റാപ്സൊഡീ ഇൻ ഓഗസ്റ്റ്
റാപ്സൊഡീ ഇൻ ഓഗസ്റ്റ് | |
---|---|
സംവിധാനം | അകിര കുറോസാവ |
നിർമ്മാണം | ഹിസാവോ കുറോസാവ |
രചന | റാപ്സൊഡീ ഇൻ ഓഗസ്റ്റ് |
അഭിനേതാക്കൾ | |
സംഗീതം | ഷിനിച്ചിറോ ഇകേബേ |
സ്റ്റുഡിയോ | ഷോചികു ഫിലിംസ് ലിമിറ്റഡ്. |
വിതരണം | ഷോചികു ഫിലിംസ് ലിമിറ്റഡ്. |
റിലീസിങ് തീയതി |
|
രാജ്യം | ജപ്പാൻ |
ഭാഷ | ജാപ്പനീസും ഇംഗ്ലീഷും |
സമയദൈർഘ്യം | 98 മിനിട്ടുകൾ |
റാപ്സൊഡീ ഇൻ ഓഗസ്റ്റ് (八月の狂詩曲 Hachigatsu no rapusodī (Hachigatsu no kyōshikyoku) ) 1991 -ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ചലച്ചിത്രമാണ്. അകിര കുറോസാവയാണ് സംവിധായകൻ. നാഗസാക്കിയിലെ ആറ്റം ബോംബാക്രമണത്തിൽ സ്വന്തം ഭർത്താവിനെ നഷ്ടപ്പെട്ട ഒരു വൃദ്ധയായ ഹിബാകുഷയാണ് പ്രധാന കഥാപാത്രം. ഇവർ വേനൽക്കാലത്ത് കൊച്ചുമക്കളെ സംരക്ഷിക്കുകയാണ്. ഹവായിയിൽ താമസിക്കുന്ന വളരെക്കാലമായി കണ്ടിട്ടില്ലാത്ത സഹോദരൻ മരിക്കുന്നതിന് മുൻപായി തന്നെക്കാണണമെന്ന് ആഗ്രഹിക്കുന്ന കാര്യം ഇവർ അറിയുന്നു. സുസുജിറോ എന്നാണ് സഹോദരന്റെ പേര്. അമേരിക്കൻ നടനായ റിച്ചാർഡ് ഗീർ ആണ് സുസുജിറോയുടെ മകനായ ക്ലാർക്കായി അഭിനയിക്കുന്നത്. 64-ആമത് അക്കാദമി അവാർഡിന്റെ മികച്ച വിദേശഭാഷാ ചിത്രവിഭാഗത്തിൽ ജപ്പാനിൽ നിന്ന് ഈ ചിത്രമാണ് തിരഞ്ഞെടുത്തതെങ്കിലും ഇത് നോമിനേറ്റ് ചെയ്യപ്പെട്ടില്ല.[1]
കഥ
[തിരുത്തുക]ജപ്പാനിലെ ആറ്റം ബോംബാക്രമണത്തെപ്പറ്റി മൂന്ന് തലമുറകളുടെ പ്രതികരണമാണ് ഈ ചലച്ചിത്രത്തിന്റെ കഥ. നാഗസാക്കിയിലെ ബോംബാക്രമണത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട വൃദ്ധയായ സ്ത്രീയാണ് കേൻ. കേനിന്റെ രണ്ട് കുട്ടികളും അവർ വിവാഹം കഴിച്ചവരുമാണ് അടുത്ത തലമുറ. ഇവരെല്ലാം യുദ്ധശേഷമുള്ള ജപ്പാനിലാണ് വളരുന്നത്. ഇവരുടെ കസിനായ ക്ലാർക്ക് (റിച്ചാർഡ് ഗീർ) അമേരിക്കയിലാണ് വളരുന്നത്. കേനിന്റെ നാല് കൊച്ചുമക്കൾ ജപ്പാന്റെ സാമ്പത്തികവളർച്ചയ്ക്ക് ശേഷമാണ് ജനിച്ചത്. ഇവരാണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഭൂരിഭാഗവും പറയുന്നത്.
