ADVERTISEMENT

കൊച്ചി: ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025'ന് തുടക്കമായി.  ഫെബ്രുവരി 1 വരെ നടക്കുന്ന സമ്മിറ്റിൽ വിദ്യാർഥികൾ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുന്നുണ്ട്.

ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ 1.18% മാത്രമുള്ള കേരളം ഒട്ടേറെ വികസന സൂചികകളിൽ മുന്നിലാണെന്നും സംസ്ഥാനത്ത് നിക്ഷേപത്തിനുള്ള കൃത്യസമയമാണിതെന്നും മന്ത്രി പി.രാജീവ്. ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തി. ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎ ആശുപത്രിയി‍ൽനിന്ന് ഓൺലൈനായാണ് പരിപാടിക്ക് ആശംസ അറിയിച്ചത്. ബ്രിട്ടിഷ് ഡപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ശാലിനി മേടപ്പള്ളി, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ജെയിൻ യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്, വൈസ് ചാൻസലർ ഡോ. രാജ് സിങ്, പ്രോ വൈസ് ചാൻസലർ ഡോ. ജെ.ലത, ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് എന്നിവർ പ്രസംഗിച്ചു.

സുസ്ഥിരത, വിദ്യാഭ്യാസം, സംരംഭകത്വം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകളും ശിൽപശാലകളുമുണ്ടാകും.

ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേർന്നുകൊണ്ട് രൂപകൽപ്പന ചെയ്ത ഉച്ചകോടിയിൽ നൂതന ആശയങ്ങളും സാങ്കേതികവിദ്യകളും ചർച്ചചെയ്യും.

ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന സമ്മിറ്റിൽ, വിദ്യാർത്ഥികൾ, ഗവേഷകർ, വ്യാവസായിക പ്രതിനിധികൾ, ജനപ്രതിനിധികൾ അടക്കം  ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കും. ഏഴ് ദിവസങ്ങളിലായി സുസ്ഥിരത, വിദ്യാഭ്യാസം, സംരംഭകത്വം തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചയും  നടക്കും.കൗതുകവും വിജ്ഞാനവും പകരുന്ന റോബോട്ടിക് എക്സ്പോ മേളയുടെ പ്രത്യേകതയാണ്. 

 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്രീൻ ടെക്നോളജി, എന്നിവയിലെ ഏറ്റവും പുതിയ കണ്ടെത്തലുകളുടെ പ്രദർശനവും ഉച്ചകോടിയിൽ ഉണ്ടാകും.  ഭാവിയിലെ സുസ്ഥിര ഗതാഗത സംവിധാനത്തിന്റെ പ്രതീകമായി ടെസ്‌ല മോഡൽ എക്സ് കാണാനും സാങ്കേതികവിദ്യയെക്കുറിച്ച് അറിവ് നേടാവും മേളയിൽ അവസരമുണ്ട്. ഐഎസ്ആർഒയുടെ പ്രദർശന വാഹനമായ   "സ്പേസ് ഓൺ വീൽ" എക്സിബിഷൻ ബഹിരാകാശ പര്യവേഷണത്തിലെ ഇന്ത്യയുടെ നേട്ടങ്ങളെ ഉയർത്തിക്കാട്ടും. കൂടാതെ എക്സ്പോ കേരളത്തിന്റെ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദികൂടിയാകും. കൂടാതെ സുസ്ഥിര ഫാഷൻ ഷോ, റോബോ സോക്കർ, റോബോ വാർ പോലുള്ള മത്സരങ്ങളും സമ്മിറ്റിൻ്റെ ആകർഷണമാണ്. 

വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ , കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, ശാസ്ത്ര- സാങ്കേതിക വിദഗ്ദ്ധർ തുടങ്ങി നിരവധി പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുത്ത് ആ​ഗോള പ്രദേശിക വെല്ലുവിളികളെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും.   

ചർച്ചകൾക്ക് പുറമെ പുറമേ, ഭാവി സാങ്കേതികവിദ്യ, ഹരിത നവീകരണം, സംരംഭകത്വം തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാസ്റ്റർ ക്ലാസുകളും വർക്ക് ഷോപ്പുകളും ഉച്ചകോടിയുടെ പ്രത്യേകതയാണ്. എല്ലാ ദിവസവും ആറ് മണി മുതൽ നടക്കുന്ന സാംസ്കാരിക പരിപാടി മേളയ്ക്ക് ഉത്സവാന്തരീക്ഷം നൽകും. അർമാൻ മാലിക്, വെൻ ചായ് മെറ്റ് ടോസ്റ്റ്, മസാല കോഫീ തുടങ്ങി വിവിധ ബാൻഡുകൾ സം​ഗീത സന്ധ്യയുടെ ഭാ​ഗമാകും.  വിവിധ രുചികൾ അറിയുന്നതിന് ഫുഡ് സ്ട്രീറ്റും കരകൗശല വസ്തുക്കൾ അടക്കമുള്ളവയുടെ പ്രദ‍ശനവും വിൽപനയും നടക്കുന്ന ഫ്ലീ മാ‍ർക്കറ്റും മേളയുടെ പ്രത്യേകതയാണ്. 

26 മുതൽ ഭാവി വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഭൂമി, സർ​ഗ്​ഗാത്മകത, സംരംഭകത്വവും നവീനതയും, പരിസ്ഥിതി, തുടങ്ങിയ വിഷയങ്ങളിൽ പാനൽ ച‍ർച്ച നടക്കും. ഡോ.ശശി തരൂർ എംപി, എൻ എസ് കെ ഉമേഷ് ഐഎഎസ്, ടോം ജോസ് ഐ.എ.എസ്, ടി പി ശ്രീനിവാസൻ, ക്രിസ് വേണുഗോപാൽ, ഡോ. ബി. സന്ധ്യ ഐ.പി.എസ് തുടങ്ങിയവർ പാനൽ ചർച്ചകളിൽ പങ്കെടുത്ത് സംസാരിക്കും. പൊതുജനങ്ങൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഉച്ചകോടിയിൽ പ്രവേശനമുണ്ട്. അമ്പത് രൂപ മുതലാണ് പ്രവേശന ഫീ ആരംഭിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്ക് സംഗീത നിശയ്ക്ക് ഒഴികെ എല്ലാ പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ്.

English Summary:

The Summit of Future 2025, hosted by Jain University in Kochi, begins today! Featuring robotics, AI, sustainability discussions, and cultural events, this summit promises an exciting experience. Learn more and register now!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com