Jump to content

പ്രിയനന്ദനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Priyanandanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രിയനന്ദനൻ
പ്രിയനന്ദനൻ
ജനനം
തൊഴിൽസിനിമാ സം‌വിധാനം

മലയാളചലച്ചിത്ര - നാടക രംഗത്തെ ഒരു സം‌വിധായകൻ ആണ് പ്രിയനന്ദനൻ. അദ്ദേഹത്തിൻറെ പുലിജന്മത്തിന്റെ 2006 ൽ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി.[1].[2]

ജീവിതരേഖ

[തിരുത്തുക]

തൃശ്ശൂർ വല്ലച്ചിറ സ്വദേശി. സാമ്പത്തികപ്രശ്നങ്ങൾ കാരണം ഏഴാം ക്ലാസ്സിൽ വെച്ചു് സ്കൂൾ പഠനം നിറുത്തി. തുടർന്നു് സ്വർണ്ണപ്പണി പരിശീലിച്ചു. ഉപേക്ഷിക്കപ്പെട്ട സ്കൂൾ പഠനം ഇക്കാലത്തെ വായനയിലൂടെ പൂർത്തീകരിക്കാൻ ഇദ്ദേഹം ശ്രമിച്ചു. പൂച്ചിന്നിപ്പാടം തൊട്ടിപ്പറമ്പിൽ പരേതനായ രാമകൃഷ്ണന്റെയും കൊച്ചമ്മിണിയുടെയും മകനാണ് പ്രിയനന്ദനൻ. അജിതയാണ് ഭാര്യ. മക്കൾ: അപർണ, അശ്വഘോഷൻ.

കലാജീവിതം

[തിരുത്തുക]

വല്ലച്ചിറയിലും പരിസരങ്ങളിലുമുള്ള നാടകസംഘങ്ങളുടെ രംഗാവതരണങ്ങളിൽ അഭിനേതാവായാണ് കലാരംഗത്ത് സജീവമാകുന്നത്. ആദ്യകാലത്ത് മുഖ്യമായും സ്ത്രീവേഷങ്ങളാണ് അവതരിപ്പിച്ചിരുന്നത്. പിന്നീട് നാടകവേദിയിലെ ആധുനികപ്രവണതകൾ മനസ്സിലാക്കുകയും നാടകസംവിധാനം ആരംഭിക്കുകയും ചെയ്തു. പ്രിയൻ വല്ലച്ചിറ എന്ന പേരിലായിരുന്നു ഇക്കാലത്തു് ഇദ്ദേഹം അറിയപ്പെട്ടതു്. യാദൃച്ഛികമായി ചലച്ചിത്രപ്രവർത്തനവുമായി ബന്ധപ്പെടുകയും പിന്നീട് അതിൽ സജീവമാകുകയും ചെയ്തു.

ചലച്ചിത്രരംഗത്ത്

[തിരുത്തുക]

പി.ടി. കുഞ്ഞുമുഹമ്മദ്, കെ.ആർ. മോഹനൻ എന്നിവരുടെ സംവിധാനസഹായിയായും സഹസംവിധായകനുമായാണു് ചലച്ചിത്രരംഗത്തു് കടന്നു വന്നതു്. ഇ.എം.എസിന്റെ ആരാധകനായ ഒരാൾ അദ്ദേഹം അന്തരിച്ചതിന്റെ അടുത്ത ദിവസം മരിക്കുന്നതു് അവതരിപ്പിക്കുന്ന നെയ്ത്തുകാരനാണു് ആദ്യമായി സംവിധാനം ചെയ്ത മുഴുനീളചലച്ചിത്രം. ശേഷം പുലിജന്മം, സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ ചലച്ചിത്രങ്ങൾ കൂടി സം‌വിധാനം ചെയ്തു.

സം‌വിധാനം ചെയ്ത ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. മാതൃഭൂമി വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  2. "ഐ.ബി.എൻ. ലൈവ് വാർത്ത". Archived from the original on 2008-06-12. Retrieved 2008-06-24.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രിയനന്ദനൻ&oldid=4107663" എന്ന താളിൽനിന്ന് ശേഖരിച്ചത്