രമ്യ നമ്പീശൻ
ദൃശ്യരൂപം
(Remya Nambeesan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രമ്യ നമ്പീശൻ | |
---|---|
ജനനം | രമ്യാ ഉണ്ണി 1985 |
ദേശീയത | ഇന്ത്യ |
സജീവ കാലം | 2000 - മുതൽ |
അറിയപ്പെടുന്നത് | നടി, ടെലിവിഷൻ താരം , ടെലിവിഷൻഅവതാരക, പിന്നണിഗായിക |
മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമാണ് രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകൾ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്നു.
പശ്ചാത്തലം
[തിരുത്തുക]നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ-ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭനയിച്ചു.[1]
അഭിനയിച്ച സിനിമകൾ
[തിരുത്തുക]- ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് - 2013
- അഞ്ചാം പാതിര - 2020
- അയാളും ഞാനും തമ്മിൽ - 2012
- ബാച്ച്ലർ പാർട്ടി - 2012
- ചാപ്പാ കുരിശ് - "2011"
- രാമൻ തേടിയ സീത - 2008
- ശലഭം - 2008
- അന്തിപ്പൊൻവെട്ടം - 2008
- കോളേജ് കുമാരൻ - 2008
- ചോക്ലേറ്റ് - 2007
- പന്തയക്കോഴി - 2007
- ചങ്ങാതിപ്പൂച്ച - 2007
- സൂര്യകിരീടം - 2007
- ആനച്ചന്തം - 2006
- പെരുമഴക്കാലം - 2004
- ഗ്രാമഫോൺ - 2003
- നരേന്ദ്രൻ മകൻ ജയകാന്തൻ വക - 2001
- സായാഹ്നം - 2000
- ട്രാഫിക് - 2011
- ബി 32 മുതൽ 44 വരെ
ആലപിച്ച ഗാനങ്ങൾ
[തിരുത്തുക]വർഷം | ഗാനം | ചലചിത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2011 | "ആണ്ടലോന്റെ" | ഇവൻ മേഘരൂപൻ | മലയാളം | സിനിമയുടെ പ്രചാരണത്തിനു വേണ്ടി കൊച്ചി യിൽ തെരുവുകളിൽ ആലപിച്ച ഗാനം |
2012 | "വിജന സുരഭീ.." | ബാച്ച്ലർ പാർട്ടി | മലയാളം | |
2012 | "മുത്തുച്ചിപ്പി പോലൊരു..." | തട്ടത്തിൻ മറയത്ത് | മലയാളം | |
2012 | "പുധമിനി മൊസെ.." | തെലുഗുഭായ് | തെലുഗു | |
2013 | "പമ്പര പാ" | ആമേൻ | മലയാളം | |
2013 | "രാവിൻ ചാരുവിൻ" | മുകളിൽ ഒരാളുണ്ട് | മലയാളം | |
2013 | "മായുമീ സന്ധ്യകൾ..." | ഇംഗ്ലീഷ് | മലയാളം | |
2013 | "കനവെ കനവേ..." | അരികിൽ ഒരാൾ | മലയാളം | |
2013 | "ഫൈ ഫൈ ഫൈ" | പാണ്ടീനാടു | തമിഴ് | |
2013 | "ബാല്യത്തിൽ..." | ഫിലിപ് & മങ്കി പെൻ | മലയാളം | |
2013 | "മഞ്ഞിൻ കുളിരിൻ" | മിസ്സ് ലേഖ തരൂർ കാണുന്നത് | മലയാളം | |
2013 | "മേലെ വാനിലെ" | ബൈസിക്കിൾ തീവ്സ് | മലയാളം | |
2014 | "പോകാതെ പോകാതെ" | ധമാൽ ധുമാൽ | തമിഴ് | |
2014 | "ഈ മഴമേഘം..." | ഓം ശാന്തി ഓശാന | മലയാളം |
അവലംബം
[തിരുത്തുക]- ↑ രമ്യ നമ്പീശൻ ഐ.എം.ഡി.ബി പ്രൊഫൈൽ