1903-ൽ ജോൺ വില്യം വാട്ടർ ഹൌസ് സൃഷ്ടിച്ച പ്രീ-റാഫേലൈറ്റ് ശൈലിയിലെ ഒരു എണ്ണച്ചായാചിത്രമാണ് ബോറിയാസ് . വടക്കൻ കാറ്റിന്റെ ഗ്രീക്ക് ദേവനായ ബോറിയാസിൻറെ[1] പേരാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. കാറ്റിൽ നിന്ന് ഉലയുന്ന ഒരു പെൺകുട്ടിയെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

Boreas
കലാകാരൻJohn William Waterhouse
വർഷം1903
MediumOil on canvas
സ്ഥാനംPrivate collection

1904 റോയൽ അക്കാഡമി കുറിപ്പുകൾ ചിത്രത്തിലെ വിഷയത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു. "സ്ലെയിറ്റ് നിറത്തിലും നീലനിറത്തിലും വസ്ത്രം ധരിച്ച ഒരു യുവതി വസന്തകാലത്ത് പിങ്ക് പുഷ്പവും ഡാഫോഡിലും നിറഞ്ഞ ശക്തമായ കാറ്റടിക്കുന്ന നിരത്തിലൂടെ കടന്നുപോകുന്നു".[2]

  1. J., J.; Robert-Scott; Liddell, Henry George; Jones, Henry Stuart (1940). "A Greek-English Lexicon". The Classical Weekly. 34 (8): 86. doi:10.2307/4341055. ISSN 1940-641X.
  2. "Boreas". jwwaterhouse.com. Archived from the original on 2007-05-13.