മലതക്കാളിക്കീര
തെക്കേ അമേരിക്കൻ വംശജനായ ഒരു കുറ്റിച്ചെടിയാണ് പൊട്ടപ്പാലച്ചെടി, കരിമ്പൊട്ടി, മൊട്ടാംബ്ലി, ഞൊട്ടയ്ക്ക, ഗോൾഡൻ ബറി എന്നിങ്ങനെ മറ്റ് അനവധി പേരുകളിലും മലതക്കാളിക്കീര അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Physalis peruviana). ദക്ഷിണാഫ്രിക്ക, അമേരിക്ക, ഇന്ത്യ, ചൈന എന്നിവിടങ്ങളിലാണ് പൊതുവായി ഈ സസ്യത്തെ കണ്ടുവരുന്നത്. കേരളത്തിൽ വർഷകാലത്ത് കാട്ടിലും തൊടിയിലുമൊക്കെയായി ഇവ ധാരാളമായി കാണാവുന്നതാണ്. കായയുടെ ഉള്ളിൽ കാണുന്ന ചെറിയതക്കാളി പോലെയുള്ള ഫലം തിന്നാൻ കൊള്ളുന്നതാണ്. വൈറ്റമിൻ സിയും എയും ഈ ചെടിയുടെ ഫലത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ജൈവസംയുക്തളായ പോളിഫിനോൾ, കാറോടിനോയിഡ് എന്നിവ ഇതിൻറെ ഫലത്തിൽ അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദം നിയന്ത്രിക്കാൻ ഉപയോഗിക്കാറുണ്ട്. കാത്സ്യം, ഫോസ്ഫറസ് എന്നിവയും ഇതിലടങ്ങിയിരിക്കുന്നു. കൊഴുപ്പും കലോറിയും തീരെക്കുറവായ ഈ ഫലം പ്രമേഹ രോഗികൾക്കും ഉത്തമമാണ്. തെക്കെ അമേരിക്കയിൽ വന്യമായിക്കാണുന്ന ഈ ചെടി ഇപ്പോൾ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാറുണ്ട്. ഈ ചെടിയുടെ പഴമല്ലാതെയുള്ള ഭാഗങ്ങൾക്കെല്ലാം വിഷാംശമുണ്ട്.[1]
മലതക്കാളിക്കീര | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. peruviana
|
Binomial name | |
Physalis peruviana | |
Synonyms | |
|
Nutritional value per 100 ഗ്രാം (3.5 oz) | |
---|---|
Energy | 222 കി.J (53 kcal) |
11.2 g | |
0.7 g | |
1.9 g | |
Vitamins | Quantity %DV† |
Vitamin A equiv. | 5% 36 μg |
Thiamine (B1) | 10% 0.11 mg |
Riboflavin (B2) | 3% 0.04 mg |
Niacin (B3) | 19% 2.8 mg |
Vitamin C | 13% 11 mg |
Minerals | Quantity %DV† |
Calcium | 1% 9 mg |
Iron | 8% 1 mg |
Phosphorus | 6% 40 mg |
| |
†Percentages are roughly approximated using US recommendations for adults. Source: USDA Nutrient Database |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.nap.edu/openbook.php?record_id=1398&page=249
- http://www.ncbi.nlm.nih.gov/pubmed/15930727