1982-ൽ വിജയൻ കാരോട്ടിന്റെ കഥക്ക് ജോൺപോൾ തിരക്കഥയും വിജയൻ സംഭാഷണവും എഴുതി ഭരതന്റെ സംവിധാനത്തിൽ നെടുമുടി വേണു, ജലജ, ഭരത് ഗോപി, എന്നിവരെ കേന്ദ്ര കഥപാത്രങ്ങളാക്കി പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മർമ്മരം.[1]. എൻ.എൻ.ഫിലിംസിന്റെ ബാനറിൽ വിജയൻ കാരോട്ട്, രാമചന്ദ്രൻ തുടങ്ങിയവർ ചിത്രം നിർമ്മിച്ചു.[2] ജോൺസൺ പശ്ചാത്തലസംഗീതമൊരുക്കി. കാവാലം എഴുതിയവരികൾക്ക് എം.എസ് വി സംഗീതമൊരുക്കി. [3]1982-ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരള സർക്കാർപുരസ്കാരവും, കാവാലം നാരായണപ്പണിക്കർക്ക് മികച്ച ഗാനരചയിതാവിനുള്ള കേരള സർക്കാർ പുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചു.

മർമ്മരം
സംവിധാനംഭരതൻ
നിർമ്മാണംവിജയൻ കാരോട്ട്
രാമചന്ദ്രൻ
രചനവിജയൻ കാരോട്ട്
തിരക്കഥജോൺപോൾ
സംഭാഷണംവിജയൻ കാരോട്ട്
അഭിനേതാക്കൾനെടുമുടി വേണു
ജലജ
ഗോപി
മീന
സംഗീതംഎം.എസ് വി
ഗാനരചനകാവാലം
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംഎൻ‌. പി. സുരേഷ്
സ്റ്റുഡിയോവിജയാ മൂവീസ് റിലീസ്
വിതരണംസെന്റ്രൻ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 5 നവംബർ 1982 (1982-11-05)
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാതന്തു

തിരുത്തുക

ഒരു സ്കൂൾ ഹെഡ്മാസ്റ്റർ അവിടത്തെ സംഗീതാദ്ധ്യാപികയായുമായി പ്രണയത്തിലാകുന്നതാണ് ഈ ചിത്രത്തിന്റെ കഥാതന്തു. ഈ അദ്ധ്യാപികയുടെ ഭർത്താവ് ഒരു രാഷ്ട്രീയപ്രവർത്തകനാണ്.

കഥാപാത്രങ്ങളും അഭിനയിച്ചവരും[4]

തിരുത്തുക
ക്ര.നം. താരം വേഷം
1 നെടുമുടി വേണു നാരായണ അയ്യർ
2 ജലജ നിർമ്മല
3 ഗോപി ഗോപി (നിർമ്മലയുടെ ഭർത്താവ്
4 മീന നാരായണ അയ്യരുടെ അമ്മ
5 ജോസ് ദേവൻ
6 കെ.പി.എ.സി. ലളിത ത്രേസ്യാമ്മ
7 ലളിതശ്രീ മിസിസ്. ശേഷാദ്രി
8 സൈറ ഭാനു
9 അംബുജാക്ഷൻ

ഗാനങ്ങൾ : കാവാലം നാരായണപ്പണിക്കർ
ഈണം :എം.എസ്. വിശ്വനാഥൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അംഗം പ്രതി അനംഗൻ ഉണ്ണി മേനോൻ,എസ്. ജാനകി ആഭേരി
കർണ്ണാമൃതം കണ്ണന്‌ കർണ്ണാമൃതം എസ് ജാനകി ഹിന്ദോളം
ഓം എസ് ജാനകി
വട്ടത്തിൽ വട്ടാരം എസ് ജാനകി ,കോറസ്‌

-

  1. "മർമ്മരം (1982)". www.malayalachalachithram.com. Retrieved 2021-10-20.
  2. "മർമ്മരം (1982)". Retrieved 2021-10-21.
  3. "മർമ്മരം (1982)". malayalasangeetham.info. Archived from the original on 2015-03-19. Retrieved 2021-10-21.
  4. "മർമ്മരം (1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 21 ഒക്ടോബർ 2021. {{cite web}}: Cite has empty unknown parameter: |1= (help)
  5. "മർമ്മരം (1982)". malayalasangeetham.info. Archived from the original on 2015-03-19. Retrieved 2021-10-21.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മർമ്മരം&oldid=3789344" എന്ന താളിൽനിന്ന് ശേഖരിച്ചത്