ഇന്ത്യൻ സംസ്ഥാനമായ ബിഹാറിന്റെ തലസ്ഥാനമാണ് പട്ന ഉച്ചാരണം (ഹിന്ദി: पटना) തുടർച്ചയായി ജനവാസം ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ലോകത്തിലേയ്ക്കും തന്നെ പുരാതനമായ നഗരങ്ങളിൽ ഒന്നാണ് പട്ന.

പട്ന

പാടലിപുത്ര
Metropolitan City
Clockwise from top: Gandhi Maidan Marg, Buddha Smriti Park, Skyline near Biscomaun Bhawan, Patna Museum, Gandhi's statue, Mithapur Over Bridge and river Ganga
Clockwise from top: Gandhi Maidan Marg, Buddha Smriti Park, Skyline near Biscomaun Bhawan, Patna Museum, Gandhi's statue, Mithapur Over Bridge and river Ganga
Nickname(s): 
Ancient village of ‘Patali’[1]
രാജ്യം India
Stateബീഹാർ
മേഖലമഗധ
ഡിവിഷൻപട്ന
ജില്ലപട്ന
Ward72 wards
ഭരണസമ്പ്രദായം
 • ഭരണസമിതിPatna Municipal Corporation
 • മേയർAfzal Imam (JDU)
ഉയരം
53 മീ(174 അടി)
ജനസംഖ്യ
 (2011)[2]
 • Metropolitan City16,83,200
 • ജനസാന്ദ്രത1,803/ച.കി.മീ.(4,670/ച മൈ)
 • മെട്രോപ്രദേശം20,46,652
 • Metro rank
18th IN
Demonym(s)Patnaite[4][5]
Languages
 • Spokenഹിന്ദി, മഗധി, മൈഥലി, ഭോജ്‌പുരി, ഉർദു, ഇംഗ്ലീഷ്[6]
സമയമേഖലUTC+5:30 (IST)
PIN
80 XXXX
Telephone code+91-612
ISO കോഡ്IN-BR-PA
വാഹന റെജിസ്ട്രേഷൻBR 01
Sex ratio1.13 [2] /
Literacy84.71%
Lok Sabha constituencyPatna Parliamentary Constituency, Pataliputra Parliamentary Constituency, Patna Sahib Parliamentary Constituency
Vidhan Sabha constituencyBakhtiyarpur(180), Digha(181), Bankipur(182), Kumhrar(183), Patna Sahib(184), Fatuha(185), Danapur(186), Maner(187), Phulwari-SC(188)
Planning agencyPatna Regional Development Authority
Civic agencyPMC
Distance from Delhi1,015 കിലോമീറ്റർ (631 മൈ) NE (land)
ClimateCwa (Köppen)
Precipitation1,100 മില്ലിമീറ്റർ (43 ഇഞ്ച്)
Avg. annual temperature26 °C (79 °F)
Avg. summer temperature30 °C (86 °F)
Avg. winter temperature17 °C (63 °F)
വെബ്സൈറ്റ്www.patna.nic.in

ആധുനിക പട്ന നഗരം ഗംഗയുടെ തെക്കേ കരയിലാണ്. ഇവിടെ ഘാഗ്ര, സോൻ, ഗൻഡക് എന്നീ നദികൾ ചേർന്ന് ഗംഗ പട്നയുടെ വശത്തുകൂടി ഒഴുകുന്നു. നഗരത്തിനടുത്ത് ഗംഗ കണ്ണെത്താത്ത വീതിയിൽ വിശാലമാണ്.

ഏകദേശം 1,800,000 ജനങ്ങൾ വസിക്കുന്ന പട്ന നഗരം ഏകദേശം 25 കിലോമീറ്റർ നീളവും 9 മുതൽ 10 വരെ കിലോമീറ്റർ വീതിയും ഉള്ളതാണ്.

