വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ
തിരുത്തലുകളും പുതിയ താളുകളും റോന്തു ചുറ്റിയതായി അടയാളപ്പെടുത്താൻ ഒരു ഉപയോക്താവിന് നൽകുന്ന അനുവാദമാണ് റോന്തു ചുറ്റൽ. റോന്തു ചുറ്റൽ പൂർത്തിയാകാത്ത തിരുത്തുകൾ സംശോധനം ചെയ്യാൻ ഉപയോക്താവിന് ഇതു വഴി സഹായിക്കുന്നു. റോന്തു ചുറ്റുക വഴി വിജ്ഞാനകോശസംബന്ധമല്ലാത്ത തിരുത്തുകൾ മറ്റുള്ള റോന്തുചുറ്റൽക്കാർക്ക് പെട്ടെന്ന് കണ്ടെത്താനും അത്തരം തിരുത്തുകൾ തിരസ്കരിക്കാനോ അനായാസം സാധിക്കുന്നു.
റോന്തു ചുറ്റാൻ അവകാശമുള്ള ഉപയോക്താക്കൾക്ക് റോന്തു ചുറ്റാത്ത പുതിയ താളുകളുടെ ചുവട്ടിൽ വലതു ഭാഗത്തായും, എഡിറ്റ് മാറ്റങ്ങൾ കാണിക്കുന്ന പേജിന്റെ വലതു ഭാഗത്ത് മുകളിലായും "[ഈ താളിൽ റോന്തുചുറ്റിയതായി രേഖപ്പെടുത്തുക]" എന്ന ഒരു ലിങ്ക് കാണാൻ സാധിക്കും. ഇതിനു പുറമേ തന്നെ റോന്ത് ചുറ്റാത്ത താളുകൾ പുതിയ താളുകളിൽ മഞ്ഞ നിറത്തിൽ പ്രമുഖമാക്കിക്കാട്ടുകയും ചെയ്യും. അതുപോലെ സമീപകാലമാറ്റങ്ങളിൽ റോന്തു ചുറ്റാത്ത തിരുത്തലുകളുള്ള വരിയിൽ താളിന്റെ പേരിന്റെ മുന്നിലായി ഒരു ! ആശ്ചര്യചിഹ്നം കൊണ്ട് അടയാളപ്പെടുത്തിയിരിക്കും. തിരുത്തലുകളും പുതിയ താളുകളും വിക്കിപീഡിയയുടെ ഉള്ളടക്കത്തിന് യോജിച്ചതാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തകയാണ് റോന്തു ചുറ്റൽ അവകാശമുള്ള ഉപയോക്താക്കൾ ചെയ്യേണ്ടത്. വിക്കിപീഡിയയ്ക്ക് അനുയോജ്യമായ ഉള്ളടക്കമാണെന്ന് ഉറപ്പുണ്ടങ്കിൽ ആ താളോ തിരുത്തോ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താം. അനുയോജ്യമല്ലാത്ത തിരുത്തലുകൾ തിരസ്കരിക്കുകയോ അല്ലെങ്കിൽ പുനഃക്രമപ്പെടുത്തുകയോ അതുമല്ലെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കാം. റോന്തു ചുറ്റാനുള്ള അവകാശം സ്വതേ എല്ലാ കാര്യനിർവാഹകർക്കും നൽകിയിട്ടുണ്ട്, വിശ്വസ്തരായ ഉപയോക്താക്കൾക്ക് അവശ്യപ്പെടുന്നതനുസരിച്ച് ഈ അവകാശങ്ങൾ നൽകാൻ കാര്യനിർവാഹകർക്ക് സാധിക്കും. ഈ അവകാശം വേണമെന്നുള്ള ഉപയോക്താക്കൾ കാര്യനിർവാഹകരുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ ഇവിടെ അപേക്ഷിക്കുകയോ ചെയ്യാം. സമൂഹത്തിന് ഉപയോക്താവിന്മേലുള്ള വിശ്വാസ്യത നഷ്ടപെട്ടാൽ ഈ അവകാശം തിരിച്ചെടുക്കുന്നതാണ്.
മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകരെക്കൂടാതെ 90 പേർ റോന്തുചുറ്റുന്നവരായുണ്ട്, ഈ അവകാശമുള്ള ആകെ ഉപയോക്താക്കളുടെ എണ്ണം 104 ആണ്.
പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം
തിരുത്തുകപുതിയ താളുകളിൽ മഞ്ഞ നിറത്തിൽ പ്രമുഖമായി കാണിക്കപ്പെട്ടിട്ടുള്ള താളുകൾ റോന്തു ചുറ്റപ്പെട്ടിട്ടില്ല എന്നാണ് കാണിക്കുന്നത്, അതായത് ആ താൾ ആരും സംശോധനം ചെയ്തിട്ടില്ല. ഇത്തരം താളുകൾ പരിശോധിക്കുന്ന സമയത്ത് ഉള്ളടക്കം വിക്കിപീഡിയയക്കനുയോജ്യമാണങ്കിൽ ആ താളിൽ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താം, അല്ലാത്തവ നീക്കം ചെയ്യാനായി നിർദ്ദേശിക്കുകയുമാകാം. താൾ റോന്തു ചുറ്റണോ എന്ന കാര്യത്തിൽ ഉറപ്പില്ലങ്കിൽ ആ താൾ റോന്തു ചുറ്റാതിരിക്കുക, മറ്റൊരു എഡിറ്റർ ആ താൾ പിന്നീട് സംശോധനം ചെയ്തുകൊള്ളും.
