ഒരു അമേരിക്കൻ കലാ ചരിത്രകാരിയും അമേരിക്കൻ സർവകലാശാലയിലെ എമിറിറ്റസ് പ്രൊഫസറുമാണ് മേരി ഡൂബസ് ഗാർരാഡ് (ജനനം 1937).[1][2] "ഫെമിനിസ്റ്റ് ആർട്ട് സിദ്ധാന്തത്തിന്റെ" സ്ഥാപകരിലൊരാളാണ്.[2] ബറോക്ക് ചിത്രകാരി ആർട്ടിമീസിയ ജെന്റൈൽസ്ച്ചിയുടെ കലാലോകത്തെക്കുറിച്ചുള്ള പഠനം ശ്രദ്ധേയമായിരുന്നു.[3]

മേരി ഡി ഗാരാർഡ്

പിഎച്ച്ഡി
ജനനം1937 (വയസ്സ് 86–87)
ദേശീയതഅമേരിക്കൻ
തൊഴിൽകലാ ചരിത്രകാരി
പുരസ്കാരങ്ങൾ
Academic background
Educationജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി
ഹാർവാർഡ് സർവകലാശാല
Academic work
Disciplineഫെമിനിസ്റ്റ് കല ചരിത്രം
Institutionsഅമേരിക്കൻ സർവകലാശാല
Main interestsആർട്ടിമീസിയ ജെന്റൈൽസ്ച്ചി
Notable works'ആർട്ടിമീസിയ ജെന്റൈൽസ്ച്ചി: ഇറ്റാലിയൻ ബരോക്ക് ആർട്ടിലെ സ്ത്രീ ഹീറോയുടെ ചിത്രം ' (1996)

വിദ്യാഭ്യാസം

തിരുത്തുക

സോഫ ന്യൂക്യാംബ് മെമ്മോറിയൽ കോളേജിൽ, നിന്ന് 1958-ൽ ബിരുദവും 1960, ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് എം.എ. യും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി. യും നേടി.[4]

1974 മുതൽ 1976 വരെ, വുമൺസ് കോക്കസ്സ് ഫോർ ആർട്ടിന്റെ രണ്ടാമത്തെ ദേശീയ പ്രസിഡൻറായിരുന്നു ഗാരാർഡ്. [1] 1970-കളിൽ ഇവരുടെ ഫെമിനിസ്റ്റ് രചനകളായ "ഓഫ് മെൻ, വിമൻ ആൻഡ് ആർട്ട്: സം ഹിസ്റ്റോറിക്കൽ റിഫ്ലക്ഷൻസ്" (ആർട്ട് ജേർണൽ, 1976), "ഫെമിനിസം: ഹാസ് ഇറ്റ് ചേഞ്ച്ഡ് ആർട്ട് ഹിസ്റ്ററി?" (ഹെരെസിസ്, 1978) എന്നിവ കലാലോകത്ത് ശ്രദ്ധിക്കപ്പെട്ടു. നോർമ ബ്രോഡേയോടൊപ്പം കലയുടെ ചരിത്രത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ എഴുതി. 2007 ൽ കാറ്റ്സെൻ ആർട്ട് സെന്ററിൽ ക്ലെയിംങ് സ്പേസ്: സം അമേരിക്കൻ ഫെമിനിസ്റ്റ് ഒറിജിനേറ്റർസ് എന്ന പേരിൽ ഒരു എക്സിബിഷൻ ക്യൂറേറ്റ് ചെയ്തു..[1]

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • Artemisia Gentileschi: The Image of the Female Hero in Italian Baroque Art (Princeton: Princeton University Press, 1989), ISBN 9780691002859[3]
  • Artemisia Gentileschi Around 1622: The Shaping and Reshaping of an Artistic Identity (University of California Press, 2001), ISBN 9780520228412[3]

നോർമ ബ്രോഡേയോടൊപ്പം]

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
* കോളേജ് ആർട്ട് അസോസിയേഷൻ, കമ്മിറ്റി ഓൺ വിമൻ, "ഫെമിനിസ്റ്റ് സ്കോളർഷിപ്പ് പയനിയർ" (നോർമ ബ്രോഡേയോടൊപ്പം), 2000
  1. 1.0 1.1 1.2 Love, Barbara J., ed. (2006). Feminists Who Changed America 1963-1975. Urbana: University of Illinois Press. p. 168.
  2. 2.0 2.1 Gopnik, Blake (5 October 2008). "Expanded Text of Mary Garrard Interview". The Washington Post. Retrieved 10 March 2015.
  3. 3.0 3.1 3.2 Pollock, Griselda (1990). "Rev. of Garrard, Artemisia Gentileschi". The Art Bulletin. 72 (3): 499–505.
  4. "Faculty Profile: Mary Garrard". American University (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 3 March 2018.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; dawson എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മേരി_ഗാരാർഡ്&oldid=3778323" എന്ന താളിൽനിന്ന് ശേഖരിച്ചത്