വിക്കിഡാറ്റ

വിക്കിമീഡിയയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഡാറ്റാബേസ് ആണിത്. സന്നദ്ധ പ്രവര്‍ത്തക

മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന‌‌ ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.

വിക്കിഡാറ്റ
Wikidata logo
Main page of Wikidata
യു.ആർ.എൽ.www.wikidata.org
വാണിജ്യപരം?അല്ല
ലഭ്യമായ ഭാഷകൾബഹുഭാഷ
ഉടമസ്ഥതവിക്കിമീഡിയ ഫൗണ്ടേഷൻ
നിർമ്മിച്ചത്വിക്കിമീഡിയ കമ്മ്യൂണിറ്റി
തുടങ്ങിയ തീയതി30 ഒക്ടോബർ 2012 (2012-10-30)

ഇനത്തിൽ കേന്ദ്രീകരിക്കുന്ന ഒരു ഡോക്യുമെന്റെഡ് അധിഷ്ടിത ഡാറ്റാബേസ് ആണ് വിക്കിഡാറ്റ. ഓരോ ഇനവും ഓരോ വിഷയത്തെ (അല്ലെങ്കിൽ വിക്കിപീഡിയ കൈകാര്യം ചെയ്യുന്ന അഡ്മിൻസ് നിയന്ത്രിക്കുന്ന പേജുകൾ) പ്രതിനിധീകരിക്കുന്നു. അത് Q എന്ന അക്ഷരത്തിന് ശേഷം വരുന്ന ഒരു യുണീക്ക് നമ്പർ വച്ച് തിരിച്ചറിയപ്പെടുന്നു. ഉദാഹരണത്തിന് രാഷ്ട്രീയത്തിന്റെ (പൊളിറ്റിക്സ്) ഇനം (ഐറ്റം) Q7163 ആണ്. ഇത് Qഐഡി എന്ന് അറിയപ്പെടുന്നു. ഒരു വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ ഭാഷാഭേദമന്യേ വിവർത്തനം ചെയ്ത് ലഭിക്കുന്നതിന് സഹായിക്കുന്നു. ഒരു ഇനത്തിന് ഒന്നിൽ കൂടുതൽ സ്റ്റേറ്റ്‍മെന്റുകൾ ഉണ്ടാകാം. കീ വാല്യു ജോഡി എന്ന രീതിയിൽ സ്റ്റേറ്റ്മെന്റ് ഉണ്ടാക്കി വിവരങ്ങൾ ഇനത്തിൽ ചേർക്കാം. ഇതിൽ ഓരോ സ്റ്റേറ്റ്‍മെന്റിനും(കീ) അനുസൃതമായ മൂല്യങ്ങളും രേഖപ്പെടുത്തുന്നു.

 
വിക്കിഡാറ്റയിൽ ഉപോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടേംസുകൾ
User:RanjithSiji Explaining what is wikidata in malayalam. It was recorded on Wikidata 6th Birthday Celebration.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിക്കിഡാറ്റ&oldid=3645004" എന്ന താളിൽനിന്ന് ശേഖരിച്ചത്