ഒരു താൾ റോന്തു ചുറ്റുന്നതിനായി താളിന്റെ ചുവട്ടിൽ വലത്തേഭാഗത്തായുള്ള "[ഈ താളിൽ റോന്തുചുറ്റിയതായി രേഖപ്പെടുത്തുക]" എന്ന ലിങ്കിൽ ഒരു ക്ലിക്ക് ചെയ്താൽ മതിയാകും.
ഏതൊക്കെ റോന്തു ചുറ്റാം
തിരുത്തുക- വിക്കിപീഡിയയുടെ ഉള്ളടക്കത്തിനനുയോജ്യമായ എന്തും റോന്തു ചുറ്റാം.
ഏതൊക്കെ റോന്തു ചുറ്റരുത്
തിരുത്തുക- അനുയോജ്യമായ ഉള്ളടക്കമാണോ എന്നുറപ്പില്ലാത്തവയും, വിക്കി ഉള്ളടക്കത്തിനു ചേരാത്തവയും.
തിരുത്തലുകൾ റോന്തു ചുറ്റുന്നതെങ്ങനെ?
തിരുത്തുകസമീപകാലമാറ്റങ്ങളിലെ റോന്തു ചുറ്റാത്ത എഡിറ്റിലെ (മാറ്റം) - എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. അപ്പോൾ തുറന്നു വരുന്ന താളിൽ വലതുഭാഗത്തായി "[റോന്തുചുറ്റിയതായി അടയാളപ്പെടുത്തുക]" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക വഴി തിരുത്തലുകൾ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താം. തിരുത്ത് വിക്കിപീഡിയയക്കനുയോജ്യമാണങ്കിൽ ആ താളിൽ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താം, അല്ലാത്ത മാറ്റം തിരസ്കരിക്കുകയോ റോൾബാക്ക് ചെയ്യുകയോ ചെയ്യാം.
മാറ്റം തിരസ്കരിക്കുന്ന സമയം വിക്കിപീഡിയയിലെ സാമാന്യ മര്യാദയനുസരിച്ച് താളിന്റെ സംവാദ താളിലോ, ഉപയോക്താവിന്റെ സംവാദ താളിലൊ തിരസ്കരണത്തിന്റെ കാരണങ്ങൾ വ്യക്തമാക്കുക.
സ്വതേ റോന്തുചുറ്റുന്നവർ
തിരുത്തുകറോന്തുചുറ്റുന്ന പോലെയുള്ള മറ്റൊരു അവകാശമാണ് സ്വതേ റോന്തുചുറ്റുൽ. സ്വതേ റോന്തുചുറ്റാനുള്ള അവകാശമുള്ള ഉപയോക്താക്കൾ നിർമ്മിക്കുന്ന പുതിയ താളുകളും തിരുത്തലുകളും സ്വയം റോന്തു ചുറ്റപ്പെട്ടതായി അടയാളപ്പെടുത്തും. ഉപയോക്താക്കൾ സ്വതേ റോന്തു ചുറ്റന്നതു വഴി റോന്തു ചുറ്റേണ്ട തിരുത്തലുകളുടെ പട്ടികയിൽ നിന്ന് ആ തിരുത്തലുകൾ ഒഴിവാകും.
സ്വതേ റോന്തുചുറ്റുന്നവർക്ക് മറ്റുള്ളവരുടെ തിരുത്തലുകൾ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താൻ സാധിക്കുകയില്ല, അതുപോലെ സ്വതേ റോന്തു ചുറ്റാൻ അവകാശമില്ലാത്ത റോന്തുചുറ്റൽക്കാരനായ ഉപയോക്താവിന്റെ സ്വന്തം എഡിറ്റുകൾ തനിയെ റോന്തു ചുറ്റാനും സാധിക്കുകയില്ല.
മറ്റു കുറിപ്പുകൾ
തിരുത്തുക- എല്ലാ റോന്തു ചുറ്റൽ രേഖകളും റോന്തുചുറ്റൽ രേഖയിൽ കാണാം. ഇതിൽ ഉപയോക്തൃനാമം, താളിന്റെ പേര്, റോന്തുചുറ്റിയ പതിപ്പ് എന്നീ വിവരങ്ങൾ ലഭ്യമാണ്.
- കാര്യനിർവാഹകരും, യന്ത്രങ്ങളും, സ്വതേറോന്തു ചുറ്റുന്ന ഉപയോക്താക്കളും നിർമ്മിച്ച താളുകളും, തിരുത്തലുകളും തനിയേ റോന്തു ചുറ്റിയതായി അടയാളപ്പെടുത്തും.
