ട്രീസ്റ്റെ
Career (ഇറ്റലി) | |
---|---|
Name: | Trieste |
Builder: | Acciaierie Terni/Cantieri Riuniti dell' Adriatico |
Launched: | 26 ഓഗസ്റ്റ് 1953 |
Fate: | യുണൈറ്റഡ് സ്റ്റേറ്റ്സ് നേവിക്ക് വിൽക്കപ്പെട്ടു, 1958 |
Career (യു.എസ്.എ) | |
Name: | Trieste |
Acquired: | 1958 |
Decommissioned: | 1966 |
Reclassified: | DSV-0, 1 ജൂൺ 1971 |
Fate: | Preserved as an exhibit in the യു.എസ്. നേവി മ്യൂസിയം |
Badge: | Trieste emblem |
General characteristics | |
Type: | Deep-submergence vehicle |
Displacement: | 50 long ton (51 t) |
Length: | 59 അടി (17.983200 മീ)* |
Beam: | 11 അടി (3.352800 മീ)* |
Draft: | 18 അടി (5.486400 മീ)* |
Complement: | 2 |
മനുഷ്യനെ വഹിച്ചു കൊണ്ട് ലോകത്തെ ഏറ്റവും ആഴത്തിലേക്ക് എത്തി ചരിത്രം കുറിച്ച ആഴക്കടൽ വാഹനമാണ് ട്രീസ്റ്റെ. 1960 ജനുവരി 23-ന് സ്വിസ്സ് ഗവേഷകൻ ജാക്വസ് പിക്കാർഡ്, അമേരിക്കൻ മറൈൻ ലെഫ്റ്റനന്റ് ഡോൺ വാൽഷ് എന്നിവർ ഈ വാഹനത്തിൽ ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ ശാന്തസമുദ്രത്തിലെ മരിയാന കിടങ്ങിൽ 10916 മീറ്റർ ആഴത്തിൽ എത്തിച്ചേർന്നു[1].
ഇതര സംരംഭങ്ങൾ
[തിരുത്തുക]ഇന്ന് നിലവിലുള്ള ആറ് ആഴക്കടൽ വാഹനങ്ങൾക്ക് ട്രീസ്റ്റേയേക്കാക്കാൾ കൂടുതൽ കാര്യക്ഷമതയുണ്ടെങ്കിലും ഇതിനോളം ആഴത്തിൽ എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ജപ്പാന്റെ ഷിങ്കായി എന്ന ആഴക്കടൽ വാഹനമാണ് ഇവയിൽ ഏറ്റവുമധികം ആഴത്തിലെത്തിയിട്ടുള്ളത്. അതായത് 6527 മീറ്റർ. ജപ്പാന്റെ തന്നെ വിദൂരനിയന്ത്രിത റൊബോട്ടായ ജാപ്പനീസ് കൈക്കോ-ക്ക് മാത്രമേ ട്രീസ്റ്റേയേക്കാൾ ആഴത്തിൽ മുങ്ങാനായിട്ടുള്ളൂ. അതായത് 11034 മീറ്റർ വരെ[1].
ഭാവിസംരംഭങ്ങൾ
[തിരുത്തുക]7000 മീറ്റർ ആഴം വരെ എത്താൻ കഴിവുള്ള ഒരു വാഹനം ചൈന പരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഷിങ്കായി 11000 എന്ന പേരിൽ ജപ്പാൻ നിർമ്മിക്കാനുദ്ദേശിക്കുന്ന ആഴക്കടൽ വാഹനം ട്രീസ്റ്റേയെ പിന്നിലാക്കുമെന്നു കരുതുന്നു[1].