കേനിന്റെ കൊച്ചുമക്കൾ ക്യൂഷുവിലെ ഗ്രാമവസതിയിൽ അവരെ സന്ദർശിക്കാനായി ഒരു വേനൽക്കാലത്ത് വരുന്നു. ഇവരുടെ മാതാപിതാക്കൾ ഹവായിയിൽ കേനിന്റെ സഹോദരനാണ് എന്ന് സംശയിക്കുന്ന ഒരാളെ കാണാനായി പോകുന്നു. കുട്ടികൾക്ക് ഗ്രാമജീവിതം മടുപ്പായാണ് തോന്നുന്നത്. മുത്തശ്ശിയുടെ പാചകം ഇവർക്ക് ഇഷ്ടപ്പെടുന്നില്ല. ലഭിക്കുന്ന ആദ്യ അവസരത്തിൽ തന്നെ ഇവർ നാഗസാക്കിയിലേയ്ക്ക് രക്ഷപെടുന്നു. 1945 -ൽ തങ്ങളുടെ മുത്തച്ഛൻ മരിച്ച സ്ഥലം ഇവർ കാണുന്നു. ഇവരുടെ ജീവിതത്തിൽ ആദ്യമായാണ് ഇവർ ആറ്റം ബോംബാക്രമണത്തെപ്പറ്റി അറിയുന്നത്. ഇവർ പതിയെ തങ്ങളുടെ മുത്തശ്ശിയെ ബഹുമാനിക്കാൻ ആരംഭിക്കുന്നു. ബോംബാക്രമണം നടത്തിയതിന് അവർ അമേരിക്കയെ ചോദ്യം ചെയ്യാനും ആരംഭിക്കുന്നു.
ഇതിനിടെ അമേരിക്കയിലുള്ള തങ്ങളുടെ സഹോദരങ്ങളിൽ നിന്ന് ഇവർക്കൊരു ടെലിഗ്രാം ലഭിക്കുന്നു. ഇവർ പണക്കാരാണ്. തങ്ങളുടെ മാതാപിതാക്കൾക്ക് ഇവർ ഹവായിയിലെ തങ്ങളുടെ പൈനാപ്പിൾ തോട്ടത്തിന്റെ മേൽനോട്ടപ്പണി ഏൽപ്പിക്കാൻ അമേരിക്കയിലെ ബന്ധുക്കൾ തയ്യാറാണ്. മറുപടിയിൽ കൊച്ചുമക്കൾ ബോംബാക്രമണത്തെപ്പറ്റി പറയുന്നു. ഇത് അവരുടെ മാതാപിതാക്കൾക്ക് ദേഷ്യമുണ്ടാക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഒരു ജാപ്പനീസ് അമേരിക്കൻ ബന്ധു (ക്ലാർക്ക്) കേനിനെ സന്ദർശിക്കുവാനായി ജപ്പാനിലേയ്ക്ക് യാത്ര ചെയ്യുന്നു. കേനും കൊച്ചുമക്കളും ക്ലാർക്കുമായി ബോംബാക്രമണത്തെപ്പറ്റി സംസാരിച്ച് ഒത്തുതീർപ്പിലെത്തുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- സചികോ മുറാസേ - കേൻ (മുത്തശ്ശി)
- ഹിഷാഷി ഇഗാവ - ടാഡാവോ (കേനിന്റെ മകൻ)
- നറൂമി കയാഷിമ - മാചികോ (ടഡാവോയുടെ ഭാര്യ)
- ടോമോകോ ഒടാകാര - ടാമി (ടഡാവോയുടെ മകൾ)
- മിറ്റ്സുനോരി ഇസാകി - ഷിൻജിറോ (ടഡാവോയുടെ മകൻ)
- ടോഷിയേ നെഗിഷി - യോഷിയേ (കേനിന്റെ മകൾ)
- ഹിഡേടാക യോഷിയോക - ടറ്റേയോ (യോഷിയേയുടെ മകൻ)
- ചോയിചിറോ കവാറസാകി - നൊബോറു (യോഷിയേയുടെ ഭർത്താവ്)
- മിയേകോ സുസുകി - മിനാകോ (യോഷിയേയുടെ മകൾ)
- റിച്ചാർഡ് ഗീർ - ക്ലാർക്ക് (കേനിന്റെ മരുമകൻ)
സ്വീകരണം
[തിരുത്തുക]ചില വിമർശകർ ആറ്റം ബോംബാക്രമണത്തെ ഒരു യുദ്ധക്കുറ്റമായി ചിത്രത്തിൽ കാണുന്നുണ്ടെങ്കിലും പസഫിക് യുദ്ധത്തിൽ ജപ്പാന്റെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് പരാമർശിക്കുന്നില്ല എന്നത് ചൂണ്ടിക്കാണിച്ചു. 1991-ലെ കാൻ ചലച്ചിത്രോത്സവത്തിൽ,[2] ഈ ചിത്രം പ്രദർശിപ്പിച്ചപ്പോൾ ഒരു പത്രലേഖകൻ "എന്തുകൊണ്ടാണ് ബോംബിടേണ്ടിവന്നത്?" എന്ന ചോദ്യം പത്രസമ്മേളനത്തിൽ ഉയർത്തി. ടോക്യോ ചലച്ചിത്രോത്സവത്തിൽജപ്പാന്റെ സൈനികതയെ എതിർക്കുന്നവർ കുറോസാവ എന്തുകൊണ്ടാണ് ബോംബാക്രമണത്തിലേയ്ക്ക് നയിച്ച ചരിത്രത്തെ അവഗണിച്ചതെന്ന ചോദ്യമുയർത്തി.