- സമീപകാലമാറ്റങ്ങളിലെ റോന്തു ചുറ്റിയ മാറ്റങ്ങൾ മറയ്ക്കുക എന്ന രീതി ക്രമീകരിച്ചാൽ സംശോധനം നടത്തിയ മാറ്റങ്ങൾ ഒഴിവാക്കി കാണാം.
- റോന്തു ചുറ്റാത്ത തിരുത്തലുകൾ 720 മണിക്കൂറിന് (30 ദിവസങ്ങൾ) ശേഷം റോന്തുചുറ്റാത്ത തിരുത്തലുകളുടെ പട്ടികയിൽ നിന്നും നീക്കപ്പെടും.
സി.എസ്.എസ്. ക്ലാസുകൾ
തിരുത്തുകറോന്തുചുറ്റലുമായി ബന്ധപ്പെട്ട രണ്ട് സി.എസ്.എസ്. ക്ലാസുകളുണ്ട്, അവയെപ്പറ്റി അറിയുന്നത് ഗുണകരമായിരിക്കും,
- പുതിയ താളുകളിൽ റോന്തു ചുറ്റപ്പെടാത്ത ലേഖനങ്ങൾക്കുള്ള
.not-patrolled
ക്ലാസ്സ്, ഇത് പട്ടികയിലെ റോന്തുചുറ്റപ്പെടാത്ത താളുകൾ മഞ്ഞനിറത്തിലുള്ള പശ്ചാത്തലം കൊടുത്ത് തരം തിരിക്കുന്നു, ഇതിന് ഒരു പ്രശ്നമുണ്ട് വർണ്ണാന്ധതയുള്ള ഉപയോക്താക്കൾക്ക് മഞ്ഞനിറം തിരിച്ചറിയുവാൻ സാധിക്കില്ല, അങ്ങനെയുള്ളവർക്കും സ്വതവേയുള്ള മഞ്ഞ പശ്ചാത്തലം ഇഷ്ടപ്പെടാത്തവർക്കും സ്വന്തം പ്രദർശനശൈലി എഴുതിക്കൊടുക്കുവാൻ സാധിക്കും. അതിനായ് സ്വന്തം സി.എസ്.എസ് ഫയലിൽ (എന്റെ ക്രമീകരണങ്ങൾ എന്ന താളിൽ, തിരഞ്ഞെടുത്തിരിക്കുന്ന ദ്ര്യശ്യരൂപത്തിന്റെ സി.എസ്.എസ് ഫയലാണ് സ്വന്തം സി.എസ്.എസ്).not-patrolled
എന്ന സി.എസ്.എസ് ക്ലാസിന്റെ ദ്ര്യശ്യരൂപം എങ്ങനെയായിരിക്കണമെന്ന് പറഞ്ഞു കൊടുക്കാൻ സാധിക്കും, ഇത് സ്വതവേയുള്ള സി.എസ്.എസ് സ്റ്റൈലിനെ മറികടന്നു കൊള്ളൂം. ഉദാഹരണത്തിൻ.not-patrolled { border: 2px solid black }
- പുതിയ താളുകളുടെ താഴെ വലത്തേയറ്റത്തായി കാണുന്ന ഈ താളിൽ റോന്തുചുറ്റിയതായി രേഖപ്പെടുത്തുക എന്ന ലിങ്കിന്റെ സി.എസ്.എസ് ക്ലാസായ
.patrollink
ആണ് അടുത്തത്. ഇതും സ്വന്തം സി.എസ്.എസിൽ മാറ്റം വരുത്തി ആവശ്യാനുസരണം രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും. ഉദാഹരണത്തിന്.patrollink { font: bold small sans-serif; padding:2px }
ഇതും കാണുക
തിരുത്തുക- മുൻപ്രാപനം ചെയ്യൽ - നശീകരണപ്രവർത്തനം തടായനുള്ള മറ്റൊരുപകരണം
- റോന്തുചുറ്റൽ രേഖ - എല്ലാ റോന്തു ചുറ്റൽ രേഖകളും
- {{Patroller}} – റോന്തുചുറ്റുന്ന ഉപയോക്താക്കൾക്ക് അവരുടെ ഉപയോക്തൃതാളിൽ ഈ ഫലകം ചേർക്കാം.
- {{User wikipedia/Patroller}} – താങ്കൾ റോന്തുചുറ്റുന്നവനാണ് എന്ന് കാണിക്കാൻ ഉപയോഗിക്കുന്ന യൂസർ ബോക്സ്.
- {{subst:PatrollerWelcome}} – കാര്യനിർവാഹകർ ഉപയോക്താക്കൾക്ക് ഈ സൗകര്യം ഏർപ്പെടുത്തിയ ശേഷം ഈ ഫലകം ഉപയോഗിച്ച് സംവാദതാളിൽ കുറിപ്പിടാവുന്നതാണ്.