ഭൂമിബൊൽ അതുല്ല്യതെജ്
തായ്‌ലാന്റിലെ രാജാവായിരുന്നു ഭൂമിബൊൽ അതുല്യതെജ് (Thai: ภูมิพลอดุลยเดช| ⓘ (5 ഡിസംബർ 1927 – 13 ഒക്ടോബർ 2016). 1782 മുതൽ തായ്‌ലാന്റ് ഭരിക്കുന്ന ചക്രി രാജവംശത്തിലെ ഒൻപതാമത്തെ രാജാവ് ആണ് ഭൂമിബൊൽ അതുല്യതെജ്. ഇദ്ദേഹം രാമാ ഒൻപതാമൻ (Rama IX) എന്ന പേരിൽ കൂടി അറിയപ്പെടുന്നു. രാഷ്ട്രതലവന്മാരിൽ ഏറ്റവും നീണ്ട കാലം രാഷ്ട്രത്തവൻ ആയിരുന്ന വ്യക്തിയാണ് അതുല്യതേജ്. തായ്‌ലാന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവും കൂടി ആണ് ഇദ്ദേഹം. 1946 ജൂൺ 9-ന് അധികാരമേറ്റ ഇദ്ദേഹം 2016-ൽ അന്തരിക്കുന്നത് വരെ രാജാവായി തുടർന്നു. തായ്‌ലാന്റിലെ ഭരണ വ്യവസ്ഥ ഒരു ഭരണഘടനാപരമായ രാജവാഴ്ചയാണെങ്കിലും ഭൂമിബൊൽ അതുല്യതെജിന് തായ്‌ലാന്റൈൽ വ്യാപകമായ രാഷ്ട്രീയ സ്വാധീനമാണുണ്ടായിരുന്നത്. പല സന്ദർഭങ്ങളിലും ചില നിർണായക തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട്. [1][2]
അവലംബം
[തിരുത്തുക]- ↑ "A Royal Occasion speeches". Journal. Worldhop. 1996. Archived from the original on 12 May 2006. Retrieved 5 July 2006.
- ↑ ബി ബി സി ന്യൂസ് പ്രൊഫൈൽ