പ്രാചീന ഗ്രീക്ക് ഭാഷയിലെ മിമേമാ (μίμημα, Mimema) എന്ന വാക്കിൽ നിന്ന് മീം എന്ന വാക്ക് ഉണ്ടാക്കിയത് സുപ്രസിദ്ധ യുക്തിവാദി റിച്ചാർഡ് ഡോക്കിൻസാണ്. 1976 ൽ എഴുതിയ ദി സെൽഫിഷ് ജീൻ (The Selfish Gene) എന്ന പുസ്തകത്തിലാണ് അദ്ദേഹം മീമിനെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചത്. [2] പലതരം മീമുകൾ മനുഷ്യസമൂഹത്തിൽ പടരാൻ ശ്രമിക്കും അതിൽ വിജയിക്കുന്നവ നിലനിൽക്കുകയും, പരാജയപ്പെടുന്നവ വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യും. സമൂഹത്തിൽ മീമുകൾ പടരുന്ന രീതിയും പ്രകൃതി നിർദ്ധാരണത്തിലൂടെ ജീവപരിണാമം നടക്കുന്ന പ്രക്രിയയും തമ്മിൽ സാമ്യമുണ്ടെന്നാണ് ശ്രീ ഡോക്കിൻസ് പ്രസ്തുത കൃതിയിൽ സമർത്ഥിച്ചത്.


മീം എന്ന അറബി മുഹമ്മദ് എന്ന നാമത്തിൻ്റെ ചുരുക്കമായി മുസ് ലിംകൾ ഉപയോഗിക്കുന്നു.പ്രത്യേകമായി അക്ഷരത്തെ അവർ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-22. Retrieved 2013-01-18.
  2. Dawkins, Richard (1989), The Selfish Gene (2 ed.), Oxford University Press, p. 192, ISBN 0-19-286092-5, "We need a name for the new replicator, a noun that conveys the idea of a unit of cultural transmission, or a unit of imitation. 'Mimeme' comes from a suitable Greek root, but I want a monosyllable that sounds a bit like 'gene'. I hope my classicist friends will forgive me if I abbreviate mimeme to meme. If it is any consolation, it could alternatively be thought of as being related to 'memory', or to the French word même. It should be pronounced to rhyme with 'cream'."
"https://ml.wikipedia.org/w/index.php?title=മീം&oldid=3938646" എന്ന താളിൽനിന്ന് ശേഖരിച്ചത്