ബുദ്ധമത, ജൈന തീർത്ഥാടന കേന്ദ്രങ്ങളായ വൈശാലി, രാജ്ഗിർ (രാജ്ഗ്രിഹ), നളന്ദ, ബോധ്ഗയ, പവപുരി, എന്നിവ പട്നയ്ക്ക് അടുത്താണ്. സിഖ് മത വിശ്വാസികൾക്കും പുണ്യനഗരമാണ് പട്ന. സിഖ് മതത്തിലെ പത്താമത്തെയും അവസാനത്തെയും മനുഷ്യ ഗുരു ആയ ഗുരു ഗോബിന്ദ് സിങ്ങ് പട്നയിലാണ് ജനിച്ചത്. മുകളിൽ പറഞ്ഞ എല്ലാ പുണ്യസ്ഥലങ്ങളിലേയ്ക്കുമുള്ള പ്രധാന കവാടമാണ് പട്ന. നഗരത്തിനുള്ളിലും ചുറ്റുമായും ഉള്ള സ്മാരകങ്ങൾ നഗരത്തിന്റെ ചരിത്രത്തെയും പ്രൗഢമായ ഭൂതകാലത്തെയും കുറിക്കുന്നു.

സംസ്ഥാനത്തിന്റെ ഭരണകേന്ദ്രവും ചരിത്ര പ്രധാനമായ നഗരവും എന്നതിലുപരി പട്ന ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രവും ആതുരശുശ്രൂഷ കേന്ദ്രവും ആണ്. തദ്ദേശീയർക്കിടയിൽ പട്ന നഗരം എന്ന് അറിയപ്പെടുന്ന മതിലുകെട്ടി തിരിച്ച പ്രദേശം ഒരു പ്രധാന വാണിജ്യകേന്ദ്രമാണ്

ചരിത്രം

തിരുത്തുക

പാടലീപുത്രം എന്നായിരുന്നു പട്നയുടെ പഴയകാലനാമം. മഗധയിലെ നന്ദവംശത്തിൽ പെട്ട ബിംബിസാരൻ ആയിരുന്നു വൈശാലി ആക്രമിക്കുന്നതിനായി പാടലീപുത്രത്തിൽ ഒരു കോട്ട പണിതത്. ബിംബിസാരന്റെ പുത്രൻ അജാതശത്രു മഗധയുടെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി[7]. തുടർന്ന് മൗര്യസാമ്രാജ്യകാലത്തും പാടലീപുത്രം അവരുടെ തലസ്ഥാനമായി തുടർന്നു.

ഷേർഷയുടെ കാലത്ത് ഈ നഗരം പുനർനിർമ്മിക്കപ്പെട്ട് പട്ന എന്ന പേരിൽ അറിയപ്പെട്ടു.

  1. "History of Patna". National Informatics Centre. Government of Bihar. 10 January 10, 2002. Archived from the original on 2007-08-10. Retrieved 2007-09-10. {{cite web}}: Check date values in: |date= (help)
  2. 2.0 2.1 "Provisional Population Totals, Census of India 2011; Cities having population 1 lakh and above" (PDF). Office of the Registrar General & Census Commissioner, India. Retrieved 26 March 2012.
  3. "Provisional Population Totals, Census of India 2011; Urban Agglomerations/Cities having population 1 lakh and above" (PDF). Office of the Registrar General & Census Commissioner, India. Retrieved 26 March 2012.
  4. Patnaite makes it to records book twice with collection of editorials Archived 2013-12-02 at the Wayback Machine. The Times of India. Retrieved Mar 17, 2013
  5. Dual entry for Patnaite in Limca book Archived 2013-08-18 at the Wayback Machine. Hindustan Times Patna. Retrieved April 28, 2013
  6. "About District". Patna.bih.nic.in. 2004-01-01. Archived from the original on 2013-05-09. Retrieved 2013-12-04.
  7. ഇഗ്നോയുടെ ഗ്യാൻ വാണി റേഡിയോ, പരിപാടി:കിശോർ ജഗത് (മൗര്യകാലത്തെ പാടലീപുത്രം), പ്രക്ഷേപണം:2008 മാർച്ച് 5



പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പട്ന&oldid=3968409" എന്ന താളിൽനിന്ന് ശേഖരിച്ചത്