യുദ്ധങ്ങൾ ഗവണ്മെന്റുകൾ തമ്മിലാണെന്നും ജനങ്ങൾ തമ്മിലല്ലെന്നുമായിരുന്നു ഇതെപ്പറ്റി കുറോസാവയുടെ പ്രതികരണം. തനിക്ക് അമേരിക്കാവിരുദ്ധ അജണ്ടയൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.[3]
ജാപ്പനീസ് ഭാഷയിലെ പേര്
[തിരുത്തുക]ജാപ്പനീസ് പേര് 八月の狂詩曲 (ഹാച്ചിഗാറ്റ്സു നോ റാപുസോഡീ അല്ലെങ്കിൽ ഹാച്ചിഗാറ്റ്സു നോ ക്യോഷിക്യൊകു എന്നാണ്.[4] "八月" എന്നാൽ ഓഗസ്റ്റ് എന്നാണർത്ഥം. "狂詩曲" എന്നാൽ റാപ്സൊഡീ എന്നാണ് അർത്ഥം. കഞ്ജി വാക്കുകളായ "狂詩曲" സാധാരണഗതിയിൽ "ക്യോഷിയോകു" എന്നാണ് ഉച്ചരിക്കുന്നത്. ജപ്പാനിൽ 1991 -ൽ ഈ ചിത്രം റിലീസ് ചെയ്തപ്പോൾ കുറോസാവ ഫ്യൂറിഗാന "ラプソディー റാപുസോഡി" എന്ന വാക്ക് "狂詩曲" എന്ന വാക്കിനോട് കൂട്ടിച്ചേർത്തു. ഇത് ജപ്പാനീസ് ഭാഷയുടെ സാധാരണ ഉപയോഗരീതിയല്ല.[5][6][7]
ഇവയും കാണുക
[തിരുത്തുക]- ഹിറോഷിമയിലെയും നാഗസാക്കിയിലെയും ആറ്റം ബോംബാക്രമണം
- ഹിബാകുഷ
- ജാപ്പനീസ് അമേരിക്കൻ
- 64-ആം അക്കാദമി അവാർഡിന് സമർപ്പിച്ച വിദേശഭാഷാചിത്രങ്ങളുടെ പട്ടിക
- അക്കാദമി അവാർഡിലെ മികച്ച വിദേശഭാഷാചിത്ര വിഭാഗത്തിൽ സമർപ്പിച്ച ചിത്രങ്ങൾ
അവലംബം
[തിരുത്തുക]- ↑ Margaret Herrick Library, Academy of Motion Picture Arts and Sciences
- ↑ "Festival de Cannes: Rhapsody in August". festival-cannes.com. Archived from the original on 2013-01-23. Retrieved 2009-08-12.
- ↑ "Rhapsody In August". Chicago Sun-Times. Archived from the original on 2012-07-16. Retrieved 2016-11-28.
- ↑ The Internet Movie Database
- ↑ "Shochiku official web site (Japanese)". Archived from the original on 2007-10-31. Retrieved 2016-11-28.
- ↑ Akira Kurosawa, Masato Harada. (1995). Akira Kurosawa Talks (黒澤明語る Kurosawa Akira kataru). Benesse Corporation (Japanese)
- ↑ Kazuko Kurosawa. (2004). Papa, Akira Kurosawa (パパ、黒澤明 Papa, Kurosawa Akira), page 306. Bungei Shunjū. (Japanese)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- റാപ്സൊഡീ ഇൻ ഓഗസ്റ്റ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് റാപ്സൊഡീ ഇൻ ഓഗസ്റ്റ്
- Rhapsody in August (in Japanese) at the Japanese Movie Database