ഫോർവോ
ഫോർവോ.കോം എന്നത് ഉച്ചാരണശേഖരം ഉൾകൊള്ളുന്ന ഒരു വെബ്സൈറ്റാണ്. വിവിധ ഭാഷകളുടെ പഠനം സുഗമമാക്കാനെന്ന ഉദ്ദേശത്തോടു കൂടി തുടങ്ങിയ വെബ്‌സൈറ്റിൽ വാക്കുകളുടെ ഉച്ചാരണം അപ്‌ലോഡ് ചെയ്യാനും, ശ്രവിക്കാനും, ഡൗൺലോഡ് ചെയ്യാനും സാധിക്കും. 2007-ൽ സഹ-സ്ഥാപകനായ ഇസ്രയേൽ റൊന്ദൊന്റെ മനസ്സിലുദിച്ച ആശയം 2008-ൽ ഫലത്തിൽ വരികയായിരുന്നു.[1] സ്പെയിനിലെ സൻ സെബാസ്ത്യനിലുള്ള ഫോർവോ മീഡിയ എസ്.എൽ. ആണ് വെബ്സൈറ്റിന്റെ ഉടമസ്ഥർ. ഇൻറർനെറ്റിൽ ലഭ്യമായിട്ടുള്ളതിൽ വെച്ച് ലോകത്തിലെ ഏറ്റവും വലിയ ഉച്ചാരണസഹായിയാണ് ഫോർവോയെന്ന് വെബ്സൈറ്റിന്റെ പേജിൽ പറഞ്ഞിരിക്കുന്നു.[2] 2013-ൽ ടൈമിന്റെ 50 മികച്ച വെബ്സൈറ്റുകളുടെ കൂട്ടത്തിൽ ഫോർവോയും ഉൾപ്പെട്ടിരുന്നു.[3]
വിഭാഗം | |
---|---|
ഉടമസ്ഥൻ(ർ) | ഫോർവോ മീഡിയ എസ്.എൽ. |
യുആർഎൽ | forvo.com, pronuncionary.com |
വാണിജ്യപരം | അതെ |
അംഗത്വം | ഐച്ഛികം, പക്ഷെ ഉച്ചാരണങ്ങൾ ഡൗൺലോഡ് ചെയ്യണമെങ്കിൽ ആവശ്യമാണ് |
ആരംഭിച്ചത് | ജനുവരി 2008 |
ഉള്ളടക്കത്തിൻ്റെ അനുമതിപത്രം | ക്രിയേറ്റീവ് കോമൺസ് ലൈസൻസ് |
ഫോർവോയിലുള്ള എല്ലാ ശബ്ദരേഖകളും അതിലെ ഉപയോക്താക്കൾ സൃഷ്ടിച്ചതാണ്. ഉപയോക്താക്കൾക്ക് മറ്റ് ഉച്ചാരണങ്ങൾ ശ്രവിച്ച് അത് നല്ലതാണോ അല്ലയോ എന്ന് വോട്ട് ചെയ്യാനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഉച്ചാരണങ്ങൾ നിരൂപണം ചെയ്ത് അതിന്റെ നിലാവാരം പരിശോധിക്കാൻ സ്വയംസേവകരായ ഒരു കൂട്ടം സംശോധകരുമുണ്ട്. നിലവിൽ 330 ഭാഷകളെ ഇതിൽ പിന്തുണയ്ക്കുന്നു.[4]
അവലംബങ്ങൾ
തിരുത്തുക- ↑ "Bombilla = Light bulb".
- ↑ "About Forvo". Retrieved 2010-09-26.
- ↑ "Time Best Websites of 2013". 2013-05-06.
- ↑ "pronunciation guide. Recent collaborators". Forvo. Retrieved 2012-03-13.